ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 6 [സൂർദാസ്]

Posted by

ബുദൂർ ഇഫ്രീത്തിന്റെ റാണി 6

Budoor Efrithinte Raani Part 6 | Author : Surdas | Previous Part

 

(കഴിഞ്ഞ പാർട്ടിന്റെ അവസാന ഭാഗം)

നല്ല തണുപ്പുള്ള, രാത്രിയുടെ ഒന്നാം യാമത്തിന്റെ അവസാനത്തോടടുക്കുന്ന ഈ സമയത്ത് ജാലകത്തിനപ്പുറം തിളങ്ങുന്ന അമ്പിളിയെ നോക്കി കൊഞ്ഞനം കുത്തി ഗാസിയുടെ ശയ്യാ മുറിയുടെ വാതിലിൽ പോയി ആഞ്ഞ് രണ്ട് മുട്ടായിരുന്നു… ബുദൂർ

ഉറക്കത്തിലേക്ക് വീഴാൻ തുടങ്ങുന്ന ഗാസി ഞെട്ടിപ്പിടച്ചെഴുന്നേറ്റ് വാതിൽ തുറന്നതും
മുഖം അൽപം വക്രിച്ച് കണ്ണ് കൂർപ്പിച്ച് തന്നെ ഉറ്റ് നോക്കുന്ന ബുദൂറിനെ കണ്ട്

“എന്താണ് നജൂ….. നിനക്ക് ഉറക്കവുമില്ലേ..”

അതിനല്ല അവൾ മറുപടി പറഞ്ഞ്… പകരം ഗാസിയോട്
“എനിക്കിപ്പോൾ ,ഈ …രാത്രി സിൽസിലയുടെ പുറത്ത് ഒരു സവാരി പോണം…. നീ ..വാ…. ”
എന്നും പറഞ്ഞ് അവന്റെ സമ്മതം കൂടി നോക്കാതെ കൈ പിടിച്ച് വലിച്ച് നടന്ന് തുടങ്ങിയിരുന്നു….

(തുടരും)

ഒന്ന് പകച്ച് രണ്ടടി അവളോടൊത്ത് നടന്നതിന് ശേഷം ഗാസി, ബുദൂറിന്റെ കൈ വിടുവിച്ച് അവന്റെ മുറിയിലേക്ക് തന്നെ തിരിച്ച് കയറി.

ബുദൂർ ആകെ സങ്കടത്തിലായി. കണ്ണുകളിൽ പെയ്യാനായി കാർമേഘം ഇരച്ചെത്തി തുടങ്ങി, ചുണ്ടൊന്ന് ചുളുങ്ങി, നാസികത്തുമ്പ് ചെറുതായി ഒന്ന് വിറച്ചു.
തന്റെ ഭായിജാന് തന്റെ പ്രവർത്തി ഇഷ്ടമായിട്ടുണ്ടാവില്ല. ഈ രാത്രിയിൽ, എന്റെ കാമാതുരമായ ഒരാഗ്രഹം എന്ന നിലയിൽ തന്നെ അവൻ അത് മനസ്സിലാക്കിയോ? അവൻ ഇനി എന്നോട് മിണ്ടില്ലേ?… റബ്ബേ എനിക്കത് ഓർക്കാൻ കൂടി വയ്യ….

രണ്ട് സ്ഫടിക തുള്ളി ചേമ്പിലയിലെന്നവണ്ണം രണ്ട് കവിളിലൂടെയും ഉരുണ്ട് താഴെ വീണു.

അവളെ അൽഭുതപ്പെടുത്തി കൊണ്ട്
അപ്പോഴേക്കും കയ്യിൽ കനംകുറഞ്ഞ ഒരു കരിമ്പടപ്പുതപ്പുമായി അവൻ തിരിച്ചെത്തി, അവളുടെ മുഖത്തേക്ക് നോക്കി. ഒന്ന് മന്ദഹസിച്ച്  അവളുടെ മിഴികളിലെ നനവ് പെരുവിരൽ തുമ്പിനാൽ ഒപ്പിയെടുത്ത്

“വരില്ലാന്ന് വിചാരിച്ച് കരഞ്ഞൂല്ലെ …. രണ്ട് മാസം കൂടി കഴിഞ്ഞാൽ കല്യാണമായി.ഇപ്പോഴും കൊച്ചു ഇള്ളക്കുട്ടിയാന്നാ വിചാരം”

കടക്കണ്ണ് കൊണ്ട് അവനെ ഒന്ന് ചെരിഞ്ഞ് നോക്കിക്കൊണ്ടവൾ,

” ഒത്ത പെണ്ണായീന്നൊക്കെ എനിക്കറിയാം…. അത് അറിയാത്തതും മനസ്സിലാകാത്തതും വേറെ ചിലർക്കാണ് ”

കണ്ണൊന്ന് പിടച്ച് ഗാസി പെട്ടെന്ന് മുഖം താഴ്ത്തി,
നേരെ അവളുടെ കൈ പിടിച്ച് കുതിരാലയത്തിലേക്ക് നടന്നു.

അവളുടെ ഏതാവശ്യവും ഏത് നേരത്തും സാധിച്ചു കൊടുക്കാൻ ഗാസി തയ്യാറാണ്, ഒന്നൊഴികെ. തന്നോട് അവൾ പ്രകടിപ്പിക്കുന്ന നിഷിദ്ധപ്രണയരതി.
അതവൾ തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും, പെരുമാറ്റത്തിലൂടെ അതവൾ ആഗ്രഹിക്കുന്നുണ്ട് എന്ന് ഗാസിക്ക് നല്ല ബോധ്യമാണ്.

അപ്രതീക്ഷിത നേരത്ത് കുതിരാലയത്തിലെത്തിയ ഗാസിയെയും ബുദൂറിനെയും കണ്ട് കാവൽക്കാരൻ ഒന്ന് പകച്ചെങ്കിലും അയാളുടെ പുറത്ത് തട്ടി ചിരിച്ച് കൊണ്ട് ഗാസി,

Leave a Reply

Your email address will not be published. Required fields are marked *