മസോച്ചിസം 10 [Jon snow]

Posted by

മസോച്ചിസം 10

MAS0CH1SM PART 10 | AUTHOR : JON SNOW | PREVIOUS PART

 

——————————————————————————–

[https://i.imgur.com/lwpCiAq.jpg]ഈ ഭാഗം ചെറുതാണ് കാരണം നിർത്താൻ പറ്റിയ ഒരു സ്ഥലം
വന്നപ്പോൾ അങ്ങ് നിർത്തി.പിറ്റേന്ന് അതിരാവിലെ ഞങ്ങൾ ഉണർന്നു. ആവശ്യത്തിന് ഉള്ള
വസ്ത്രവും ഭക്ഷണവും കാശും മാത്രം ഞങ്ങൾ കയ്യിൽ കരുതി. ഞങ്ങൾ വീണ്ടും ആ വലിയ യാത്ര
ചെയ്യാൻ ഒരുങ്ങി. ഇത്തവണ ഞങ്ങൾ ആറ് പേരുണ്ട് എന്ന് മാത്രം.

ഞങ്ങളുടെ ഇന്നോവയിൽ ഞങ്ങൾ യാത്ര തുടങ്ങി. സാജൻ ആണ് വണ്ടി ഓടിച്ചത്.

ഞങ്ങൾ അങ്ങോട്ട് പോകുന്നു എന്നല്ലാതെ എങ്ങനെ ആണ് ബൊമ്മനെ കൂടെ കൊണ്ടുവരുന്നത് എന്ന്
ഒരു നിശ്ചയവും ഇല്ലായിരുന്നു. അവിടെ ചെന്ന് എന്ത് ചെയ്താൽ ആണ് ബൊമ്മനെ കിട്ടുക………

ഞങ്ങൾ പക്ഷെ എന്ത് വന്നാലും ബൊമ്മനെ എങ്ങനെ എങ്കിലും കൂടെ കൊണ്ട് വരണം എന്ന്
നിശ്ചയിച്ച് ഉറപ്പിച്ചു. അന്ന് പോയത് പോലെ സന്തോഷം ഒന്നുമില്ല വണ്ടിയിൽ. എല്ലാവരും
മൂകമായിട്ട് ഇരിക്കുന്നു.

ഞങ്ങൾ ഇടയ്ക്ക് ആഹാരം കഴിക്കാൻ മാത്രം വണ്ടി നിർത്തി. എന്നിട്ട് അന്നത്തെ പോലെ
തന്നെ വൈകുന്നേരം ആയപ്പോൾ അവിടെ എത്തി. ആ മലയ്ക്ക് വലിയ മാറ്റം ഒന്നും
ഉണ്ടായിരുന്നില്ല. അന്നത്തെ പോലെ ഞങ്ങൾ കാർ മലയുടെ താഴെ ഒരു സൈഡിൽ ഒതുക്കി. ഞങ്ങൾ ആ
മല കയറി.

ഞങ്ങൾ അന്ന് ടെന്റ് കെട്ടിയ സ്ഥലം അതുപോലെ തന്നെ ഉണ്ട്. ഇപ്പോൾ ഇരുട്ടി തുടങ്ങി.
ഏത് വഴിയിൽ കൂടി പോയാൽ ആണ് കാളിയുടെയും ബൊമ്മന്റെയും അടുത്തേക്ക് എത്തുക എന്ന്
ഞങ്ങൾക്ക് നിശ്ചയം ഇല്ല.

സാജൻ : ” ആ വഴി അല്ലായിരുന്നോ ”

റോഷൻ : ” എനിക്ക് ഉറപ്പില്ല ”

ജിജിൻ : ” ഏയ് ആ വഴി അല്ല. ഈ വഴി ആണെന്ന തോന്നുന്നേ ”

പല്ലവി : ” ആർക്കും ഒരു ഉറപ്പ് ഇല്ലേ ”

ധന്യ : ” നമ്മൾ ഈ കാട്ടിലേക്ക് വരണ്ടായിരുന്നു ”

സാജൻ : ” എടി നീ ഇങ്ങനെ പേടിക്കാതെ. ”

റോഷൻ : ” ഒരു കാര്യം ചെയ്യാം രാത്രി നമുക്ക് കാട്ടിലേക്ക് കയറേണ്ട. ഇന്ന് ഇവിടെ
ഉറങ്ങി രാവിലെ കാട്ടിൽ കയറി അന്വേഷിക്കാം ”

റോഷൻ പറഞ്ഞത് ആണ് നല്ലത് എന്ന് എല്ലാവർക്കും തോന്നി. ഞങ്ങൾ അവിടെ പുല്ലിന്റെ മുകളിൽ
കിടന്ന് ഉറങ്ങാൻ നോക്കി. കൂടെ കരുതിയ ഭക്ഷണം എല്ലാവരും കഴിച്ച് എങ്ങനെയോ ഞങ്ങൾ
അവിടെ കിടന്നു നേരം വെളുപ്പിച്ചു.

രാവിലെ ഒരുമാതിരി വെയിൽ വീണപ്പോൾ തന്നെ കാടിനുള്ളിലേക്ക് പോകാൻ ഞങ്ങൾ തീരുമാനിച്ചു.
പ്രഭാത കൃത്യങ്ങൾ നിർവഹിച്ചു ഞങ്ങൾ കാടിന്റെ ഉള്ളിലേക്ക് കയറി. ഏതോ കാട്ട് വഴികളിൽ
കൂടി ഞങ്ങൾ നിര നിരയായി നടന്നു.

ആ വഴി പോയാൽ ബൊമ്മന്റെ അടുത്ത് എത്തും ഒരു ഉറപ്പുമില്ല. എന്നാലും വെറുതെ
നടക്കുകയാണ്.

എത്ര ചെറിയ അനക്കം കേട്ടാലും ധന്യ പേടിച്ചു ഞെട്ടും.

ധന്യ : ” നമുക്ക് തിരിച്ചു പോവാം ”

സാജൻ : ” മിണ്ടാതെ വാ കൂടെ…. പുല്ല് ഇവളെ കൊണ്ടുവരണ്ടായിരുന്നു. ”

അതുകേട്ടതും ധന്യ കരയാൻ തുടങ്ങി.

പല്ലവി : ” ഈ സാജൻ ചേട്ടൻ…… അതിനെ വീണ്ടും കരയിച്ചു ”

ഞാൻ : ” എല്ലാവരും ശ്രദ്ധിച്ചു നടക്ക്. എപ്പോൾ എന്ത് എവിടെ നിന്ന് വരും എന്ന് പറയാൻ
പറ്റില്ല ”

പല്ലവി അപ്പോൾ ധന്യയുടെ കണ്ണ് തുടച്ചു.

പല്ലവി : ” നമ്മളെ കൊല്ലാൻ അവിടെ ആൾകാർ റെഡി ആയിട്ട് ഇരിക്കുവാ. നമുക്ക്
രക്ഷപ്പെടണ്ടേ, പകരം ചോദിക്കണ്ടേ. അതിന് നമ്മൾ ബൊമ്മനെ കണ്ടെത്തിയേ പറ്റു. നീ
പേടിക്കണ്ട. നമ്മൾക്ക് ഒന്നും വരില്ല”

ജിജിൻ : ” ഈ ബൊമ്മൻ എന്ന് പറയുന്ന ആളിനെ നിങ്ങൾ രണ്ടാളും കണ്ടിട്ടില്ലല്ലോ…… ഒരു
ആജാനബാഹു ആണ്. ഗ്രേറ്റ്‌ കാളിയുടെ അത്ര കാണും ”

ധന്യ : ” അതാരാ ”

ജിജിൻ : ” അത്…… അതാണോ ഇപ്പൊ പ്രശ്നം…. പെട്ടെന്ന് നടക്ക് ”

ഫെങ്……. !

എല്ലാവരും ഞെട്ടി.

ധന്യയുടെ തലയുടെ അടുത്ത് കൂടി ഒരു അമ്പ് പാഞ്ഞു ചെന്ന് മരത്തിൽ തറച്ച ശബ്ദം
ആയിരുന്നു.

ധന്യ : ” അയ്യോ ”

ഞാൻ : ” ഒച്ച വയ്ക്കല്ലേ. ഇത് അവരാ. നമ്മളെ അറിയാവുന്ന ആൾകാർ ആണെന്ന് പ്രാർത്ഥിക്ക്

ഞങ്ങളുടെ മുന്നിലുള്ള പച്ചിലകൾ വകഞ്ഞു മാറ്റി ഒരു മൂന്ന് ആദിവാസികൾ പ്രത്യക്ഷർ ആയി.
നല്ല കരുത്തുള്ള മൂന്ന് ചെറുപ്പക്കാർ

ഒരുത്തൻ : ” ആരാ നിങ്ങൾ എന്താ ഞങ്ങളുടെ കാട്ടിൽ ”

ഞാൻ : ” ഞങ്ങൾ പണ്ട് ഇവിടെ വന്നിട്ടുണ്ട്. നിങ്ങളുടെ തലൈവി കാളിയുടെ പരിചയക്കാർ ആണ്

അവൻ : ” ആരുടെ ”

ഞാൻ : ” കാളിയുടെ ”

അവൻ : ” ഓഹോ ”

അവൻ നീട്ടി ഒരു ചൂളം അടിച്ചു.

പെട്ടെന്ന് കാട് കുലുങ്ങുന്ന പോലെ ഒരു കൂട്ടം ആദിവാസി ആണുങ്ങൾ ഞങ്ങളെ ചുറ്റിനും
വളഞ്ഞു. എവിടെ നിന്ന് ആണ് ഇത്രയും പേര് വന്നത് എന്ന് ഞങ്ങൾക്ക് മനസിലായില്ല.

അവൻ : ” നമ്മുടെ ശത്രുക്കൾ… പിടിച്ചു കെട്ട് അവരെ ”

ഞാൻ : ” ഹേയ് ഞങ്ങൾ ശത്രുക്കൾ അല്ല ”

പറയാൻ സാവകാശം തന്നില്ല ഞങ്ങളെ പിടിച്ചു കാട്ടുവള്ളികൾ കൊണ്ട് കയ്യും കാലും
ബന്ധിച്ചു. ഞാൻ പലതും പറഞ്ഞെങ്കിലും അവർ ഒന്നും ചെവികൊണ്ടില്ല.

ഞാൻ : ” പറയുന്നത് കേൾക്കു ”

അവൻ : ” കളിയുടെ ചങ്ങാതി ആണെന്ന് അല്ലെ ”

ഞാൻ : ” അതെ ”

അവർ ഞങ്ങളെ ആറുപേരെയും കൈകൾ രണ്ടും പുറകിൽ കെട്ടി മുന്നോട്ട് നടത്തിച്ചു കൊണ്ട്
പോകാൻ തുടങ്ങി.

ഞാൻ : ” നിങ്ങളുടെ തലൈവി അറിഞ്ഞാൽ നിങ്ങൾക്ക് ശിക്ഷ കിട്ടുമെ”

അവൻ വെറുതെ ചിരിച്ചു.

ധന്യ : ” ചേച്ചി…… നമ്മൾ എങ്ങോട്ടാ പോണേ…. എന്തിനാ കൈ കെട്ടിയത് ”

ജിജിൻ : ” മിണ്ടല്ലേ……. ”

ഞങ്ങളെ അവർ നടത്തിച്ചു കൊണ്ട് പോയത് ഒരു ആദിവാസി ഗ്രാമത്തിലേക്ക് ആയിരുന്നു.

ഞങ്ങൾ കണ്ണ് മിഴിച്ചു പോയി. അന്ന് കണ്ടത് പോലെ അല്ല ആ ആദിവാസി ഗ്രാമത്തിന് വളരെ
അധികം വ്യത്യാസം ഉണ്ട്. അന്ന് കണ്ടത് പോലെ അല്ല കുടിലുകൾ ഒക്കെ മറ്റൊരു തരത്തിൽ.
മാത്രമല്ല ഇവരുടെ വേഷവിതാനത്തിലും നല്ല മാറ്റം വന്നിട്ടുണ്ട്.

ഞങ്ങളെ നടത്തിച്ചു കൊണ്ടുപോകുന്നത് തലൈവി ആയ കളിയുടെ അടുത്തേക്ക് തന്നെ ആയിരിക്കും.
കാളി ഞങ്ങളെ കാണുമ്പോൾ തിരിച്ചറിയാതെ ഇരിക്കില്ല. അതോടെ പ്രശ്നങ്ങൾ എല്ലാം തീരും
എന്ന് എനിക്ക് തോന്നി. ഞങ്ങളെ അടിമകളെ പോലെ അവന്മാർ നടത്തിച്ചു കൊണ്ട് പോയി.

ഗ്രാമത്തിലെ ആദിവാസി സ്ത്രീകൾ എല്ലാവരും കുടിലുകളുടെ കിളി വാതിലിൽ കൂടി ഞങ്ങളെ
നോക്കുന്നു. ഇതെന്ത് പറ്റി. അന്ന് ഇവരൊക്കെ വെളിയിൽ ഇറങ്ങി
നടക്കുന്നുണ്ടായിരുന്നല്ലോ ഇപ്പോൾ എന്തെ ഇവർ ഭയന്ന് അകത്ത് തന്നെ ഇരിക്കുന്നു എന്ന്
ഞാൻ ആലോചിച്ചു.

ഞങ്ങളുടെ എല്ലാവരുടെയും മുഖത്ത് ഭയം ഉണ്ടെങ്കിലും രക്ഷപ്പെടാം എന്ന പ്രതീക്ഷ
എല്ലാവർക്കും ഉണ്ട്. ധന്യ മാത്രം ശബ്ദം ഉണ്ടാക്കാതെ കരയുന്നുണ്ട്.

ഒരു വലിയ ഏറുമാടം കെട്ടിയ മരത്തിന്റെ ചുവട്ടിൽ ഞങ്ങളെ കൊണ്ടുവന്നു. ഏകദേശം 12 അടി
ഉയരത്തിൽ ഒരു ഏറുമാടം കെട്ടി ഉണ്ടാക്കി വച്ചിട്ടുണ്ട്.

അതിന്റെ ചുവട്ടിൽ എത്തിയപ്പോൾ ഞങ്ങളുടെ കൂടെ ഉള്ള ഒരു ആദിവാസി “തലൈവാ ” എന്ന്
നീട്ടി വിളിച്ചു. ഞങ്ങൾ ഞെട്ടി.

പതിയെ ഞങ്ങൾക്ക് ആ സത്യം മനസ്സിലായി. ഇത് ബൊമ്മന്റെയും കാളിയുടെയും ആദിവാസി ഗോത്രം
അല്ല. ഇത് മറ്റൊരു ഗോത്രം ആണ്.

എന്റെ കൈ കാലുകൾ തളരുന്നു. ഇനി എന്താണ് സംഭവിക്കുക. ഒരു പരിചയവും ഇല്ലാത്ത ഈ
കാടന്മാർ ഞങ്ങളെ എന്ത് ചെയ്യും?

ശത്രുക്കൾ ആണെന്ന് പറഞ്ഞു ഞങ്ങളെ പിടിച്ചു കെട്ടിയതിന്റെ പൊരുൾ എനിക്ക് അപ്പോൾ ആണ്
മനസ്സിലായത്. ഇവരുടെ ശത്രുക്കൾ ആണ് ബൊമ്മന്റെ ഗോത്രം. ഞങ്ങൾ കാളിയുടെ പരിചയക്കാർ
ആണെന്ന് പറഞ്ഞതാണ് കുഴപ്പം ആയത്.

ശത്രുക്കൾ ആണെന്ന് പറയുക കൂടി ചെയ്തു. ഇനി മരണം ആണോ ഈശ്വരാ.

സാജൻ പതിയെ എന്റെ തോളിലേക്ക് ചാഞ്ഞു : “ചേച്ചി പണി പാളി എന്ന തോന്നുന്നേ ”

എനിക്ക് ആകെ ഭയം ആയി. ഒറ്റയ്ക്ക് ആയിരുന്നെകിൽ ഓടി നോക്കാമായിരുന്നു. ഇത് ധന്യ,
ജിജിൻ…….

തലൈവ എന്ന വിളികേട്ട് ഒരു കറുത്ത മനുഷ്യൻ ഏറുമാടത്തിൽ നിന്ന് പുറത്തേക്ക് തല ഇട്ടു
നോക്കി. ഞങ്ങളെ കണ്ട അയാളുടെ മുഖം അത്ഭുതത്തോടെ വിരിഞ്ഞു.

തലവൻ : ” ആരെടാ ഈ ജീവികൾ ”

ഒരുത്തൻ : അണ്ണാ കാട്ടിൽ വേട്ടയ്ക്ക് പോയപ്പോ കയ്യിൽ കിട്ടിയതാ. കളിയുടെ
ചങ്ങാതിമാരാ. ”

തലവന്റെ മുഖം ചുവന്നു. അയാൾ പല്ല് ഞെരിച്ചു. ദേഷ്യം കൊണ്ട് എഴുന്നേറ്റ അയാൾ ആ 12
അടി മുകളിൽ ഉള്ള ഏറുമാടത്തിന്റെ മുകളിൽ നിന്ന് ഒറ്റ ചാട്ടം താഴേക്ക്. ഞങ്ങളുടെ
അടുത്ത് വന്ന് അയാൾ ചാടി നിന്നപ്പോൾ തൊട്ടടുത്ത ഭൂമി കുലുങ്ങുന്നത് പോലെ തോന്നി. 6
അടി ഉയരം. പാറക്കല്ല് പോലെ ശരീരം. ബൊമ്മന്റെ അത്ര ഇല്ലെങ്കിലും ഒന്നൊന്നര മുതൽ.

തലവൻ : ” എന്ത് ധൈര്യത്തിൽ ആണ് നീയൊക്കെ ഈ കുരുടിയുടെ കാട്ടിൽ കേറിയത് ”

ഞങ്ങൾ പേടിച്ചു വിറച്ചു. അയാളുടെ പേര് കുരുടി എന്നാണ് എന്ന് മനസ്സിലായി.

കുരുടി : ” കാളി…. അവളെ കയ്യിൽ കിട്ടിയാൽ ഞാൻ മുടിച്ചിടും. കുഴപ്പം ഇല്ല നിങ്ങൾ
ചങ്ങാതിമാർ അല്ലെ… നിങ്ങളുടെ തല വെട്ടി അവൾക്ക് അയച്ചു കൊടുത്താൽ…….. ഹാഹാഹാ ”

ഞങ്ങൾ പേടിച്ചു മൂത്രം ഒഴിച്ചില്ല എന്നെ ഒള്ളു. ധന്യ ആണെങ്കിൽ റോഷന്റെ പുറകിൽ
ഒളിച്ചു നിൽക്കുക ആണ്. കുരുടി എന്നെയും പല്ലവിയെയും അടിമുടി നോക്കി.

കുരുടി : ” അഹ് അഴകാന പെണ്ണുങ്ങൾ. കൊല്ലുന്നതിനു മുൻപ് ഇവളെ ഒന്ന് തിന്നണം ”

എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നിന്ന് വിറച്ചു. എന്തായാലും മരിക്കും. എന്നാൽ പിന്നെ
പോരാടി ചാവാം എന്ന് ഞാൻ തീരുമാനിച്ചു.

ഞാൻ : ” എന്റെ ശരീരം ഞാൻ തരാം നിനക്ക്. പക്ഷെ എന്നെ പോരിൽ തൊപ്പിക്കണം ”

കുരുടി : ” അഹ് ആഹഹാ ഹഹഹ….. പെണ്ണെ….. തമാശ പറയുവാണോ…. ”

ഞാൻ : ” ചുമ്മാ വീമ്പ് ഇളക്കാതെ ഒന്ന് മുട്ടി നോക്ക് ”

കുരുടിയുടെ ചിരി മാഞ്ഞു

സാജൻ : ” ചേച്ചി അത് അബദ്ധം ആണ് ”

ഞാൻ : ” എന്തായാലും ചാവും എന്ന പിന്നെ ഒരു കൈ നോക്കിയിട്ട് ചാവാം ”

കുരുടി എന്നെ കെട്ടിയിട്ട കാട്ടുവള്ളികൾ ഒക്കെ പൊട്ടിച്ചു. അയാൾ ഒരു മൂന്നു ചുവട്
പുറകോട്ട് മാറി നിന്നു എന്നെ കൈകൊണ്ടു വെല്ലുവിളിച്ചു. എന്റെ പാന്റിന്റെ
പോക്കെറ്റിൽ ഞാൻ കരുതിയിരുന്ന ഒരു ചെറിയ കത്തി ഉണ്ടായിരുന്നു. അത് അവൻ അറിയാതെ
പുറത്തെടുത്ത് അവനെ കൊല്ലുക. തലവനെ ഞാൻ കൊന്നാൽ ഇവർ എല്ലാവരും ഒരു പക്ഷെ എന്നെ
അടുത്ത തലൈവി ആക്കും.

ഞാൻ കുരുടിയുടെ നേരെ പാഞ്ഞു ചെന്നു. സൂത്രത്തിൽ എന്റെ കയ്യിലേക്ക് ഞാൻ കത്തി
എടുത്തിരുന്നു. അവന്റെ തൊട്ടടുത്ത് എത്തിയ ഞാൻ ഞൊടിയിടയിൽ കത്തി അവന്റെ മുഖത്തേക്ക്
വീശി. പക്ഷെ……

എന്റെ കൈയിൽ കയറി പിടിച്ച കുരുടി എന്നെ പൊക്കിയെടുത്തു ആകാശത്തേക്ക് ഒരു എറി. ഞാൻ
ഒന്ന് മലക്കം മറിഞ്ഞു ഭൂമിയിൽ വന്നു നിലം പതിച്ചു.

“ആാാ ” എന്റെ കരച്ചിൽ അവിടെ കേട്ടു.

എന്റെ കയ്യിലെ കത്തി കുരുടിയുടെ കയ്യിൽ ഇരിക്കുന്നു.

കുരുടി : ” ഹഹഹ….. ഇവൾ എനിക്ക് ഒന്നുമല്ല. ”

കുരുടി അപ്പോൾ തന്നെ ബാക്കി 5 പേരുടെയും കെട്ട് അഴിച്ചു വിടാൻ പറഞ്ഞു.

കുരുടി : ” വാ 6 പേരും വാ. എല്ലാത്തിനെയും ഒറ്റയ്ക്ക് നേരിടും ഞാൻ. എന്നിട്ട്
എല്ലാത്തിന്റെയും തല വെട്ടി ആ കാളിയ്ക്ക് അയച്ചു കൊടുക്കും. അത് കണ്ട് അവൾ ഞെട്ടണം.

കയ്യിലിരുന്ന കത്തി കുരുടി ദൂരേയ്ക്ക് വലിച്ചെറിഞ്ഞു. ഞാൻ നിലത്ത് നിന്ന് ചാടി
എഴുന്നേറ്റു. 6 പേരും ഒരുമിച്ച് നേരിട്ടാൽ ഇയാളെ തോൽപ്പിക്കാൻ പറ്റും എന്ന്
എനിക്കറിയാം.

സാജനും റോഷനും അയാളുടെ നേരെ പാഞ്ഞടുത്തു. കുരുടി സാജനെയും റോഷനെയും തോളിൽ പിടിച്ചു
നിർത്തി. അവർ രണ്ട് പേരും കൂടി കുരുടിയെ പുറകിലേക്ക് തള്ളി. കുരുടി പക്ഷെ
അനങ്ങിയില്ല. അയാൾ അവരെ രണ്ടിനെയും പുറകിലേക്ക് തള്ളി. അവന്മാർ പുറകോട്ട് മലച്ചു
വീണു.

അത് കണ്ട പല്ലവി കുരുടിയുടെ നേരെ വന്നു. കുരുടിയെ ചവിട്ടാൻ തുടങ്ങിയ പല്ലവിയെ
കുരുടി കാലിൽ പിടിച്ചു വലിച്ച് അടുപ്പിച്ചു. കുരുടിയുടെ ഇരു കൈകളുടെ ഇടയിൽ പല്ലവി
പെട്ടു. കുരുടി പല്ലവിയെ കെട്ടിപിടിച്ചു വരിഞ്ഞു മുറുക്കി.

“ആാാാാാ ” പല്ലവിയുടെ കരച്ചിൽ മുഴങ്ങി. ഞാൻ ഓടിച്ചെന്ന് പുറകിൽ നിന്ന് അയാളുടെ
പിൻകഴുത്തിൽ ആഞ്ഞു ചവിട്ടി.

ചവിട്ട് കൊണ്ട് കുരുടി മുന്നിലേക്ക് ഒന്ന് വേച്ചു പോയി. കുരുടി പല്ലവിയെ ദൂരേക്ക്
എറിഞ്ഞിട്ട് ദേഷ്യത്തോടെ എന്റെ നേരെ തിരിഞ്ഞു.

പല്ലവിയെ ജിജിനും ധന്യയും കൂടി അപ്പോൾ പിടിച്ച് എഴുന്നേൽപ്പിച്ചു.

കുരുടി എനിക്ക് നേരെ നടന്നടുത്തു. അയാൾ അയാളുടെ നെഞ്ചിൽ സ്വന്തമായി ഇടിച്ച്‌ ഒരു
ഗൊറില്ല വരുന്നത് പോലെ ഭ്രാന്തൻ ആയി എന്റെ നേരെ വന്നു.

ഞാൻ വീണ്ടും കാൽ ഉയർത്തി അയാളുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി. ഒരു ചുവട് മാത്രം കുരുടി
പുറകോട്ട് പോയി.

കുരുടി : ” ഹഹഹ കൊതുക് കടിച്ച പോലെ ഹഹഹ. മ്മ്മ് ഒന്ന് കൂടി ചവിട്ടി നോക്കിക്കോ ”

കുരുടി എന്റെ മുന്നിൽ നെഞ്ച് വിരിച്ചു നിന്നു തന്നു. ഞാൻ ഇത്തവണ കുരുടിയുടെ
താടിയുടെ അടിയിൽ കാൽ കൊണ്ട് ഒരു അപ്പർ കട്ട് കൊടുത്തു. അത് ലേശം ഏറ്റു. കുരുടി
ഒന്ന് പതറി

അയാൾ പുറകിലേക്ക് ഒന്ന് വേച്ചു. ബാലൻസ് വീണ്ടെടുക്കാൻ അയാൾക്ക് ഒരു നിമിഷം
വേണമായിരുന്നു. അവസരം ഞാൻ മുതലെടുത്തു. ഞാൻ അടുത്ത കിക്ക് കുരുടിയുടെ മൂക്കിൽ തന്നെ
കൊടുത്തു. കുരുടി എന്നിട്ടും വീണില്ല.

കാൽമുട്ടുകളിൽ രണ്ട് കിക്ക് ഞാൻ സമ്മാനിച്ചതോടെ കുരുടി മുട്ടിൽ നിൽക്കുന്ന അവസ്ഥയിൽ
ആയി. എന്നാൽ ആ സമയം കൊണ്ട് ആ ആജാനബാഹുവിന് ബാലൻസ് കിട്ടിയത് ഞാൻ അറിഞ്ഞില്ല.

ആാാാാ എന്ന് അലറി കുരുടി പെട്ടെന്ന് എന്റെ നേരെ കുതിച്ചു. അയാൾ ഞൊടിയിടയിൽ എന്റെ
കഴുത്തിൽ രണ്ട് കൈ കൊണ്ടും ചുറ്റി പിടിച്ചു. എന്റെ കഴുത്ത് അയാളുടെ കയ്യിൽ ആയി.
പെട്ടെന്നു കഴുത്തിൽ ഒരു കയർ ഇട്ടു കുരുക്കിയത് പോലെ ഞാൻ പിടഞ്ഞു.

കുരുടി : ” ഹഹഹ നീ ചാകാൻ പോകുവാ ”

ഞാൻ പ്രാണൻ രക്ഷിക്കാൻ കൈ കൈകാലിട്ട് അടിച്ചു പിടഞ്ഞു. എന്റെ മുഖം ചുവന്നു കണ്ണുകൾ
തുറിച്ചു വന്നു. എന്റെ ജീവൻ നഷ്ടപ്പെടുന്നത് പോലെ……… ഞാൻ മരണം കാണുന്നത് പോലെ……….

കുരുടി എന്നെ ഒരു മരത്തിലേക്ക് ചാരി കഴുത്തിൽ മാത്രം പിടിച്ചു പൊക്കി. ഞാൻ രണ്ടു
കൈകൊണ്ടും അയാളുടെ കൈകളിൽ പിടിച്ചു മാറ്റാൻ നോക്കി എങ്കിലും എനിക്ക് പറ്റുന്നില്ല.
ഞാൻ കാലുകൾ ഇട്ട് അടിച്ചു പിടഞ്ഞു.

പക്ഷെ…… സാജന്റെ കനത്ത ഒരു പ്രഹരം കുരുടിയുടെ തലയുടെ പുറകിൽ കൊണ്ടതും അയാൾ എന്നിൽ
നിന്നും പിടി വിട്ടു.

സാജനും റോഷനും രണ്ട് ഈറ്റ പുലികൾ പോലെ അയാളുടെ മുന്നിൽ.

ഠപ്പേ….. കുരുടി കൈ നീട്ടി റോഷന്റെ കരണത്ത് ഒന്ന് പൊട്ടിച്ചതാണ്. ഒരു കറക്കം കറങ്ങി
റോഷൻ നിലത്ത് വീണു. റോഷൻ കവിൾ പൊത്തി നിലത്ത് കിടന്നു പോയി. റോഷന് തല കറങ്ങുന്ന
പോലെ തോന്നി.

കുരുടി സാജന്റെ നേരെ തിരിഞ്ഞു. അവൻ ഒരു ബോക്സർ നിക്കുന്നത് പോലെ രണ്ട് മുഷ്ടിയും
ചുരുട്ടി അയാളുടെ മുന്നിൽ നിന്നു.

കുരുടി സാജനെ അടിക്കാൻ ചെന്നതും സാജൻ ഒഴിഞ്ഞു മാറി കുരുടിയുടെ തലയുടെ വശത്ത് മുഷ്ടി
ചുരുട്ടി ഇടിച്ചു.

ഒരു കങ്കാരു നിൽക്കുന്നത് പോലെ സാജൻ തുള്ളി തുള്ളി നിന്നു.

തലയുടെ വശത്ത് അടികിട്ടിയ കുരുടി തല തടവി സാജനെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു.

കുരുടി : “ഹഹഹ വിളയാടുവാണോ….. കൊള്ളാം നീ കൊള്ളാം ”

സാജൻ ഒന്നും മിണ്ടിയില്ല അവൻ അയാളെ തന്നെ സൂക്ഷിച്ചു നോക്കി. കുരുടി വീണ്ടും സാജന്
നേരെ വന്നു. ഇത്തവണ പക്ഷെ ഇര തേടുന്ന ഒരു കടുവയുടെ സൂക്ഷ്മത അയാളുടെ നീക്കത്തിൽ
ഉണ്ട്. അയാൾ ഇടത്തേക്ക് ഒരു ചുവട് വച്ചു പെട്ടെന്ന് മുഴുവനായി തിരിഞ്ഞ് സാജന്റെ
കവിളിൽ പുറം കൈ വച്ച് ഒരടി.

അടി കൊണ്ട് ഒന്ന് ആടിയ സാജൻ നേരെ നിക്കുന്നതിന് മുൻപ് അയാളെ സാജനെ പൊക്കിയെടുത്തു
നിലത്തേക്ക് മലർത്തി അടിച്ചു.

“ആയ്യോാ ” ധന്യ അറിയാതെ നിലവിളിച്ചു.

ഞങ്ങൾ മൂന്ന് പേരും തളർന്ന് നിലത്ത് കിടക്കുയാണ്. കുരുടിയുടെ കണ്ണിൽ ധന്യയും
പല്ലവിയും ജിജിനും പെട്ടു.

അവർ ഭയത്താൽ വിറച്ചു. കുരുടി അവരുടെ നേർക്ക് നടന്നടുത്തു.

കുരുടി : ” ഹഹഹ ഇനി നിങ്ങളുടെ ഊഴം. ”

പല്ലവി ധന്യയേയും ജിജിനെയും പിന്നിലാക്കി മുന്നിൽ കയറി നിന്നു.

കുരുടി : ” ഹഹഹ നീയാണോ ഇവരുടെ സംരക്ഷക ”

പല്ലവിയും ജിജിനും ധന്യയും പതിയെ പേടിച്ചു പേടിച്ചു പുറകോട്ട് പോകുന്നുണ്ട്. കുരുടി
അവരുടെ തൊട്ടടുത്ത് എത്താറായി. ഞാൻ സാജനെയും റോഷനെയും നോക്കി. അവർ എഴുന്നെല്കാൻ
കഷ്ടപ്പെടുകയാണ്. ഞാൻ എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട് എഴുന്നേറ്റു. എനിക്ക് ശ്വാസം
നേരെ വീണില്ല എങ്കിലും എനിക്ക് അവരെ രക്ഷിച്ചേ പറ്റു. ഞാൻ ശ്വസിക്കാൻ ബുദ്ധിമുട്ടി
എങ്കിലും കുരുടിയുടെ നേരെ ഓടി.

ഇനി അല്പം വളഞ്ഞ വഴി പിടിച്ചാൽ മാത്രമേ ശെരി ആകു എന്ന് എനിക്ക് അറിയാം.

അവരെ തൊടാൻ അടുത്ത കുരുടിയുടെ തോളിൽ പുറകിൽ നിന്ന് ഞാൻ കൈ വച്ചു. തിരിഞ്ഞു നോക്കിയ
കുരുടിയുടെ രണ്ട് കണ്ണുകളിലേക്കും ഞാൻ എന്റെ വിരൽ കുത്തി കയറ്റി……..🔥.

“ആാാാാാാ ” കുരുടി ആദ്യമായി അലറി.

അതിവേഗം ആയിരുന്നു എന്റെ നീക്കം. അതുകൊണ്ട് കുരുടിക്ക് തടയാൻ പറ്റിയില്ല. വേദന
കൊണ്ട് പുളഞ്ഞ കുരുടി രണ്ടു കൈ കൊണ്ടും അവന്റെ കണ്ണ് പൊത്തി.

” ഹാ എന്റെ കണ്ണ് ഹാ ” കുരുടി നിലവിളിച്ചു കൊണ്ട് ഭ്രാന്തനെ പോലെ എന്നെ തട്ടി
മാറ്റി ഓടി. കണ്ണ് കാണാതെ അടുത്തുള്ള മരത്തിൽ ഇടിച്ച് അയാൾ വീണു.

ഞാൻ : സാജാ റോഷാ എഴുന്നേൽക്ക് ഇതാണ് അവസരം. പല്ലവി വാ ”

നിലത്ത് കിടന്ന് കണ്ണ് പൊത്തി കരയുന്ന കുരുടിയുടെ മുകളിലേക്ക് ഞാനും പല്ലവിയും ചാടി
വീണ് അയാളെ തലങ്ങും വിലങ്ങും തല്ലി.

കുരുടിയുടെ കണ്ണുകളിൽ നിന്ന് ചോര പൊടിഞ്ഞിട്ടുണ്ട്. കണ്ണുകൾ പൊട്ടി പോയെന്ന്
തോന്നുന്നു. അയാൾ ഞങ്ങൾ തല്ലുന്നത് ഒന്നും അറിയാത്തത് പോലെ കിടന്നു മോങ്ങുകയാണ്.

കൂടി നിന്ന ആദിവാസികളുടെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവും ഇല്ല. അവരുടെ നിയമം ഇതാണ്
പോരിൽ ഒരാൾ മരിക്കണം. കുരുടി ഞങ്ങളെ ആറ് പേരെയും വെല്ലുവിളിച്ചത് കൊണ്ട് അവർ ഞങ്ങൾ
കൂട്ടമായി ആക്രമിക്കുന്നത് തടയുന്നുമില്ല.

അപ്പോളേക്കും സാജനും റോഷനും എഴുന്നേറ്റു വന്നു.

ഞാൻ : ” സാജാ നീ കാൽ പൂട്ട്. പല്ലവിയും റോഷനും ഓരോ കൈ പിടിക്ക്. ”

അയാളുടെ ഭീമൻ കൈകൾ കൊണ്ട് അയാളുടെ കണ്ണ് പൊത്തി പിടിച്ചിരിക്കുകയാണ്. പല്ലവിയും
റോഷനും കൂടി അയാളുടെ കൈകൾ പിടിച്ചു വലിച്ചിട്ടും അത് അനങ്ങുന്നില്ല.

ഞാൻ ധന്യയേയും ജിജിനെയും നോക്കി. അവർക്ക് കാര്യം മനസിലായി. അവർ ഓടി വന്നു
പല്ലവിയെയും ജിജിനെയും സഹായിച്ചു. നാല് പേരും കൂടി അയാളുടെ കൈകൾ രണ്ട് വശത്തേക്ക്
പിടിച്ചു വച്ചു.

കുരുടി അപ്പോളും അയാളുടെ കണ്ണുകളെ ചൊല്ലി കരയുകയാണ്.

സാജൻ അയാളുടെ കാലുകൾ ഫിഗർ ഫോർ ലെഗ് ലോക്ക് എന്ന പൂട്ട് ഇട്ട് പൂട്ടി. (അറിയാത്തവർ
യൂട്യൂബിൽ നോക്കുക പ്ലീസ് )

ഞാൻ പിന്നെ താമസിച്ചില്ല അയാളുടെ കഴുത്തിനു ചുറ്റും എന്റെ കാലുകൾ ഞാൻ മുറുക്കി.
ഫിഗർ ഫോർ ഹെഡ് ലോക്കിൽ ഞാൻ അയാളുടെ തല എന്റെ തുടകളുടെയും കാഫിന്റെയും ഇടയിൽ
കുരുക്കി മുറുക്കി. എത്ര ആജാനുബാഹു ആണെങ്കിലും അയാളുടെ ശ്വാസം തടയാൻ പറ്റും. ഞാൻ
അയാളുടെ കഴുത്തിൽ ചുറ്റിയ കാലിൽ കൈകൾ കൊണ്ട് കൂടി പിടിച്ചു നന്നായി മുറുക്കി.

കാഴ്ച പോയ കുരുടിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലായില്ല. അയാൾക്ക് അനങ്ങാൻ
പറ്റുന്നില്ല. ശ്വാസം കൂടി കിട്ടാതെ ആയതോടെ കുരുടിയുടെ കരച്ചിൽ നിന്നു.

“മ്മ്മ്ര്ഫ് സർഫ്” എന്നൊക്കെ അപശബ്ദങ്ങൾ അയാൾ പുറപ്പെടുവിക്കാൻ തുടങ്ങി. അയാൾക്ക്
ശ്വാസം കിട്ടാതെ പിടഞ്ഞു. പക്ഷെ എല്ലാവരും കൂടി പിടിച്ചത് കൊണ്ട് അയാൾക്ക് കുതറാൻ
പറ്റിയില്ല.

“ന്നെ…… കോ…. ല്ല……. ല്ലേ ” കുരുടി പറഞ്ഞു… പക്ഷെ വൈകിപ്പോയി.

“ആാാാാാാ ” ഞാൻ അലറിക്കൊണ്ട് എന്റെ പൂട്ട് മുറുക്കി. മരണ പിടച്ചിൽ പോലെ കുരുടി
ശക്തമായി ഉലഞ്ഞു. പിന്നെ പതിയെ പതിയെ അയാളുടെ പിടച്ചിൽ നിന്നു.

എനിക്ക് വിശ്വാസം തോന്നിയില്ല. ഞാൻ പിന്നെയും എന്റെ കാലുകൾ മുറുക്കി അയാളുടെ
കഴുത്ത് കൂടുതൽ ഞെരിച്ചു.

ജിജിൻ കുരുടിയുടെ കയ്യിലെ പിടി വിട്ട് എന്റെ തോളിൽ പിടിച്ചു. ഞാൻ പെട്ടെന്ന് ഞെട്ടി
സ്വബോധത്തിൽ വന്നു.

ജിജിൻ : ” ചേച്ചി…… മതി…. ചത്തു.

പെട്ടെന്ന് ഞാൻ ഞെട്ടി….. ഞാൻ ഒരാളെ കൊന്നു…… !!!!!!!

എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. ജീവിതത്തിൽ ആദ്യമായി ഞാൻ ഒരാളെ കൊന്നു….. !!!!!

ഞാൻ അവിടെ ഇരുന്ന് വിതുമ്പി കരഞ്ഞു. പല്ലവിയും ധന്യയും ജിജിനും കൂടി എന്നെ
കെട്ടിപിടിച്ചു. അവരും കരയുകയാണ്. ഞങ്ങൾ നാല് പേരും സന്തോഷം കൊണ്ടും സങ്കടം കൊണ്ടും
കെട്ടിപിടിച്ചു കരഞ്ഞു. പരസ്പരം സാന്ദ്വനിപ്പിക്കുക ആയിരുന്നു ഞങ്ങൾ.

റോഷൻ ഞങ്ങളുടെ അടുത്ത് വന്നു.

റോഷൻ : ” കുറ്റബോധം വേണ്ട. അവനെ നമ്മൾ കൊന്നില്ലായിരുന്നു എങ്കിൽ അവൻ നമ്മളെ
കൊന്നേനെ ”

ഞാൻ : ” എന്നാലും നമ്മൾ ”

സാജൻ : ” ഒരെന്നാലും ഇല്ല ”

റോഷൻ : ” ഇപ്പോൾ നമ്മൾ ആരും കരയാൻ പാടില്ല. കാരണം ഇപ്പോൾ ഈ ഗോത്രം മുഴുവൻ നമ്മളെ
ഉറ്റു നോക്കുകയാണ് ”

ഞാൻ നോക്കിയപ്പോൾ ആദിവാസികൾ മുഴുവൻ ഞങ്ങളുടെ മുന്നിൽ മുട്ട് കുത്തി തലകുനിച്ചു
നിൽക്കുന്നു.

ഒരുത്തൻ : ” കുരുടിയെ കൊന്നത് നിങ്ങൾ ആണ്. അതുകൊണ്ട് നിങ്ങളിൽ ഒരാൾ ആണ് അടുത്ത
തലവൻ. അതാരാണെന്ന് നിങ്ങൾ തമ്മിൽ പോരടിച്ചു തീരുമാനിക്കാം ”

റോഷൻ പെട്ടെന്ന് ചാടി കയറി പറഞ്ഞു : ” ഞങ്ങൾ തമ്മിൽ പോര് ഒന്നുമില്ല. ഇതാണ്
നിങ്ങളുടെ പുതിയ തലവി ”

റോഷൻ എന്റെ നേരെ കൈ ചൂണ്ടി.

ഞാൻ : ” റോഷാ എന്താ ഇതൊക്കെ ”

റോഷൻ : ” തത്കാലം ഞാൻ പറയുന്നത് കേൾക്ക് ”

ആദിവാസികൾ പെട്ടെന്ന് വന്ന് എന്നെ തോളിൽ എടുത്തു.

തലൈവി വാഴ്ക തലൈവി വാഴ്ക എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് അവർ എന്നെ ആ ഗ്രാമത്തിന്
ചുറ്റും ഒന്ന് ചുറ്റിയടിച്ചു.

ഗ്രാമത്തിലെ വീട്ടിലെ സ്ത്രീകൾ അത്ഭുതത്തോടെ എന്നെ നോക്കുന്നത് ഞാൻ കണ്ടു. ഞാൻ അവരെ
വെറുതെ ചിരിച്ചു കാണിച്ചു.

അവർ എന്നെ ചുറ്റിയടിച്ചു പഴയ സ്ഥലത്ത് തന്നെ കൊണ്ട് വന്നു നിർത്തി.

ഒരുത്തൻ : ” തലവി. ഈ ഏറുമാടം നിങ്ങളുടെ താമസ സ്ഥലം ആണ്. നിങ്ങൾക്ക് എന്തും ഞങ്ങളോട്
ആവശ്യപ്പെടാം ”

റോഷൻ : ” ഫോർ നൗ ആസ്ക്‌ ഫോർ പ്രൈവസി ”

ഞാൻ : ” ഒന്നും വേണ്ട തത്ക്കാലം എല്ലാവരും പൊയ്ക്കോളൂ. ഞാൻ വിളിക്കാം”

അവർ എന്റെ ആജ്ഞ കേട്ട് പിരിഞ്ഞു പോയി.

ഞാൻ : ” റോഷാ നീ എന്തൊക്കെ ആണ് പ്ലാൻ ചെയ്യുന്നത് എനിക്ക് ഒന്നും മനസിലാവുന്നില്ല.

റോഷൻ : ” എല്ലാം പറയാം ”

ഞാൻ : ” ഇതിപ്പോ ആകെ കുഴപ്പം ആകും. ഇവരുടെ തലവി ആയിട്ട് ഇവിടെ ഇരുന്നാൽ മതിയോ
നമുക്ക് ”

റോഷൻ : ” നീ ചാടാതെ ഞാൻ പറയാം ”

ജിജിൻ : ” എന്നാൽ പെട്ടെന്ന് പറ ”

റോഷൻ : ” കാളിയ്ക്ക് ഏറ്റവും സൗഹൃദം നമിതയോട് ആണ്. മാത്രമല്ല അന്ന് കാളി തുല്യമായി
കണ്ടു സംസാരിച്ചത് ഇവളോട് മാത്രം ആണ്. നമ്മുടെ കൂട്ടത്തിൽ അവർക്ക് എന്തെങ്കിലും വില
ഉള്ളത് ഇവളോട് മാത്രമാണ് ”

ഞാൻ : ” അതുകൊണ്ട്…. ”

റോഷൻ : ” അതുകൊണ്ട് തന്നെ ആണ് നിന്നെ പിടിച്ചു ഞാൻ തലവി ആക്കിയത്. ”

സാജൻ : ” വ്യക്തമായി പറ ”

റോഷൻ : “നമ്മൾക്ക് ഇപ്പോൾ കൂട്ടിന് ഒരു ഗോത്രം മുഴുവൻ ഉണ്ട്. നമ്മൾക്ക് ഇവരെ പക്ഷെ
നാട്ടിലേക്ക് കൊണ്ടുപോകാൻ പറ്റില്ല.

കൊണ്ടു പോകുമ്പോൾ ബൊമ്മനെ പോലെ പത്ത് ആൾ വന്നാലും തല്ലി നിക്കാൻ പറ്റുന്ന ഒരുത്തനെ
കൊണ്ട് പോണം. അങ്ങനെ ആരെയും ഇവിടെ കണ്ടില്ല ”

ഞാൻ : ” റോഷ ഇങ്ങനെ വട്ട് ആക്കാതെ ഒള്ള കാര്യം പറ ”

റോഷൻ : ” ഈ ഗോത്രം കാളിയുടെ ശത്രു ഗോത്രം അല്ലെ ”

ജിജിൻ : ” അതെ ”

റോഷൻ : ” അപ്പോൾ ഇവിടെ ഉള്ള ഇവന്മാർക്ക് അവരെ അറിയാം. അപ്പോൾ അങ്ങോട്ട് ഉള്ള വഴി
നമുക്ക് ഇവർ തന്നെ കാണിച്ചു തരും ”

ഞാൻ : ” പക്ഷെ ശത്രുവിന്റെ ഗോത്ര തലവി ആയിട്ട് അങ്ങോട്ട് ചെന്നാൽ……… ”

റോഷൻ : ” ഒരു പ്രശനവും ഇല്ല. മാത്രമല്ല ഇനി ഈസി ആയിട്ട് ബൊമ്മനെ കൊണ്ടുപോകാനും
പറ്റും. ”

ഞങ്ങൾ എല്ലാവരും : ” എങ്ങനെ ”

റോഷൻ : ” നമ്മൾ കുറച്ച് ദിവസത്തേക്ക് ബൊമ്മനെ ചോദിക്കുന്നു. പകരം അവർക്ക് ഒരു
സമ്മാനം കൊടുക്കുന്നു. ”

ഞങ്ങൾ : ” എന്ത് സമ്മാനം ”

റോഷൻ : ” കുരുടിയുടെ തല…… !!!!!!!”

എന്റെ മുഖത്ത് ഒരു ചിരി വന്നു. ഹോ എന്തൊരു ബുദ്ധി. ഇവൻ എങ്ങനെ ആ ബസ് കമ്പനി
കുളമാക്കി ഇത്രയും ബുദ്ധി ഉണ്ടായിട്ട്.

റോഷൻ : ” കുരുടിയുടെ തല മാത്രം അല്ല. ഈ ഗോത്രത്തിന്റെ തലവി സ്ഥാനം കൂടി അങ്ങോട്ട്
വാഗ്ദാനം ചെയ്യണം. അതിൽ കാളി വീഴണം ഇല്ലെങ്കിൽ നീ വീഴ്ത്തണം ”

ഞാൻ : ” വീഴ്ത്തും ഉറപ്പ് ”

ഞാൻ റോഷനെ കെട്ടി പിടിച്ച് അവന്റെ ചുണ്ടുകൾ നുകർന്ന് എടുത്തു. ഓമനേ നീ എത്ര
മിടുക്കൻ. മാധവന്റെ മോൻ തന്നെ നീ.

ജിജിൻ : ” അത് കൊള്ളാം സൂപ്പർ ഐഡിയ ”

പല്ലവി : ” ചേട്ടന്മാര് രണ്ടും കിടു. എന്റെ ചെക്കൻ മാത്രം ഇങ്ങനെ ഒരു മരമൊണ്ണ
ആയിപോയല്ലോ. ”

ജിജിൻ : ” നീ പോടീ എനിക്ക് ചേച്ചി ഉണ്ടല്ലോ ” ജിജിൻ ധന്യയുടെ തോളിൽ ചാരി. അവൾ
വാത്സല്യ പൂർവ്വം അവന്റെ കവിളിൽ തലോടി.

കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ ആദിവാസികളെ വിളിച്ചു വരുത്തി. അതിൽ പ്രധാനി ആയ ഒരുത്തൻ ആണ്
ചിണ്ടൻ.

ഞാൻ : ” കാളിയെ അറിയാമോ നിങ്ങൾക്ക് ”

ചിണ്ടൻ : ” അറിയാം ”

ഞാൻ : ” ഹ്മ്മ്. എങ്ങനെ ആണ് കാളി നിങ്ങളുടെ ശത്രു ആയത് ”

ചിണ്ടൻ : ” കാടിന്റെ മേൽ ഉള്ള അവകാശം ആണ് കാരണം ”

ഞാൻ : ” നിങ്ങൾക്ക് ഒരുമിച്ച് കാടു മുഴുവൻ ഒന്നാക്കി കൊണ്ടുപോക്കുടെ ”

ചിണ്ടൻ : ” എല്ലാം തലവിയുടെ ഇഷ്ടം. തലവി എന്ത് പറഞ്ഞാലും ഞങ്ങൾ അനുസരിക്കും അതാണ്
കുലത്തിന്റെ മര്യാദ, കാടിന്റെ നിയമം ”

ഞാൻ : ” എങ്കിൽ ഇപ്പോൾ തന്നെ നമുക്ക് കളിയുടെ അടുത്തേക്ക് പുറപ്പെടാം……. പിന്നെ
നിങ്ങൾ ഒരാൾ കുരുടിയുടെ തല വെട്ടിയെടുത്ത് ഒരു ഇലയിൽ പിടിച്ചോളൂ ”

സത്യത്തിൽ ഒരു പ്രത്യേക സാഹചര്യത്തിൽ കുരുടിയെ ഞാൻ കൊന്നെങ്കിലും ആ ശവശരീരത്തിൽ
നിന്ന് പോലും ആ തല വെട്ടി എടുക്കാൻ ഉള്ള ധൈര്യം എനിക്കില്ല. എനിക്കെന്നല്ല ഞങ്ങൾ
ആറ് പേർക്കും ഇല്ല.

ഞാൻ പറഞ്ഞതനുസരിച്ച് ഒരാൾ കുരുടിയുടെ തല വെട്ടി എടുത്തു.

ഞങ്ങൾ ആറു പേരും ചിണ്ടനും പിന്നെ കുറേ അനുയായികളും കൂടി യാത്ര തുടങ്ങി. കാളിയുടെ
ഗോത്രത്തിന്റെ അടുത്തേക്ക് ചിണ്ടൻ ഞങ്ങളെ നയിച്ചു.

ഇടതൂർന്ന വനത്തിലൂടെ ഞങ്ങൾ യാത്ര ചെയ്തു. എങ്ങും കിളികളുടെ ചിലമ്പലും മറ്റ്
ശബ്ദങ്ങളും. ഞാൻ ഒരു റാണിയുടെ ഗമയോടെ നടന്നു.

പതിയെ പതിയെ വളരെ ദൂരെ കാളിയുടെ ഗ്രാമം ഞങ്ങൾ കണ്ടു. ചിണ്ടൻ അവിടെ വച്ചു നടത്തം
നിർത്തി.

ഞാൻ : ” എന്താ നിന്നത് ”

ചിണ്ടൻ : ” വെറുതെ കേറി ചെല്ലാൻ പറ്റില്ല അവർ ആക്രമിക്കും ”

ഞാൻ : ” പിന്നെ എങ്ങനെ ചെല്ലും ”

ചിണ്ടൻ : ” വരുന്നുണ്ടെന്നും, ആക്രമിക്കാൻ അല്ല സമാദാനം ആണ് എന്നും അവരെ അറിയിക്കണം

ഞാൻ : ” അതെങ്ങനെ ”

ചിണ്ടൻ : ” ഇങ്ങനെ ” അതുപറഞ്ഞു ചിണ്ടൻ ഒരു പ്രത്യേക രീതിയിൽ നീട്ടി ഒരു ചൂളം
അടിച്ചു.

എല്ലാവരും പൂർണമായും നിശബ്ദർ ആവാൻ ചിണ്ടൻ പറഞ്ഞു. രണ്ടു മൂന്നു നിമിഷം കഴിഞ്ഞപ്പോൾ
ചിണ്ടൻ ചൂളം അടിച്ചത് പോലെ തന്നെ ഒരു ചൂളംവിളി തിരിച്ചു കേട്ടു.

ചിണ്ടൻ : ” കുഴപ്പമില്ല. അവരും ആക്രമിക്കില്ല ”

ഞാൻ : ” എന്നാൽ പിന്നെ അങ്ങോട്ട് പോകാം ”

ചിണ്ടൻ : ” ഇല്ല അവർ ചിലർ ഇങ്ങോട്ട് വന്നു നമ്മൾ എത്ര പേര് ഉണ്ടെന്നും നമ്മുടെ
കയ്യിൽ ആയുധം ഇല്ലെന്നും ഉറപ്പ് വരുത്തിയിട്ട് നമ്മളെ അങ്ങോട്ട് കൂട്ടിക്കൊണ്ട്
പോകും ”

ഞാൻ : ” കൊള്ളാലോ ”

കുറച്ചു കഴിഞ്ഞപ്പോൾ മുന്നിലെ ചെടികൾ വകഞ്ഞു മാറ്റി ഒരു മൂന്ന് നാല് പേര് വന്നു.
അവര് ഞങ്ങളെ അടിമുടി നോക്കി.

അവർ : ” നിങ്ങൾ…… നിങ്ങൾ മുൻപ് ഞങ്ങളുടെ ഗ്രാമത്തിൽ വന്ന…… ”

ഞാൻ : ” അതെ ഞങ്ങൾ തന്നെ ”

അവർ : ” നിങ്ങൾ എന്താ ഇവരുടെ കൂടെ ”

ഞാൻ : ” എല്ലാം കാളിയോട് പറയാം എന്നെ കളിയുടെ അടുത്തേക്ക് കൊണ്ടുപോകു ”

ചിണ്ടൻ : ” ഇതാണ് ഞങ്ങളുടെ ഇപ്പോളത്തെ തലവി ”

അവർ : ” അപ്പോൾ കുരുടി ”

ഞാൻ : ” കൊണ്ടുവന്നിട്ടുണ്ട് ”

ചിണ്ടൻ ഇലയിൽ പൊതിഞ്ഞ തല അവരെ കാണിച്ചു. പിന്നെ അവർ താമസിപ്പിച്ചില്ല.

ഞങ്ങൾ നേരെ കളിയുടെ കുടിലിന്റെ മുന്നിലേക്ക് ചെന്നു. ആ കുടിലിന് മാറ്റം ഒന്നും
ഇല്ല. കാളി അകത്ത് നിന്ന് ഇറങ്ങി വന്നു. ഞങ്ങളെ കണ്ട കാളി ആദ്യം ഒന്ന് ഞെട്ടി.
പിന്നെ വെളുക്കെ ചിരിച്ചു.

കാളിയുടെ പുറകെ ഇറങ്ങി വന്ന ആളും ഞാനും തമ്മിൽ കണ്ണുകൾ കൊണ്ട് ഉടക്കി. എന്റെ
ചുണ്ടുകൾ മന്ത്രിച്ചു. ബൊമ്മൻ…. !!!!!

(ഇനിയും ഓരോ കുഞ്ഞു കുഞ്ഞു പാർട്ട്‌ വേണോ അതോ അടുത്ത ഒരു വലിയ പാർട്ട്‌ കൊണ്ട് ഈ കഥ
തീർത്തേക്കട്ടെ? )

Leave a Reply