ഹരികാണ്ഡം 1 [സീയാൻ രവി]

Posted by

ഹരികാണ്ഡം 1

HariKhandam Part 1 | Authro : Seeyan Ravi

 

ഞാൻ ആദ്യമായിട്ടാണ് ഇവിടെ ഒരു കഥ എഴുതുവാൻ പോകുന്നത്. പൊലിപ്പിച്ചേക്കണേ ഭഗവാനെ എന്ന് പറഞ്ഞു തുടങ്ങാം!!!!

ജീവിതം എപ്പോഴും അവസരങ്ങളുടെ ഒരു നദിയാണ്. ചില അവസരങ്ങൾ നമുക്ക് കൈയെത്താതെ പെട്ടെന്ന് ഒഴുകിപ്പോകും, ചിലത് നമ്മുടെ കൈകളിലേക്ക് ഒഴുകി വരും. ആ അവസരങ്ങളെ നമ്മൾ എങ്ങിനെ ഉപയോഗിക്കുന്നു, എന്നുള്ളതാണ് ജീവിതവിജയം. അവസരങ്ങളിൽ ഭാഗ്യവാനായ ഹരികൃഷ്ണൻ്റെ കഥയാണ് ഇത്. ഒരുപാട് നാൾ മനസ്സിൽ കൊണ്ടുനടന്ന കഥയാണിത്, എഴുതി തുടങ്ങിയപ്പോൾ പലതും ചേരുന്നില്ല, എന്നിരുന്നാലും ഒരു ആവേശം. ഇതൊരു നീണ്ട കഥയായി എഴുതുവാനാണ് ഈ എളിയവൻ്റെ ഉദ്ദേശം. എല്ലാവരുടെയും സഹായസഹകരണങ്ങളും അനുഗ്രഹവും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. അഭിപ്രായങ്ങൾ നിക്കർ കീറും വിധം തന്നാൽ എൻ്റെ എഴുത്തിനത് ഒരു പ്രചോദനമാകും എന്ന് പറയേണ്ടതില്ലല്ലോ. ഒരു തുടക്കക്കാരൻ്റെ വിറയലോടെ തുടങ്ങട്ടെ…..

സസ്നേഹം, സീയാൻ രവി

 

ഹരിചരിതം – ഒന്നാം അദ്ധ്യായം

അമ്മേ ….. തല കമ്പിയിൽ ഇടിച്ചതാണ്, ഹരി ഞെട്ടി ഉണർന്നു ചുറ്റും നോക്കി, ഡ്രൈവർ ചേട്ടൻ ആനവണ്ടി ഒന്ന് ആഞ്ഞു ചവിട്ടിയതാ, ചുറ്റുമുളളവരെല്ലാം തല തിരുമ്മുന്നുണ്ട്. നേരം വെളുത്തു വരുന്നേയുള്ളൂ. ഹരി കോട്ടുവായിട്ടു, മൂരി നിവർത്തി. തൊട്ടടുത്തിരിക്കുന്നയാൾ ഡ്രൈവറെ തെറിവിളി നിർത്തിയിട്ടില്ല. വണ്ടി വീണ്ടും വേഗതയാർജിച്ചു തുടങ്ങി. ഒന്നുറങ്ങാൻ ഇനിയും സമയമുണ്ട്, പക്ഷെ നെറ്റിയിലെ വേദന പോയിട്ടില്ല. ആദ്യമായിട്ടാണ് ഇത്ര നീണ്ട ബസ് യാത്ര, പാതിരാത്രി കേറിയിരുന്നതാണ്, കോട്ടയം കഴിയുന്നേ ഉള്ളു. ചേറ്റുപാറ എത്താൻ ഒരു രണ്ടു മണിക്കൊരു കൂടി എടുക്കും എന്ന് തോന്നി. കണ്ടക്ടർ തട്ടി വിളിച്ചപ്പോളാണ് ഹരി പിന്നെ ഉണർന്നത്‌. ചാടി എഴുന്നേറ്റ് രണ്ടു ബാഗും എടുത്തു വണ്ടിക്കു പുറത്തു ചാടി. ചുറ്റും നോക്കിയപ്പോ, കൊറച്ചു ദൂരെ ഒരു തട്ടുകട, പോയി ഒരു കട്ടൻ കാപ്പി പറഞ്ഞു. ചേട്ടാ ഈ നായർ വക സ്കൂൾ എത്ര ദൂരമുണ്ട്? പതിനഞ്ചു മിനിറ്റ് ഓട്ടോയിൽ, കാപ്പിയും ഉത്തരവും കിട്ടി. പ്രഭാത കൃത്യങ്ങളൊന്നും കഴിഞ്ഞിട്ടില്ല, സാരമില്ല, സ്കൂളിൽ ചെന്നിട്ടു നോക്കാം. ഹരി കട്ടൻ കുടിച്ചു, ബാഗിൽ നിന്നും ബ്രഷും പേസ്റ്റും എടുത്തൊന്നു പല്ലുതേച്ചു. തട്ടുകടക്കാരെൻ്റെ ഡ്രമ്മിലെ വെള്ളമെടുത്തു വായ കഴുകി ഒരു പ്ലേറ്റ് ദോശയും കഴിച്ചു. ഓട്ടോ ഒന്നും കാണാനില്ല, നേരം വെളുക്കുന്നല്ലേ ഉള്ളു. അര മണിക്കൂറു കഴിഞ്ഞാണൊരു ഓട്ടോ വന്നത്, അപ്പോളാ അറിഞ്ഞേ ഓട്ടോ സ്റ്റാൻഡിലാ നിൽക്കുന്നെ എന്ന്. ഭഗവാനേ, ഈ പട്ടിക്കാട്ടിലാക്കാനോ ഞാൻ വന്നത് എന്ന് മനസ്സിൽ ഓർത്തു. ഓട്ടോയിൽ കയറി സ്ഥലം പറഞ്ഞു, മുപ്പതു രൂപ ഓട്ടോക്കൂലിയും പറഞ്ഞു കേറിയിരുന്നു, കൂടുതലാണോ എന്നറിയില്ല, ആദ്യ യാത്രയല്ലേ, ഇനി അങ്ങിനെ തന്നെ ആകട്ടെ എന്നു വെച്ചു.
സ്കൂളിൽ മാഷായിട്ടു ജോയിൻ ചെയ്യാനാണ് ഹരിയുടെ യാത്ര. നാട്ടിൽ നിന്നും എത്ര അകലെ ആകാമോ അത്ര അകലെ ആണ് ഹരി ജോലി ചോദിച്ചത്. അച്ഛൻ്റെ പിടിപാടിലാണ് ജോലി ശെരിയായത്, കൊറച്ചു ചക്രവും കൊടുത്തിട്ടുണ്ടെന്നു വെച്ചോ, എന്തായാലും നാട്ടിൽ നിൽക്കണ്ടല്ലോ.

Leave a Reply

Your email address will not be published. Required fields are marked *