രതിശലഭങ്ങൾ മഞ്ജുസും കവിനും 24 [Sagar Kottapuram]

Posted by

രതിശലഭങ്ങൾ മഞ്ജുസും കവിനും 24

Rathushalabhangal Manjuvum Kavinum Part 24 | Author : Sagar KottapuramPrevious Parts

 

അന്ന് രാത്രി തന്നെ പിറ്റേന്നത്തെ ലീവും മഞ്ജുസിനെ കൊണ്ട് ഉറപ്പുവരുത്തിച്ച ശേഷമാണ് ഞങ്ങൾ ഉറങ്ങാൻ കിടന്നത് . പിറ്റേന്ന് അഞ്ജുവിനു ക്‌ളാസ് ഉണ്ടെന്ന ധാരണയിൽ ആയിരുന്നു ഞാനും മഞ്ജുവും എല്ലാം പ്ലാൻ ചെയ്തത് . മാതാശ്രീ ആൾറെഡി പിറ്റേന്നത്തെ ദിവസം വല്യമ്മയുടെ വീട്ടിലോട്ടു പോകുമെന്ന് ഞങ്ങളോട് സൂചിപ്പിച്ചിരുന്നു . അതുകൊണ്ട് പകൽ സമയം വീട്ടിലാരും ഉണ്ടാവില്ലെന്ന ധാരണയിൽ ഞങ്ങളുടെ പ്ലാനിങ് പൊടിപൊടിച്ചു . ഉള്ള കുത്തിക്കഴപ്പൊക്കെ മാക്സിമം അന്ന് തീർക്കണം എന്നായിരുന്നു എന്റെ ചിന്ത . പിന്നെ ബാക്കിയുള്ള ദിവസം ഒകെ ശ്യാമിന്റെ കൂടെ തെണ്ടി നടക്കണം . വീക്കെൻഡിൽ കൃഷ്ണൻ മാമയുടെ വീട്ടിലും തറവാട്ടിലും പോണം , അതോടെ ഒരാഴ്ചത്തെ ലീവിന് വിരാമം ആകും !

പക്ഷെ പിറ്റേന്ന് അഞ്ജു ക്‌ളാസിൽ പോകാഞ്ഞത് ഞങ്ങൾക്ക് ചെറിയൊരു അടിയായി ! എന്തോ കരണങ്ങളൊക്കെ പറഞ്ഞു അന്നത്തെ ദിവസം അവൾ പോയില്ല. സ്ട്രൈക്കോ , പഠിപ്പു മുടക്കോ അങ്ങനെ എന്തോ ആണ് സംഭവം ! രാവിലെ പതിവ് പോലെ തന്നെ മഞ്ജു നേരത്തെ എഴുനേറ്റു പോയിരുന്നു . ഞാൻ എണീറ്റ് പതിവ് പോലെ കണ്ണും മിഴിച്ചു കുറച്ചു നേരം ബെഡിൽ തന്നെ കിടന്നു തിരിഞ്ഞു മറിഞ്ഞു , ഒടുക്കം മനസില്ല മനസോടെ എഴുനേറ്റു ചടങ്ങുകളൊക്കെ ഒന്നിന് പിറകെ ഒന്നായി തീർത്തു .

കുളിയും തീർത്തു ഒരു ടി-ഷർട്ടും മുണ്ടും ഉടുത്തു ഞാൻ പയ്യെ താഴേക്കിറങ്ങി . ആ സമയത്തു ആണ് വല്യമ്മയുടെ വീട്ടിലേക്കു പോകാൻ ആയി അമ്മ ഒരുങ്ങി നിൽക്കുന്നത് കാണുന്നത് . എന്റെ കൂട്ടുകാരനായ സുമേഷിന്റെ ഓട്ടോയിൽ ആണ് അമ്മയുടെ പോക്ക് . ഞാൻ കാറിൽ കൊണ്ടുപോയി വിടാമെന്ന് പറഞ്ഞെങ്കിലും അമ്മച്ചി സമ്മതിച്ചില്ല! ഒരുങ്ങിയിറങ്ങിയ മാതാശ്രീ പൂമുഖത്തെ കസേരയിൽ അവന്റെ വരവും കാത്തു രിക്കുമ്പോഴാണ് ഞാൻ ഉമ്മറത്തേക്ക് ചെല്ലുന്നത് .

ആ സമയത്തു അഞ്ജു അവിടെ ഉണ്ടായിരുന്നില്ല . കക്ഷി കോളേജിലേക്ക് പോയിട്ടുണ്ടാകുമെന്നു ഞാനും കരുതി . എന്നെ കണ്ടതും അമ്മ പതിവ് കുടുംബ പരാതികൾ എഴുന്നള്ളിക്കാൻ തുടങ്ങി .

“ആഹ്…നീ വന്നത് നന്നായി , എടാ കണ്ണാ , ഇവിടന്നു പോകുന്നതിനു മുൻപ് വല്യമ്മയുടെ അടുത്തും കൂടെ ഒന്ന് പൊയ്ക്കോളുണ്ട് . അവളെപ്പോഴും നിന്റെ കാര്യം അന്വേഷിക്കാറുണ്ട് “

അമ്മ ഒരുപദേശം പോലെ പറഞ്ഞു എന്നെ നോക്കി .

“മ്മ്..പോകാം …”
ഞാൻ പയ്യെ പറഞ്ഞു തലയാട്ടി . പിന്നെ ഉമ്മറത്തെ തിണ്ണയിലേക്കിരുന്നു .

“ആഹ്..പിന്നെ വിവേക് വന്നിട്ടുണ്ട് ..ഞാനതു നിന്നോട് പറയാൻ മറന്നു . അവനു ഏതോ ഒരു ആലോചന ഒക്കെ ശരി ആയിട്ടുണ്ട് . ചിലപ്പോൾ ഉടനെ നിശ്ചയം ഒകെ ഇണ്ടാവും . നിന്റെ കല്യാണത്തിനും അവനു വരാൻ പറ്റിയിട്ടില്യ , അതോണ്ട് നിന്നെയൊന്നു കാണണം എന്നൊക്കെ പറഞ്ഞു . സ്ഥാനം നോക്കിയാ അവനാ നമ്മുടെ കുടുംബത്തില് ആദ്യം കല്യാണം കഴിക്കേണ്ടിയിരുന്നത്. “

Leave a Reply

Your email address will not be published. Required fields are marked *