എന്റെഅമ്മുകുട്ടിക്ക് 12
Ente Ammukkuttikku Part 12 | Author : Jithu | Previous Parts
കൊറോണ ഇവിടെയും പ്രോബ്ളമാണ് അതുകൊണ്ട് ആണ് ലൈറ്റ് ആയതു. എല്ലാവരും സേഫ് ആണെന്ന് വിസ്വാസിക്കുന്ന്നു. എഴുതിയ അത്രയും പോസ്റ്റ് ചെയുന്നു. എല്ലാവരുടെയും സപ്പോർട് ഉണ്ടാകും എന്ന് കരുതുന്നു….
ലൈറ്റ് ബ്ലൂ ദാവണി ഇട്ടു അമ്മുനെ കണ്ടപ്പോൾ
ഒരു ദേവതയെ പോലെ എനിക്ക് തോന്നി.
അവളുടെ ലൈറ്റ് ബ്ലൂ ഡ്രെസ്സും അതിനു ചേർന്ന
വളയും അതെ കളർ കമ്മലും എന്തിനു പറയുന്നു
മുടിയിലെ ക്ലിപ്പ് വരെ ഓരോ കളറാണ് ഞാൻ
കുറച്ചുനേരം അങ്ങനെ തന്നെ നിന്നു അമ്മു എന്റെ
അടുത്ത് വന്നു
“””””ഡാ പോവാ ? അമ്മു എന്റെ അടുത്ത് വന്നു
ചോദിച്ചു.
“”””എന്തൊരു ഗ്ലാമറാടി ? ഇത് ഞാൻ അച്ഛൻ
കേള്കാതെ അവളുടെ അടുത്ത് നിന്നു പതുകെ
ചോദിച്ചു.
“””””അയ്യടാ സുഖിപ്പിക്കല്ലേ മോനെ അമ്മു എന്റെ
അടുത്ത് നിന്നുകൊണ്ട് പറഞ്ഞു
“””” സത്യം പറഞ്ഞതാ കാവിലെ ഭഗവതി പ്രേത്യക്ഷ
പെട്ട പോലെ ഞാൻ മ്മടെ ലാലേട്ടന്റെ ഡൈലോഗ്
പറഞ്ഞു.
“””പൊന്നു മോനെ മോഹൻലാലിൻറെ സിനിമ
ഞാനും കണ്ടതാ അമ്മു എന്നോട് പറഞ്ഞു
“”””ഞാൻ നീ കണ്ടുകാണില്ല എന്ന് കരുതി
പറഞ്ഞതാ ഞാൻ സംഗതി കൈയിൽ നിന്നും
പോയത് ഓർത്തു ഞാൻ പറഞ്ഞു..
ഞാൻ അവളുടെ ഭംഗിയൊക്കെ നോക്കി ഓരോന്നും
പറഞ്ഞു അവിടെ നിന്നു. അമ്മു എന്റെ ഷർട്ടിന്റെ
കൊളറൊക്കെ ശെരിയാക്കി എന്റെ അടുത്ത് നിന്നു
“”””ആഹാ രണ്ടാളും മാച്ചിൽ ആണല്ലോ??
അർച്ചനയുടെ ആ പറച്ചിലാണ് ഞങ്ങളെ
ഉണർത്തിയത്.
“”””ആ ഒരു വഴിക്കു പോവല്ലേ കുറക്കണ്ടാന്നു
കരുതി അമ്മു അതിനു മറുപടി കൊടുത്തു .
അപ്പോളേക്കും എന്റെ ഫ്രണ്ടിന്റെ വിളി വന്നു
ഞാൻ വേഗം അവരെയും കൂട്ടി വണ്ടിയുടെ
അടുത്തേക്ക് പോയി ഞങ്ങൾ വേഗം
ഗുരുവായൂരിലേക്ക് പോയി. വീട്ടിൽ നിന്നും ഒരു
5മിനിറ്റ് മതി അമ്പലത്തിലേക്ക് അതുകൊണ്ട് തന്നെ
ഞങ്ങൾ വേഗം തന്നെ അങ്ങോട്ട് എത്തി.
വേഗം അമ്പലത്തിന്റെ നടപ്പുരയിലുടെ ഞാൻ
അമ്മുവിന്റെ കയ്യും പിടിച്ചു നടന്നു. അവരുടെ
രണ്ടുപേരുടെയും നോട്ടം അവിടെ കാണുന്ന
ഷോപ്പുകളിൽ ആയിരുന്നു. ഫാൻസി കടകളിൽ ലൈറ്റ്
ഇട്ടു നമ്മൾ പെട്ടന്ന് നോക്കിപ്പോകും അതൊക്കെ
നോക്കി അമ്മു നടന്നു. അവര് രണ്ടുപേരുടെയും