മസോച്ചിസം 4
Mas0ch1sm Part 4 | Author : Jon snow | Previous Part
സുഹൃത്തുക്കളെ എനിക്ക് കമന്റ് തരുന്ന എല്ലാർക്കും നന്ദി. പെട്ടെന്ന് നെക്സ്റ്റ് പാർട്ട് ഇടണം എന്ന് എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല പക്ഷെ എഴുതി തീരണ്ടേ. എനിക്കാണെങ്കിൽ ചുമ്മാതെ അങ്ങ് എഴുതാൻ പറ്റില്ല അതിനുള്ള ഒരു മൂഡ് വരണം. അതുകൊണ്ടാ കഥ ഇടാൻ വൈകുന്നത്. എല്ലാവരും ക്ഷമിക്കുക*****************************************************************************
നല്ല ശക്തി ഉള്ള അടി ആയിരുന്നു അതുകൊണ്ട് തന്നെ ഞാൻ അടി കൊണ്ട് നിലത്തേക്ക് വീണു. ഒരു നിമിഷം എന്റെ കണ്ണിൽ നിന്ന് പൊന്നീച്ച പറന്നു. എന്നെ ഒരുത്തൻ അടിച്ചു എന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഞാൻ നിലത്തു കിടന്നു വിശ്വാസം വരാതെ സാജനെ നോക്കി. അവൻ ദേഷ്യം കൊണ്ട് ഉറഞ്ഞു തുള്ളുകയാണ്.
പടക്കം പൊട്ടുന്ന പോലെ അടിയുടെ ശബ്ദം കേട്ട് ജിജിൻ അങ്ങോട്ട് ഓടി വന്നു. ജിജിനെ കണ്ടതും സാജന്റെ കണ്ണിൽ ദേഷ്യം കത്തി.
സാജൻ : ” എടാ പട്ടി ജിജിനെ. നീയും കൂടി ആണ് ഇതിന് കൂട്ടുനിന്നത് എന്ന് എനിക്കറിയാം. ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ കാര്യത്തിൽ ഇടപെടരുത് എന്ന്.”
ജിജിൻ ഭയന്ന് വിറച്ചു എങ്കിലും അവൻ വിക്കി വിക്കി എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്.
ജിജിൻ : ” ചേ.. ചേട്ടൻ ഇങ്ങനെ ദേഷ്യപ്പെടേണ്ട കാര്യം ഒന്നും ഇല്ല. റൂം ക്ലീൻ ചെയ്തു എന്നല്ലേ ഒള്ളു ദ്രോഹം ഒന്നും ചെയ്ത്…. ചെയ്തില്ലല്ലോ ”
സാജൻ : ” പഭാ പട്ടി എന്റെ നേരെ കുരക്കുന്നോ. എന്റെ റൂം ക്ലീൻ ചെയ്യാൻ നിന്നോടൊക്കെ ഞാൻ ആവശ്യപ്പെട്ടോ ഇല്ലല്ലോ ”
ജിജിൻ : ” സ്വന്തമായി ഒന്നും ചെയ്യത്തില്ല എന്നാൽ ആരെങ്കിലും ചെയ്തു തന്നാൽ അവരെ തല്ലാൻ വരും ചേട്ടന് തലയ്ക്കു വട്ടാ ”
പടക്കം പൊട്ടുന്ന ഒരു തല്ല് ജിജിന്റെ കവിളിൽ വീണു. അടി കൊണ്ട് ജിജിൻ കരയാൻ തുടങ്ങി. അവൻ കവിൾ പൊതിഞ്ഞു പിടിച്ചു. അവന്റെ കവിളിൽ നാല് വിരല്പാടും കാണുന്നുണ്ട്. അതിങ്ങനെ തിണിർത്തു കിടക്കുന്നു. അവന്റെ കണ്ണിൽ നിന്നും കണ്ണീർ ധാര ധാര ആയി ഒഴുകി. ഒട്ടും അടക്കി പിടിക്കാതെ അലറി ആണ് അവൻ കരഞ്ഞത്. എനിക്ക് വിഷമം തോന്നി ഒപ്പം തന്നെ സാജനോട് അതിയായ ദേഷ്യവും.
സാജൻ : ” നായിന്റെ മോനെ. ജനിച്ചു വീണപ്പോൾ തന്നെ അമ്മയെ കൊന്നു എന്നിട്ട് മനുഷ്യന് ശല്യം ആയിട്ട് ഇങ്ങനെ നടന്നോളും ”
ജിജിൻ ദേഷ്യവും സങ്കടവും സഹിക്കാൻ പറ്റാതെ അലറി.
ജിജിൻ : ” ഞാൻ എന്ത് ചെയ്തിട്ട. അമ്മ മരിച്ചത് എന്റെ കുറ്റമാണോ ”
സാജൻ : ” അതേടാ നീ ഒണ്ടായില്ലാരുന്നെങ്കിൽ ഇന്നും അമ്മ ജീവിച്ച് ഇരുന്നേനെ ”
ജിജിന്റെ നിയന്ത്രണം ഒക്കെ നഷ്ടപെട്ടു.
ജിജിൻ : “അത് എന്നോട് പറയണ്ട എന്നെ ഉണ്ടാക്കിയ ആളോട് ചോദിക്ക് ”
സാജൻ : ” പഭാ സ്വന്തം തന്തയെ പറയുന്നോ മൈരേ ”