നേർച്ചക്കോഴി 3 [Danmee]

Posted by

നേർച്ചക്കോഴി 3

NERCHAKOZHI PART 3 | AUTHOR : DANMEE | PREVIOUS PART
[https://kambimaman.com/tag/danmee/]

 

അമ്മ ചോറ് വിളമ്പിവെച്ചിട്ടുണ്ടായിരുന്നു. ഞാൻ കഴിച്ചു കൊണ്ടിരിക്കുമ്പോൾ അമ്മ
എന്റെ കൂടെ ഇരുന്നു” നിനക്ക് എന്ത് വയ്യേ ”

” മ്മ്  ഒന്നും ഇല്ല ”

” മുഖത്തു എന്താ  പാട്…………. നീ  എങ്ങോട്ട്  നോക്കിയേ”

” അത്‌ ഒന്നും  ഇല്ല ”

അപ്പോയെക്കും അമ്മയുടെ  ഫോൺ  അടിക്കാൻ  തുടങ്ങി. അച്ഛൻ  ആയിരിക്കും  ഞാൻ 
പെട്ടെന്ന് കഴിച്ചു തീർത്ത് കൈകഴുകി റൂമിൽ കയറി വാതിൽ അടച്ചു. ഫോൺ  എന്റെ കയ്യിൽ
തന്നാൽ  അച്ഛൻ  പിന്നെ  വെക്കില്ല. അമ്മ  എന്നെ  വിളിക്കുന്നുണ്ടായിരുന്നു ഞാൻ 
ചെവികൊടുക്കാതെ വാതിലിന്റെ കുറ്റിയിട്ടു. ചാർജർ ഊരി ഫോണും ആയി ഞാൻ  കട്ടിലിൽ 
കിടന്നു. ഫോണിൽ ഒരുപാട് മിസ്സ്ഡ് കാൾസ് ഉണ്ടായിരുന്നു അച്ഛന്റെയും റിയാസിന്റെയും
ആയിരുന്നു അതിൽ കൂടുതൽ. നെറ്റ് ഓൺ ചെയ്തപ്പോൾ വാട്സാപ്പ് മെസ്സേജുകൾ ചൂളം വിളിച്ചു
വന്നുകൊണ്ടിരിന്നു. അതിൽ കുറെ ആവിശ്യം ഇല്ലാത്ത  ഗ്രൂപ്പ് കൾ ആണ്  ലീവ് ആയാലും
ആരെങ്കിലും ഒക്കെ  പിന്നെയും ആഡ് ചെയ്യും. പിന്നെ  റിയാസിന്റെ ഒരു വോയിസ്‌ 
മിസ്സെജ്

” ഡാ നിന്നെ വിളിച്ചിട്ട് കിട്ടിയില്ല….. ഇന്ന് എന്തായിരുന്നു പ്രോബ്ലം
പോലീസ്കാരിയെ  തെറി വിളിക്കാൻ മാത്രം എന്താ നടന്നത്.  ഞാൻ  അപ്പോൾ  ഒന്നും
ചോദിച്ചില്ല  എന്നെ  ഉള്ളു….. പിന്നെ   നാളെത്തെ കാര്യം  ഒന്നും
മറന്നിട്ടില്ലല്ലോ…….  നാളെ  ഞാൻ അവിടെ വരുമ്പോൾ  പോലീസ് അടിച്ചിട്ട്  ശരീരവേദന
ആണ്  ഞാൻ  ഇല്ല  എന്നൊന്നും  പറഞ്ഞേക്കല്ലും ”

ഞാൻ  അവനു  റിപ്ലേ കൊടുക്കാൻ വേണ്ടി  റെക്കോർഡിങ് ഓൺ ആക്കിയതാണ്. പിന്നെ  ഒന്നും 
പറയാതെ  അത്‌  ക്യാൻസൽ  ചെയ്തു. ഫോൺ  മാറ്റി വെച്ചു  കിടന്നു.  കുറെ നേരം
കിടന്നിട്ടും ഉറക്കം  വരാത്തത് കൊണ്ട്  ഫോൺ  എടുത്ത്  കട്ടിലിൽ തന്നെ കിടന്ന
ഇയർഫോൺ  എടുത്ത് കുത്തി. പാട്ട് കേട്ടുകൊണ്ട് കിടന്നു

വിരഹത്തിൻ വേദന അറിയാൻ
പ്രണയിക്കു ഒരുവട്ടം
വിടര പൂ മൊട്ടുകൾ അവിടെ
കരയിക്കും പലവട്ടം

………………………………………………………………

പിറ്റേന്ന്  പതിവുപോലെ ഞാനും  റിയാസും അനന്തുവും കൂടെ ബൈക്കിൽ കോളേജിൽ ചെല്ലുമ്പോൾ
നാലു ബൈക്കുകൾ നമ്മുടെ  വണ്ടിയെ വളഞ്ഞു അവർ  ബൈകിന്റെ സ്റ്റാന്റ് തറയിൽ ഉരച്ചു
ശബ്ദം ഉണ്ടാക്കുകയും ആക്‌സിലറേറ്റർ റൈസ് ചെയ്തും  നമ്മളെ കടന്നു പോയി. റിയാസ് 
ആയിരുന്നു  വണ്ടി ഓടിച്ചിരുന്നത് അവൻ അത്‌ മൈന്റ് ചെയ്യാതെ വണ്ടി  ഷെഡിലേക് ഓടിച്ചു
കയറ്റി. ഞങ്ങൾ  ക്ലാസ്സിലേക്ക് നടക്കുമ്പോൾ നമ്മുടെ ക്ലാസ്സ്‌ റേപ്പ് എന്നെ തടഞ്ഞു
കൊണ്ട് പറഞ്ഞു

” ഈ  കോളേജിന്റെ ചരിത്രത്തിൽ ഒരിക്കൽ പോലും ഡിഗ്രി ലെ  പിള്ളേർ  പിജി  കാരെ  കേറി 
ചൊറിഞ്ഞിട്ടില്ല….  നീ  ആയിട്ട് പ്രശ്നം വല്ലതും ഉണ്ടാക്കിയാൽ  നമ്മൾ  ആരും 
നിന്റെ  കൂടെ  നിൽക്കില്ല…….. ഇപ്പോൾ തന്നെ   നിന്റെ പേരിൽ നമ്മുടെ ക്ലാസ്സ് ന്
നല്ല  പേരാണല്ലോ ”

” അതിനിപ്പോൾ  എന്ത് ഉണ്ടായി ”

” നീ  എന്തിനാ ആ bba യിലെ നിതിന്റെ  പെണ്ണിനെ കേറി പിടിച്ചത് ”

” ആര് ……. എപ്പോ ”

കാര്യം  അറിയാതെ  അനന്തു ഇടക്കുകയറി പറഞ്ഞു.

” നീ  ഒക്കെ അല്ലെ  ഇന്നലെ  ഏതോ  പാറയിൽ പോയി പണി ഒപ്പിച്ചത് ”

” ഡാ റിയാസേ  നീ  ഷാഹിനയേം കൊണ്ട്  കറങ്ങാൻ പോയി എന്നല്ലേ  പറഞ്ഞത്  ഇത്  എന്താ 
സംഭവം”

” നിയൊക്കെ  കോളേജിൽ വെച്ചു ഒരു പ്രശ്നം  ഉണ്ടാക്കരുത്. പിന്നെ  കോളേജിൽ  തല
വെളിയിൽ കാണിക്കാൻ പറ്റാതെ ആവും….. അടിവല്ലതും അയൽ അറിയാമല്ലോ നമ്മൾ കുറച്ചുപേരെ
ഉള്ളു…. നീയൊക്കെ നിന്നു കൊള്ളേണ്ടി വരും ”

അതും  പറഞ്ഞു  അവൻ അങ്ങുപോയി. അനന്തു അപ്പോഴും ഓരോന്ന് ചോദിച്ചു കൊണ്ടിരിന്നു.
റിയാസ്  അവനോട്  നടന്നത് ഒക്കെ  പറഞ്ഞു.

” ഇത്രയും സംഭവങ്ങൾ ഒക്കെ നടന്നിട്ട് നീയൊക്കെ  എന്നോട് ഒന്നും പറയാത്തത് എന്താ ”

” നിന്നോട്  പയ്യെ പറയാം  എന്ന് വിചാരിച്ചു…. പിന്നെ  ഇത് ഇങ്ങനെ ഒക്കെ  ആകും എന്ന്
ഞാൻ വിചാരിച്ചില്ല ”

” ഇപ്പോൾ എല്ലാം  ആയില്ലേ ……. എന്നിട്ട് ആ പെണ്ണ് അപ്പോൾ പ്രശ്നം ഒന്നും
ഉണ്ടാകില്ലേ ”

” അവൾ  തനിയെ വീണതാണെന്ന് പറഞ്ഞപ്പോളാ നിതിൽ അവിടെന്ന് വലിഞ്ഞത് ”

“നീ  പേടിക്കണ്ട  രാഹുലെ  നീ ഇതൊക്കെ എത്ര കണ്ടതാ…….  എന്നാലും വല്ലതും നടന്നാൽ
എന്നെ അറിയിക്കണം  കേട്ടോ  ഒരു അടിക്ക് ഒരുങ്ങി വരമല്ലോ ഇത് പോലെ  സർപ്രൈസ് തരരുത്

നമ്മൾ മുന്ന് പേരും ക്ലാസ്സിലേക്ക് ചെന്നു  അവിടെത്തെ സിറ്റുവേഷനും നല്ലത് ഒന്നും
അല്ലയിരുന്നു. ക്ലാസിലെ പെൺകുട്ടികൾ എന്നെ വല്ലാതെ തുറിച്ചു
നോക്കുന്നുണ്ടായിരുന്നു. ഞാൻ അതൊന്നും ശ്രെദ്ധിക്കാതെ അവിടെ  ഇരുന്നു. ഫസ്റ്റ് 
പീരീഡ്‌ കഴിഞ്ഞു  ഞാൻ  വീട്ടിൽ പോകുന്നു എന്ന് പറഞ്ഞു ഇറങ്ങാൻ പോയപ്പോൾ  റിയാസ് 
എന്നെ  തടഞ്ഞു.

” നീ എവിടെ പോകുന്നു… ഇങ്ങനെ ഒഴിഞ്ഞു മാറിയത് കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടോ….
എന്തുഉണ്ടായാലും ഞാനും ഇവനും നിന്റെ കൂടെ കാണും……..  നീ  ഇവിടെ ഇരിക്ക് ”

അനന്തുവും  എനിക്ക് ധൈര്യതന്നു ഞാൻ  അവിടെ  തന്നെ  അവന്മാരുടെ കൂടെ ഇരുന്നു.
പീരിയഡ് കൾ കടന്നു പോയി. ഇന്റർവെൽന്  അവന്മാർ പുറത്ത് പോകൻ എഴുന്നേറ്റപ്പോൾ ഞാൻ
അവിടെ തന്നെ ഇരിക്കാം എന്ന് പറഞ്ഞു.

അനന്തു: ഡാ  വേറെ ഒരു  കാര്യം  ഉണ്ട്  ആ പെണ്ണിന്റെ  സ്റ്റാൻഡ്  എന്താണെന്ന്
അറിയണ്ടേ. ഇന്നലെത്തെ ബഹളത്തിന് ഇടക്ക്  അവൾ അങ്ങനെ പറഞ്ഞെങ്കിലും ചിലപ്പോൾ അത്‌
മാറ്റിപറയാൻ ചാൻസ് ഉണ്ട് . നിതിന്റെ കാമുകി എന്നല്ലേ പറഞ്ഞത് അവൻ പറഞ്ഞാൽ ചിലപ്പോൾ
അവൾ മാറ്റി പറയാം

റിയാസ്: പോടാ  അങ്ങനെ  പറയിച്ചാൽ  അവൾക്കും പ്രോബ്ലെംസ്  ഉണ്ടാകുമല്ലോ. അങ്ങനെ 
ഒന്നും  ഉണ്ടാകില്ല

അനന്തു: ഡാ  ഈ  കോളേജ്  ഫുള്ളും  ഇത്  പാട്ടാണ്. അവിടെ  ഈ  കോളേജിൽ നിന്നു  അവനും 
അവളും  പിന്നെ  നിങ്ങളും  മാത്രം  അല്ലെ  ഉണ്ടായിരുന്നുള്ളു. പിന്നെ ഇവിടെ 
അറിഞ്ഞത്  ഇ
എങ്ങനെ…….. അവനോ  അവളോ  പറയാതെ  അറിയില്ലലോ

റിയാസ്: അത്‌  ശെരി ആണ്  ഇവിടെ  ചുമ്മാ ഇരുന്നാൽ പറ്റില്ല  നീ  വാ  നമ്മുക്ക് 
ഒന്നു  തിരക്കിയിട്ടു വരാം

നമ്മൾ  ക്ലാസ്സിന് പുറത്തേക്ക് ഇറങ്ങി. മുൻപ്‌  പലപ്പോയും  ഈ  കോളജിൽ വെച്ചു 
അപമാനിതൻ ആയിട്ട് ഉണ്ടായിരുന്നെങ്കിലും. അതെക്കെ  ഒരു റുമേറിന്റെ പുറത്ത്  പറഞ്ഞത് 
പോലെ  ആയിരുന്നു. പക്ഷെ  ഇത്  അങ്ങനെ അല്ല  ഈ  കോളേജിലെ തന്നെ  ഒരു പെൺകുട്ടിയും 
ആയി  ഉണ്ടായ  പ്രശ്നം  ആണ്. കൂടാതെ  അവളുടെ  കാമുകൻ  തന്നെ  സാക്ഷിയും. മുമ്പ് 
എന്നെ  കാണുമ്പോൾ  പുറകിൽ നിന്നു  അടക്കം  പറഞ്ഞവർ എല്ലാം  ഉറപ്പിച്ചു കൊണ്ടു തന്നെ
എന്നെ  തുറിച്ചു നോക്കുന്നുണ്ടായിരുന്നു. ഞങ്ങൾക്ക്   എല്ലം   മനസിലായി
എന്നർത്ഥത്തിൽ എന്നോട് കുറച്ചെങ്കിലും അടുപ്പം  കാണിച്ച  പെൺകുട്ടികളും നോക്കാൻ
തുടങ്ങി. അന്ന്  അഞ്‌ജലി  കോളേജിൽ  വന്നിരുന്നില്ല. റിയാസും  അനന്തുവും  അത്‌
ഉറപ്പു വരുത്തി. വൈകുന്നേരം നേരം  ഞങ്ങൾ ബൈക്കെടുക്കാൻ  ഷെഡിൽ ചെല്ലുമ്പോൾ നിതിനും
കുറച്ചു  പിള്ളേരും  എന്നെ  ചിറഞ്ഞു നോക്കുണ്ടായിരുന്നു. എനിക്ക്  അവനെ  തല്ലണം 
എന്നുണ്ട് ഇന്നലെ  കിട്ടിയത് തിരിച്ചു കൊടുക്കണ്ടേ. ഞാൻ  അവനെ  തിരിച്ചു ചിറഞ്ഞു
അപ്പോയെക്കും  റിയാസ്  വണ്ടിയെടുത്ത  എന്റെഅടുത്ത്  വന്നു. വണ്ടിയിൽ കയറാൻ  പറഞ്ഞു 
ഞാൻ  അവന്മാരെ  നോക്കികൊണ്ട് തന്നെ  വണ്ടിയിൽ കയറി. റിയാസ് വണ്ടിയെടുത്തു.

” ഡാ  അഞ്‌ജലി യുടെ  നമ്പർ  ഉണ്ടോ  നിന്റെ കയ്യിൽ ”

” ഇല്ലെടാ ”

” നീ ഒക്കെ  ഇന്നലെ  ഹോസ്പിറ്റലിൽ ഒക്കെ  കൊണ്ടുപോയത് അല്ലെ………. ഷാഹിനയുടെ കയ്യിൽ
കാണുമോ ”

” അവളുടെ  കയ്യിൽ  ഒന്നും  ഇല്ല. ഞാൻ  ഒപ്പിക്കാൻ പറഞ്ഞിട്ട് ഉണ്ട് ”

” അവളുടെ വീട്  എവിടെയാ  ഒന്നു  പോയി  നോക്കിയാലോ ”

” വേണ്ട  അത്‌   വേറെ  പുലിവാൽ ആകാൻ ആണ് ”

” ഡാ  അവൾ  കോളേജ് ബസ്സിൽ അല്ലെ  വരുന്നത്. നാളെ  നേരത്തെ വന്നു   അവൾ ബസിൽ നിന്നു
ഇറങ്ങുമ്പോൾ ചെന്നു കണ്ടാലോ ”

” വേണ്ട ……. ഞാൻ  വെറുതെ തന്നെ  ഏതെങ്കിലും  പെണ്ണിന്റെ അടുത്ത്  സംസാരിക്കുന്നത്
കണ്ടാൽ തന്നെ  കോളേജിൽ  അത്‌  സംസാരം ആവും … പിന്നെ  ഇവളുടെ അടുത്ത് 
സംസാരിക്കുമ്പോൾ  പറയണോ ”

” ഡാ അവൾക്  പരാതി ഉണ്ടെങ്കിൽ  കാര്യങ്ങൾ  ഇങ്ങനെ ഒന്നും അല്ലായിരിക്കും…..
കോളേജിന് വെളിയിൽ നടന്ന  സംഭവം  ആയത് കൊണ്ട്  പോലീസ് ആയിരിക്കും  ഇടപെടുന്നത്…………
ഇത്  ആ നിതിന്റെ കുത്തികഴപ്പ് ആയിരിക്കും……….. എന്തായാലും  നാളെ  അഞ്ജലിയെ കണ്ടേ
പറ്റു ”

റിയാസ്  അത്‌ ഉറപ്പിച്ച പോലെ പറഞ്ഞപ്പോൾ ഞാൻ വേറെ ഒന്നും പറഞ്ഞില്ല. പിന്നെയും
അനന്തുവും റിയാസും  വേറെ എന്തൊക്കെയോ

പറയുന്നുണ്ടായിരുന്നു. ട്രിപ്പിൾ അടിച്ചു പോകുന്നത് കൊണ്ട് തന്നെ ഞങ്ങൾ ചില ഊടു
വഴികളിൽ കൂടെ ആണ് കോളേജിൽ പോവുകയും വരുകയും ചെയ്യുന്നത്. ഞാൻ റിയാസിന്റെ തോളിൽ
തലവെച്ചു ഇരുന്നു. എന്റെ വീട് എത്തിയപ്പോൾ റിയാസ് വണ്ടി നിർത്തി അനന്തു വണ്ടിയിൽ
നിന്നു ഇറങ്ങി. ഞാൻ ബൈക്കിൽ നിന്നു  ഇറങ്ങാൻ തുടങ്ങുമ്പോൾ

” ഡാ അപ്പോൾ നാളെ എങ്ങനാ ”

” നിങ്ങൾ  പറയുന്നത് പോലെ……….. പിന്നെ  ആ  പെണ്ണിന് വേറെ പ്രോബ്ലം ഒന്നും 
ഇല്ലെങ്കിൽ  ആ  നിതിനെ എനിക്ക് ചാമ്പണം……  ഇന്നലെ തന്നെ  ഞാൻ തിരിച്ചു അടിച്ചേനെ
പിന്നെ പെട്ടെന്ന് അങ്ങനെ ഒക്കെ  നടന്നപ്പോൾ ഒന്നു പതറി പോയി ”

” ഡാ നീ ഇന്ന് രാവിലെ  മനു പറഞ്ഞത് കേട്ടില്ലേ. നമ്മുടെ  കൂടെ  ആരും കാണില്ല……
എടുത്തു ചാടി ഒന്നും ചെയ്യണ്ട…. നീ കുറച്ചു കഴിഞ്ഞു ഗ്രൗണ്ടിൽ വാ ഞങ്ങൾ അവിടെ 
കാണും ”

” ഗ്രൗണ്ടിലേക് തൽകാലം ഇല്ല .. നാളെ  രാവിലെ  കാണാം ”

ഞാൻ  വീട്ടിലേക്ക് കയറി. വാതിൽ  തുറന്നപ്പോൾ അമ്മയെ  അവിടെ എവിടെയും കണ്ടില്ല 
പിറകിൽ എവിടെയെങ്കിലും  ആയിരിക്കും  അല്ലാതെ  ഇതുപോലെ വാതിലും ഗേറ്റും പൂട്ടാതെ
പോകില്ല. ഞാൻ വാതിൽ ചാരി റൂമിലേക്കു പോയി. അമ്മ  ഞാൻ  വന്നത് കാണാത്തത് നന്നായി
അല്ലെങ്കിൽ ഒരു നുറുചോദ്യം ചോദിച്ചേനെ

പിറ്റേന്ന് രാവിലെ പറഞ്ഞത് അനുസരിച്ചു തന്നെ റിയാസും അനന്തുവും നേരത്തെ തന്നെ 
എന്റെ വീട്ടിൽ എത്തി. ഞങ്ങൾ നേരെ കോളേജിലെക്ക് വിട്ടു. കോളേജിൽ ഇത്ര നേരത്തെ
എത്തുന്നത് ആദ്യം ആയിരിന്നു. പിള്ളേരെക്കെ എത്തിത്തുടങ്ങുന്നതേ  ഉണ്ടായിരുന്നുള്ളു.
ഞങ്ങൾ  കോളേജ് ബസ് വരുന്നതും കാത്ത് ബൈക്ക് വയ്ക്കുന്ന ഷെഡിൽ തന്നെ നിന്നു. ബസ്
വന്നപ്പോൾ ഇറങ്ങുന്നവരുടെ കുട്ടത്തിൽ അവൾ ഉണ്ടോ എന്ന് നോക്കി നിൽക്കുക ആയിരുന്നു
അവന്മാർ ഞാൻ  അത്‌ ഒന്നും ശ്രെദ്ധിക്കാതെ അലസമായി ചുമ്മാ അവിടെ  നിന്നു. ചുമ്മാ 
ഞാൻ ബസിലുടെ  കണ്ണോടിച്ചപ്പോൾ ബസ്സിനകത്ത്‌ ഇറങ്ങാൻ നിൽക്കുന്നവരുടെ കുട്ടത്തിൽ അവൾ
നില്കുന്നത് ഞാൻ  കണ്ടു. ചുവപ്പും പച്ചയും കലർന്ന ഒരു ചുരിദാർ ആണ് വേഷം  കഴുത്തിൽ
ആം സപ്പോർട്ടർ ഇട്ടിട്ട് ഉണ്ട് വലത് കൈ അതിനുള്ളിൽ ആണ്. അവമ്മാരും അവളെ കണ്ടു
കാണണം  എന്നെയും  വിളിച്ചുകൊണ്ടു ബസിനു അടുത്തേക്ക് നടക്കാൻ തുടങ്ങി.

പക്ഷെ ഞങ്ങളെ  ഞെട്ടിച്ചുകൊണ്ട് ബസ്സിൽ നിന്നു  ഇറങ്ങിയ  അവൾ  കരഞ്ഞു കൊണ്ട്
അവളുടെ  ഡിപ്പാർട്മെന്റ് ബിൽഡിങ്ങിലേക്  ഓടുകയായിരുന്നു. ഇതെന്താ  സംഭവം 
എന്നർത്ഥത്തിൽ ഞങ്ങൾ പരസ്പരം നോക്കി നിന്നു

” ടാ ഇവൻ ഇവിടെ നിന്നാൽ  ശെരിയാകില്ല നീ ഇവനെയും കൊണ്ട് ക്ലാസ്സിലേക്ക് ചെല്ല് ഞാൻ
എന്താ  കാര്യം  എന്ന്  നോക്കിട്ട്  വരാം ”

റിയാസ്  അനന്തുവിനോട്  പറഞ്ഞിട്ട്  ബസ്സിന്‌ അടുത്തേക്ക് നടന്നു. ഞാനും  അനന്തുവും
ക്ലാസിലേക്കു പോയി.

ക്ലാസ്സ്‌ തുടങ്ങാറായപ്പോൾ റിയാസ്  ക്ലാസ്സിലേക്ക് വന്നു . അവനെ  കണ്ടതും കാര്യം 
അറിയാൻ വേണ്ടി അനന്തു  അവന്റെ അടുത്തേക്ക് ചെന്നു.
റിയാസ് വളരെ കൂൾ ആയാണ് അനന്തുവിന്റെ അടുത്ത് സംസാരിക്കുന്നത്. ഞാൻ അവരെയും നോക്കി
അവിടെ ഇരുന്നതേ ഉള്ളു. റിയാസ്  എന്റെ  അടുത്ത് വന്നുകൊണ്ട്

” ടാ പേടിക്കാൻ ഒന്നും ഇല്ല ”

” അവൾ എന്തിനാ  കരഞ്ഞുകൊണ്ട് പോയത് ”

” ഞാൻ  അവളുടെ  കൂടെ  ബസ്സിൽ വന്നവരോട് തിരക്കാൻ പോയതാ  നിന്റെ കൂടെ  നടക്കുന്നത്
കൊണ്ട്  അവർ  എന്നെ കണ്ടപ്പോൾ അവിടെന്ന് മാറിപ്പോയി…. ഞാൻ പിന്നെ  ഷാഹിനയുടെ 
അടുത്ത് ചെന്ന്  എന്താ കാര്യം  എന്ന്  തിരക്കാൻ പറഞ്ഞു ”

” എന്നിട്ട്  അവൾ  എന്ത് പറഞ്ഞു ”

” ടാ ഷാഹിന  അറിഞ്ഞത് അനുസരിച്ചു ആണെങ്കിൽ ഇന്ന് അഞ്‌ജലി  ബസ്സിൽ കയറിയത് മുതൽ
ബസ്സിൽ ഉണ്ടായിരുന്നവർ അവളോട്  അന്നത്തെ  സംഭവം ചോദിച്ചു കൊണ്ടിരിക്കുക ആയിരിന്നു ”

” അവളെന്താ അവരോട്  പറഞ്ഞത് ”

” ടാ അവള് പറഞ്ഞു നീ അവളെ  ഒന്നും ചെയ്തില്ല അവളു  വീണപ്പോൾ നീ  പിടിച്ചു 
എണീപ്പിച്ചത് ആണെന്ന്……. ഞാൻ  അപ്പോയേ പറഞ്ഞില്ലേ ഇതൊക്കെ ആ നിതിന്റെ കുത്തി
കഴപ്പ്  ആണെന്ന് ”

“അപ്പൊ  അവൾ  കരഞ്ഞത് എന്തിനാ ”

” ടാ നീയും ആയി  ഏതൊങ്കിലും പെണ്ണുങ്ങൾ  ഒന്നു സംസാരിച്ചാൽ തന്നെ  ഇവിടെ  അതൊരു
ടോക്ക് ആവില്ലേ … പിന്നെ  അവൾ  നീ  അവളെ  രക്ഷിച്ചു എന്നെക്കെ പറഞ്ഞാലോ……. 
നിനക്ക്  നല്ല പേരല്ലേ……… ബസ്സിൽ ഉള്ളവർ കളിയാക്കിയതണ് ”

” അപ്പോൾ കുഴപ്പം ഒന്നും ഇല്ല……. ഇപ്പോൾ ഈ കോളേജിൽ വച്ചുതന്നെ എന്റെ പേരിൽ ഒരു
ഇഷ്യൂ ഉണ്ടായി അത്ര തന്നെ…….. പോവാൻ പറ ”

എനിക്ക് എന്തോ വല്ലാത്ത ആശ്വാസം തോന്നി ഞാൻ പേടിച്ചത് പോലെ ഒന്നും നടക്കില്ല.
പിന്നെ  നിതിനെ കൈകാര്യം ചെയ്താൽ മതി. മുമ്പ് ക്ലാസിലെ പെൺകുട്ടികൾ എന്നോട്
മിണ്ടാറില്ലെങ്കിലും ആൺകുട്ടികൾ അതികം അകലം കാണിച്ചിരുന്നില്ല ഇപ്പോൾ സ്ഥിതി മാറി
ഞാൻ കാരണം ജൂനിയേർസ് മായി പ്രശനം ഉണ്ടായാൽ ഉണ്ടാകാൻ പോകുന്ന നാണക്കേട് കാരണം അവരും 
ഞങ്ങളുടെ ഭാഗത്തേക്ക്‌ അന്ന് നോക്കിയില്ല.

അന്ന് അഞ്ജലിയെ കാണാൻ ഇന്റർവെൽ ടൈമിലും മറ്റും ശ്രെമിച്ചിരുന്നു. പക്ഷെ അന്ന് അവൾ 
ക്ലാസ്സിനു വെളിയിൽ ഇറങ്ങിയില്ല.

” ടാ നീ അവളെ  കാണാൻ പോയാൽ പ്രേശ്നങ്ങൾ  കൂടുതൽ വഷളാകുകയെ ഉള്ളു……… ആ നിതിൻ നീ
അവളെ  കയറിപിടിച്ചപ്പോൾ ആണ് അവൾ താഴ്ത്തേക്ക് വീണതെന്നും മറ്റും പറഞ്ഞോണ്ട്
നടക്കുന്നുണ്ട്……….. അവന്റെ  കാമുകി ആണ് അവൾ  എന്ന  പറയുന്നത്.  എന്നിട്ടും അവൻ 
അങ്ങനെ  പറയുന്നെങ്കിൽ അവന്റെ  ഉദ്ദേശം വേറെ എന്തോ ആണ് ”

അനന്ദു എന്നെ  അവളെ  കാണുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ ആണ് അങ്ങനെ 
പറഞ്ഞെതെങ്കിലും. എനിക്കും അതിൽ കാര്യം ഉണ്ടെന്ന് തോന്നി. എനിക്കും അവനെ തിരിച്ചു
തല്ലാൻ കൈ തരിക്കുന്നുണ്ടായിരുന്നു.

അന്ന് വൈകുന്നേരം ഞങ്ങൾ  ബൈക്ക് ഷെഡിലേക്ക് പോകാൻ നേരം കൂവിവിളിയും അട്ടഹാസവും
കെട്ട് ഞാൻ  തിരിഞ്ഞു നോക്കി. അഞ്‌ജലി അവരുടെ ഡിപ്പാർട്മെന്റ് ബിൽഡിങ്ങിൽ നിന്നു
ഇറങ്ങി വരുന്നു. പുറകെ  കുറെ  ആൺകുട്ടികൾ അവളെ പിന്തുടർന്ന് കൊണ്ട്
എന്തെക്കെയോ പറയുണ്ടായിരുന്നു അവൾ  തലകുനിച്ചു  ആണ് നടന്നുരുന്നത്. ഞാൻ  അങ്ങോട്ട് 
നടക്കാൻ  തുടങ്ങിയപ്പോൾ അനന്തു എന്നെ  തടഞ്ഞു. റിയാസും പോകണ്ട എന്ന് കണ്ണ്
കാണിച്ചു. അഞ്‌ജലി നടന്നു കോളേജ് ബസിനു അടുത്ത് വന്നു.  അവിടെ വേറെയും കുട്ടികൾ 
ബസ്സിൽ കയറാൻ വരിയായി നിൽക്കുണ്ടായിരുന്നു.അവൾ അവരുടെ പുറകിൽ നിന്നു

” മോളെ  നിന്നെയും  ആ  രക്ഷകൻ  രക്ഷിച്ചോ ”

“ഈ  പെൺകുട്ടികളെ തള്ളിയിട്ടു രക്ഷിക്കുന്നത അവന്റെ  രീതി……..  നിന്നെ  അവൻ  എത്ര
തവണ  രക്ഷിച്ചു ”

പുറകെ വന്നവന്മാരുടെ  കമന്റടി ആണ്. അവർ കൂവി വിളിക്കുകയും മറ്റും
ചെയ്യുന്നുണ്ടായിന്നു. അവിടെ  നിന്നിരുന്ന പെൺകുട്ടികളും അവളെ  വല്ലാതെ 
നോക്കുന്നുണ്ടായിരുന്നു. അപ്പോൾ നിതിനും അവന്റെ കൂടെ ഉണ്ടായിരുന്നവരും അങ്ങോട്ട്
വന്നു. അവൻ  എന്താ  ചെയ്യാൻ പോകുന്നത് എന്ന് ഞാൻ നോക്കി നിന്നു.

” ടാ എന്നാലും ഇവളെ  സമ്മതിക്കണം. എന്റെ കുടെയാ ഇവൾ അവിടേക്ക് വന്നത്. കുറച്ചു
കഴിഞ്ഞു ഞാൻ നോക്കുമ്പോൾ  ഇവൾ  അവനും ആയി തറയിൽ കിടന്നു ഉരുളുന്നു…….. പിന്നെ 
അവന്റെകൂടെ കാറിൽ കേറി പോയി….. ഞാൻ അന്ന് ഒരു  200രൂപക്ക്  പെട്രോൾ അടിച്ചയിരുന്നു 
ആ  പൈസ  എനിക്ക് ഇപ്പോൾ കിട്ടണം ”

അവൻ അങ്ങനെ  പറഞ്ഞപ്പോൾ  എനിക്ക്  സഹിക്കാൻ  പറ്റിയില്ല . പിന്നെ  അന്ന് അഞ്ജന
പറഞ്ഞ കാര്യങ്ങളും ഓർമ  വന്നു. ഞാൻ ഓടി അവന്റെ അടുത്ത്  ചെന്നു.  അവനെ കുത്തിനു
പിടിച്ചു  ബസ്സിൽ ചേർത്ത് നിർത്തി

” ടാ  മൈരേ  നീ  കണ്ടതല്ലേടാ അവിടെ  എന്താ  നടന്നത് എന്ന്…………. ഒരു പെണ്ണിനെ
വിളിച്ചോണ്ട് വന്നിട്ട്  അവളെ പാതിവഴിക്ക് ഉപേക്ഷിച്ചു പോയ നീ എന്ത് മൈരൻ ആണെടാ ”

ഞാൻ  അവനെ ഒരു കൈകൊണ്ട് ബസ്സിൽ ചേർത്ത് നിർത്തി മറ്റേ കൈകൊണ്ട് അവന്റെ മുക്കിനു
തന്നെ ഇടിച്ചു. അപ്പോയെക്കും  അവന്റെ കൂടെ ഉണ്ടായിരുന്നവർ എന്നെ പിടിച്ചുമാറ്റി.
എല്ലാരും കൂടി വളഞ്ഞിട്ട് തല്ലി. ഒരുപാട് കൈകൾ  എന്റെ പുറത്ത്
വീഴുന്നുണ്ടായിരുന്നു. ആ കൈകൾക്ക്  ഇടയിൽ കൂടെ  തല കുനിച്ചുനിന്നു  കരയുന്ന 
അഞ്ജലിയെ ഞാൻ കണ്ടു. പെട്ടെന്ന്  റിയാസും  അനന്തും എന്നെ  അവന്മാരുടെ കയ്യിൽ നിന്നു
പിടിച്ചു മാറ്റി  റിയാസ്  അവരെ  ചവിട്ടിയും കൈകൊണ്ട്  തള്ളിയും  എന്നെ
പ്രതിരോധിച്ചു. ഞാനും കയ്യിൽ കിട്ടിയവർക്ക് എല്ലാം ഓരോന്ന് കൊടുത്തു. അപ്പോയെക്കും
അനന്തു ബൈക്ക് അവിടേക്ക്  കൊണ്ടുവന്നു ഞാനും റിയാസും  അതിൽ കയറി. എന്നെ  പുറകിൽ
നിന്നു വലിച്ചിടാൻ അവർ നോക്കുന്നുണ്ടായിരുന്നു. അനന്തു വണ്ടി മുന്നോട്ട് എടുത്ത് 
കോളേജിന് വെളിയിൽ കടന്നു

” നീയെന്തു മൈരാട ആ കാണിച്ചത്……… ആദ്യം ആയിട്ട് ഒന്നും അല്ലാലോ നീ ഇങ്ങനെ ഒക്കെ 
കേൾക്കുന്നത് ”

” ഇനി  എന്തെക്കെ  ആണോ എന്തോ വരാൻ പോകുന്നത്…….  ക്യാംബസിൽ കിടന്നു അടി
ഉണ്ടാക്കിയതിന്  മിക്കവരും സസ്പെന്ഷന് കിട്ടും ”

“സസ്പെൻഷൺ കിട്ടിയാൽ നമ്മുക്ക്  ഒരു ട്രിപ്പ് പോകാം അളിയാ ”

” നിനക്ക്  പിന്നെ ഇതൊന്നും പുത്തരിയല്ലല്ലോ ”

” വരുന്നടുത്ത്‌  വെച്ച്  കാണാം ”

ഞങ്ങൾ നേരെ പോയത് വീട്ടിനു അടുത്തുള്ള  ഗ്രൗണ്ടിലേക്ക് ആണ്. ഞാൻ കുറച്ചു നാളായി
അങ്ങോട്ടൊക്ക് പോയിട്ട്.  വീട്ടിൽ ചെന്നാൽ അമ്മ അമ്മക്ക് മനസിലാവും എന്തോ
നടന്നിട്ട് ഉണ്ട് എന്ന്. സസ്‌പെൻഷൻ കിട്ടിയാൽ അമ്മ എന്തായാലും അറിയും പെട്ടെന്ന്
പറയണ്ട എന്ന് വിചാരിച്ചു. അന്ന് നേരം ഒരുപാട് വൈകി ആണ്  ഞാൻ  വീട്ടിൽ കയറിയത്.
ബട്ടൺ പൊട്ടിയതും മറ്റും  ഗ്രൗണ്ടിൽ  കളിക്ക് ഇടയിൽ ആണെന്ന്  അമ്മേടേത്ത് പറഞ്ഞു.
ആ  രാത്രി എനിക്ക് ഉറക്കം വന്നില്ല. അഞ്ജനയുടെ  ഇപ്പോഴത്തെ അവസ്ഥക്ക് അറിയാതെ
എങ്കിലും ഞാനും കാരണക്കാരൻ ആണ്  എന്ന തിരിച്ചറിവും. അഞ്‌ജലിക്ക്  ഇപ്പോൾ ഉണ്ടായ
പ്രേശ്നത്തിനു തുടക്കം  എന്നിൽ നിന്നും തന്നെ  ആണ്.  പിന്നെ നിതിൻ പ്രണയം നടിച്ചു
അവളുടെ  അടുത്ത് കൂടിയത് ആകും അല്ലെങ്കിൽ അവൻ വിചാരിച്ചത് പോലെ  അവൾ  പറയാത്തതിന്റെ
ഈഗോ കാരണവും ആവും…… ആ  ആർക് അറിയാം. എന്നാലും അവൻ കാണിച്ചത് തെണ്ടിത്തരം ആണ്

പിറ്റേന്ന് കോളേജിൽ എത്തിയപ്പോൾ വിചാരിച്ചപോലെ  തന്നെ പ്രിൻസിപ്പൽ വിളിപ്പിച്ചു.
ഞങ്ങൾ അവിടെ  ചെല്ലുമ്പോൾ. നിതിനും ഗാങ്ങും അവിടെ  ഉണ്ട്.

പ്രിൻസിപ്പൽ  കുറച്ചു ഉപദേശവും ഇനി ആവർത്തിച്ചാൽ  ഇതുപോലെ  ആവില്ല  എന്ന  താക്കിതും
നൽകി.

എനിക്ക് അഞ്‌ജലിയുടെ  അടുത്ത് സംസാരിക്കണം എന്നുണ്ടായിരുന്നു. പ്രശ്നം വഷളാക്കണ്ട
എന്ന് റിയാസ്  പറഞ്ഞു. ഞാനായിട് ഉണ്ടാക്കിയ  പ്രശ്നം  അല്ലെങ്കിലും  അവളോട്  മാപ്പ്
പറയനും ധൈരത്തോടെ  ഇത് നേരിടണം എന്ന് പറയാനും എനിക്ക് തോന്നി. നല്ല ഒരു
അവസരത്തിനായി കാത്തിരിക്കുന്നു.

കി കി ക്കക്കക്ക് കി
………………………………………………………………….

“മോനെ  ഡാ റിയാസ്ഒക്കെ  വന്നിട്ടുണ്ട് എഴുന്നേറ്റെ ”

ഞാൻ  എണിറ്റു മുന്നിൽ വന്നു  അനന്തു ഫ്രോണ്ടിൽ ഇരിപ്പുണ്ട്. അമ്മ  റിയാസ് 
വന്നെന്ന് ആണല്ലോ  പറഞ്ഞത്. ഞാൻ നോക്കുമ്പോൾ മുറ്റത്തു ഒരു കാറിൽ റിയാസ്
ഇരിപ്പുണ്ട്

” ഡാ നിന്നോട് ഞാൻ രാവിലേ  വരും എന്ന്  പറഞ്ഞത് അല്ലെ ”

(തുടരും )

Leave a Reply