നിശ 1 [Maradona]

Posted by

നിശ 1

Nisha Part 1 | Author : Maradona

ആകാശത്ത് കാര്‍മേഘം തിങ്ങി നിറയുന്നു. നല്ല തണുത്ത കാറ്റുണ്ട്. നാട്ടില്‍ നിന്ന് കൊണ്ടുവന്ന ബാഗില്‍നിന്ന് നിന്ന് സാധനങ്ങളും മറ്റും വക്കുന്ന്‌നതിനിടെയാണ് സ്‌കൂളിലെ ഓട്ടോഗ്രാഫ് താഴെ വീണത്. പൊടിപറ്റി കളര്‍ മാറിയിട്ടുണ്ടെങ്കിലും പഴയ ഓര്‍മ്മകളുടെ സുഗന്ധം വിട്ടുമാറിയിട്ടില്ല.അനീഷിനെ ഫ്‌ലാറ്റിലാണ് ഇപ്പള്‍. ബാഗ് വക്കാന്‍ ചുറ്റും നോക്കി. അവന്റെ ഈ മുറിയില്‍ നിറയെ അവന്റെ ബുക്കുകളും പുസ്തകങ്ങളും ആണ് ആളൊരു പുസ്തക പ്രേമിയാണ് എപ്പോ കണ്ടാലും അവന് പറയാന്‍ ഒരു പുസ്തകത്തിന്റെ പേര് കാണും. അവന്‍ തന്നെയാണ് എന്നെയും പുസ്തകങ്ങളുടെ ലോകത്തേക്ക് ചുവട് വയ്ക്കാന്‍ പ്രേരിപ്പിച്ചത്. അക്ഷരങ്ങളുടെ മാന്ത്രികതയില്‍ പറന്നു നടക്കാന്‍ പഠിപ്പിച്ചത് അവനാണ്

നാട്ടില്‍ നിന്ന് അവന്‍ താമസം മാറുന്നതുവരെയും വായനശാലയും മൈതാനവും ഒക്കെയായിരുന്നു ഞങ്ങളുടെ ലോകം

അവന്റെ അച്ഛന്‍ യു.പി സ്‌കൂള്‍ അധ്യാപകനായിരുന്നു. അറിയപ്പെടുന്ന പ്രാസംഗികനും അത്യാവശ്യം എഴുതുന്ന ആളുമാണ്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അവന്റെ അച്ഛന് ഞങ്ങളുടെ നാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടി വന്നതോടെയാണ് അവന്‍ ഞങ്ങളുടെ സ്‌കൂളിലും എത്തുന്നത് അന്നു തുടങ്ങിയ സൗഹൃദം ഇന്നും ഞങ്ങളില്‍ ഉണ്ട്.

അതുകൊണ്ട് തന്നെയാണ് എനിക്ക് ബാംഗ്ലൂര്‍ നഗരത്തില്‍ ജോലി കിട്ടി വന്നപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ അവന്റെ കസിന്റെ ഫ്‌ലാറ്റില്‍ തന്നെ താമസിക്കാന്‍ സ്ഥലം ഏര്‍പ്പാടാക്കി നല്‍കിയത്. അനീഷിന്റെ കസിനെ മുന്‍പരിചയം ഉണ്ടെങ്കിലും അത് പലപ്പോഴും അവന്റെ കൂടെ കണ്ടിട്ടുണ്ട് എന്നത് മാത്രമാണ്. അവന്‍ അവളുടെ കൂടെ ഇവിടെ തന്നെയാണ് താമസിക്കുന്നത്. അവനിവിടെ ഉള്ളപ്പോള്‍ എന്നെ മറ്റെവിടെയെങ്കിലും താമസിക്കാന്‍ വീടില്ല എന്നറിയാവുന്നതുകൊണ്ട് ഇങ്ങോട്ടേക്ക് വരാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ മറ്റൊന്നും ആലോചിച്ചില്ല.

”അമേലേട്ടാ.. ചായ ‘

സ്മിത ചായയുമായി ഡോര്‍ സൈഡില്‍ വന്നു നിന്നുകൊണ്ട് പറഞ്ഞു. സ്മിത അവന്റെ കസിന്‍ ആണ്.

‘ഇന്ന് ലീവ് ആക്കി അല്ലേ ഞാന്‍ വന്നത് ബുദ്ധിമുട്ടായോ’ ചായ വാങ്ങി കൊണ്ട് ഞാന്‍ ചോദിച്ചു.

‘ഈ ബുദ്ധിമുട്ട് ഞാനങ്ങ് സഹിച്ചു അനീഷേട്ടന്‍ നാളെയേ വരൂ എന്ന് പറഞ്ഞതുകൊണ്ട് ഒരു കമ്പനിക്ക് കൂടെ നില്‍ക്കാം എന്ന് കരുതിയാണ്, അതുമാത്രമല്ല എന്നും ജോലിക്ക് പോയ ഒരു ത്രില്ലില്ല വല്ലപ്പോഴും സ്വസ്ഥമായി ശ്വാസം എടുക്കാമല്ലോ, മോന്‍ ഇന്ന് വന്നതേയുള്ളൂ താമസിക്കാതെ എല്ലാം പഠിച്ചോളും’.

സ്മിത പറഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു സമയം ആറ് മണിയോടടുക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *