ടീച്ചർ ആന്റിയും ഇത്തയും 19
Teacher Auntiyum Ethayum Part 19 | Author : MIchu | Previous Part
ഞാൻ ഉമ്മറത്ത് ഇരിക്കുന്ന അവരെ നോക്കി കൊണ്ടു വീടിനു അകത്തേക്ക് കയറി. ഇത്ത മോനെയും എടുത്തു കൊണ്ടു കതകിന്റെ പിറകിൽ നിൽക്കുന്നുണ്ട്. ഇത്തയുടെ മുഖത്തു എന്തോ ഒരു വിഷാദം നിഴലിച്ചു കിടക്കുന്നു. എന്റെ മുഖത്തേക്ക് നോക്കുന്നില്ല ഇത്ത. സാധാരണ അങ്ങിനെ അല്ല. ആ സുറുമ ഇട്ട കണ്ണ് കൊണ്ടെങ്കിലും എന്നോട് എന്തെങ്കിലും ആഗ്യം കാണിച്ചെങ്കിലും ചോദിക്കുന്നതാണ്. ഞാൻ കവറുകൾ ഏല്ലാം ടേബിളിൽ വച്ചു… എന്നിട്ട് അക്കുവിനെ ഇത്തയുടെ കൈയ്യിൽ നിന്നും വാങ്ങി തോളത്തു ഇട്ടു.അപ്പോഴും എന്നെ നോക്കിയില്ല ഇത്ത. അക്കു കുട്ടൻ അവൻ ഉറങ്ങി എഴുനേൽറ്റതെ ഉള്ളു എന്ന് തോന്നുന്നു. അതിന്റെ മൂശേട്ട അവൻ കാണിക്കുന്നുണ്ട്. ഇത്ത ഇപ്പോളും മുഖം കുനിച്ചു തന്നെ നിൽക്കുകയാണ്. എനിക്കെന്തോ ഒരു പന്തികേടു തോന്നി.(എന്റെ പെണ്ണ് എന്തായാലും ഇപ്പൊ നല്ല ഗ്ലാമർ വച്ചിട്ടുണ്ട്. ഇപ്പൊ കണ്ടാൽ നമ്മുടെ കെട്ടിയോൾ ആണ് മാലാഖയിലെ നടി വീണയെ പോലെ തോന്നും. അത്രക്ക് വെളുപ്പ് ഇല്ലെങ്കിലും ഇപ്പൊ കാണാൻ ഏകദേശം അതെ സ്ട്രക്ചർ ആണ്.എന്തായാലും എന്റെ പെണ്ണ് നല്ല മേക്ക്ഓവർ ഉണ്ടാക്കി എടുത്തിട്ടുണ്ട്. ആ കൈലിയും ബ്ലൗസും വേഷം മാറ്റിയപ്പോൾ തന്നെ കാണാൻ ഒരു ചേല് വന്നു.അധികം വെളുപ്പ് ഇല്ലെങ്കിലും തനി നടി വീണ ലുക്ക് ആയിട്ടുണ്ട്. പിന്നെ ഈ ഗ്ലാമർ വക്കാൻ മറ്റൊരു കാരണം സാക്ഷാൽ എന്റെ അമ്മ ആണ്… പുള്ളിക്കാരിക്ക് ഇടക്കിടക്ക് ചില ലേഹ്യങ്ങൾ ഉണ്ടാക്കുന്ന പരിപാടി ഉണ്ട് കേട്ടോ.പരീക്ഷണങ്ങൾ മുന്നേ എന്നിൽ ആയിരുന്നു… ഇപ്പൊ അത് മെല്ലെ ഇത്തയിലേക്കും നീണ്ടു. പക്ഷെ കുറ്റംപറയരുതല്ലോ… അമ്മ നല്ല രീതിയിൽ ഉണ്ടാക്കും ഈ വക കാര്യങ്ങൾ. ചുരുക്കം പറഞ്ഞാൽ എന്റെ മുറപെണ്ണുങ്ങളുടെ സൗന്ധര്യത്തിന്റെ രഹസ്യവും ഏറെകുറെ അമ്മയുടെ ഈ വക പൊടികൈകൾ ആണ്.അവള്മാർക്ക് മടിയാണ് ഇതൊക്കെ കഴിക്കാൻ. പക്ഷെ അമ്മ വിടുമോ.. കൊള്ളാം അമ്മ കുത്തി കേറ്റി തീറ്റിപ്പിക്കും അവള് മാരെകൊണ്ടു. രണ്ടും വീട്ടിൽ നിൽക്കാൻ വരുന്ന സമയത്തു. എന്റെ പണി ആണ് ഇവളുമാരെ ഒട്ടിച്ചുഇട്ടു പിടിച്ചു കൈപിന്നിൽ പിടിച്ചു കെട്ടി നിർത്തി കൊടുക്കുക എന്നുള്ളത്. അമ്മ ആ സമയം കൊണ്ടു സ്‌പൂൺ വച്ചു കുത്തി കേറ്റി തീറ്റിക്കും. സത്യം പറഞ്ഞാൽ പിന്നെ ഈ ഒരു കാരണം കൊണ്ട് ഇവള്മാർ പേടിച്ചു വീട്ടിലേക്കു വരാതെ തന്നായി. അതവിടെ നിൽക്കട്ടെ കഥയിലേക്ക് കടക്കാം. ഞാൻ അക്കുവിനെയും എടുത്തു അവിടെ കസേരയിൽ ഇരുന്നു. ഞാൻ അമ്മയെ വിളിച്ചു കുറച്ചു ഉച്ചത്തിൽ തന്നെ. ഹോ ഈ ചെറുക്കൻ ദേ വരുന്നു അച്ചൂ… നീ എന്തിനാ ഈ കിടന്നു കൂവിവിളിക്കുന്നെ എന്നും ചോദിച്ചു കൊണ്ട് അമ്മ വന്നു. ഇതെന്താടാ ഈ കവർ.. അത് മായ ആന്റി ഡ്രസ്സ് എടുത്തു തന്നതാ എല്ലാർക്കും. പിന്നെ അപ്പുറത് അശ്വതി വന്നിട്ടുണ്ട്.. എനിക്ക് ആന്റിയുടെ കൂടെ കട വരെഒന്ന് പോകണം. മഹ്മ്മ് എന്തിനാ അച്ചൂ? അമ്മ ചോദിച്ചു… അത് അമ്മേ ആന്റി ഞങ്ങൾക്ക് ഫുഡ് വേടിച്ചു തന്നു പുറത്തു നിന്നും പിന്നെ തിരിച്ചുവരുന്ന വഴി അശ്വതി ഒന്ന് ശർദ്ധിച്ചു പിന്നെ ചെറിയ ഒരു പനിയും ആന്റി അവളെ വീട്ടിലേക്കു വിളിച്ചു കൊണ്ടു വന്നു. ഇപ്പൊ അവൾക്കു മാറാൻ ഡ്രസ്സ് ഇല്ല.. അത് വേടിക്കാൻ വേണ്ടി ആന്റിയുടെ കൂടെ ഒന്ന് പുറത്തു പോകണം.അമ്മാ അതാരാ ആ പുറത്തിരിക്കുന്നവർ?അതാണ് ഷെമിയെ കല്യാണം കഴിച്ച ആൾ അവളുടെ ഭർത്താവ്. എനിക്ക് ബോധം പോകുന്ന പോലെ തോന്നി….