ബ്രെക്ഫാസ്റ് ഒകെ ഞാൻ ഉണ്ടാക്കിയതൊക്കെ ഇഷ്ടമായില്ലെന്നു പറഞ്ഞു വലിച്ചെറിയും…ഒരു ദിവസം ചായേല് മധുരം ഇല്ല എന്ന് പറഞ്ഞു എന്റെ മുഖത്തേക്ക് ഒഴിച്ചു “
മഞ്ജുസ് താല്പര്യമില്ലാത്ത പോലെ പറഞ്ഞു എന്നെ നോക്കി .
“അയ്യോ…എന്നിട്ട് ?”
ഞാനവളെ പുഞ്ചിരിയോടെ നോക്കി .
“എന്നിട്ടെന്താ എനിക്കവനെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു .പിന്നെ ഭർത്താവ് ആയിപ്പോയില്ലേ ക്ഷമിച്ചു നിന്നു .പിന്നെപ്പിന്നെ ബെഡ്റൂമിലും സമാധാനം ഇല്ലാണ്ടായി ..അത് ഞാൻ കൂടുതൽ പറയില്ലാട്ടോ ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്നെ നോക്കി .
ഞാൻ വേണ്ടെന്ന അർത്ഥത്തിൽ ചിരിച്ചു .
“മഞ്ജുസിന്റെ റിലേറ്റീവ് തന്നെയല്ലേ ആ പുള്ളി ..എന്നിട്ട് എന്താ ഇങ്ങനെ ? ആർക്കും അറിയത്തില്ലാരുന്നോ ?”
ഞാൻ സംശയത്തോടെ അവളെ നോക്കി.
“ആവോ…ആൾക്കാരുടെ ഉള്ളിൽ എന്താണെന്നു വായിച്ചു നോക്കാൻ പറ്റുമോ ..ഒക്കെ ഞാൻ അനുഭവിക്കണം എന്നാവും അല്ലാണ്ടെന്താ . ശല്യം ആയപ്പോ ഞാൻ കിടത്തം വേറെ റൂമിലാക്കി , അതോടെ അവനു കൂടുതൽ ദേഷ്യം ആയി ..അടിക്കാനും കുത്താനുമൊക്കെ തുടങ്ങി ..എനിക്ക് തിരിച്ചു ചെയ്യാൻ അറിയാഞ്ഞിട്ടൊന്നുമല്ല , പിന്നെ വേണ്ടെന്നുവെച്ചതാ “
മഞ്ജുസ് സ്വന്തം കഴിവിൽ ആത്മവിശ്വാസമുള്ള പോലെ പറഞ്ഞു എന്നെ നോക്കി . ആ പറച്ചിലിൽ എനിക്ക് നേരിയ പേടി തോന്നാതിരുന്നില്ല . നമുക്കും കൂടിയുള്ള പരോക്ഷമായ സൂചന ആണല്ലോ അത്..
“മ്മ്…എന്നിട്ട് ?”
ഞാൻ വീണ്ടും തിരക്കി .
“എന്നിട്ടൊന്നുമില്ല..പിന്നെ ആണ് അവന്റെ ഉദ്ദേശം ഞാൻ അറിഞ്ഞത്.എന്നെ സ്നേഹം മൂത്തു കല്യാണം കഴിച്ചതൊന്നുമല്ല ആ നാറി ..അച്ഛന്റെ സ്വത്തിലും ബിസിനെസ്സിലുമൊക്കെ ആയിരുന്നു അവന്റെ നോട്ടം .എന്നോട് അതൊക്കെ സ്വന്തം പേരിൽ എഴുതി വാങ്ങാൻ അവൻ നിർബന്ധം പിടിച്ചു..ഞാൻ അത് ആദ്യമേ പറ്റില്ലെന്ന് പറഞ്ഞതാ ..അതിന്റെ റിയാക്ഷൻ ആയിരുന്നു ബാക്കിയൊക്കെ ..”
മഞ്ജു ഉള്ളിൽ വിഷമം ഉണ്ടെങ്കിലും ചെറിയ ചിരിയോടെയാണ് എല്ലാം പറഞ്ഞത് .
“വല്ലാത്തൊരു മൈരൻ ആണല്ലോ ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
“മ്മ്…സഹിക്കാൻ വയ്യണ്ടേ ആയപ്പോ ഞാൻ അച്ഛനോട് പറഞ്ഞു ..അങ്ങനെയാ ഡിവോഴ്സ് ഫയൽ ചെയ്യാമെന്ന് തീരുമാനിച്ചത് ”
മഞ്ജുസ് ഒരാശ്വാസം പോലെ പറഞ്ഞു .
“അപ്പൊ പിന്നെ അന്ന് വീട്ടിൽ വന്നു വഴക്കു ഉണ്ടാക്കിയതൊക്കെ എന്തിനാ..അവനു ഡിവോഴ്‌സിന് താല്പര്യം ഇല്ലായിരുന്നോ ?”
ഞാൻ ഒരു പൊരുത്തക്കേട് പോലെ തോന്നിയപ്പോൾ സംശയത്തോടെ ചോദിച്ചു .
“അതോ അത് ഞാൻ മനഃപൂർവം അച്ഛനോടൊന്നും പറയാത്തതാ..