പീറ്റർ:- അത് ഇനി നാളെ എടക്കാ
ഞാൻ:-ഒക്കെ ഒക്കെ മൈ ബോയ് വണ്ടി പോട്ടെ
അങ്ങനെ അവൻ എന്റെ വീട് ലക്ഷ്യമാക്കി വണ്ടി പറത്താൻ തുടങ്ങി.ഇന്നി ഒര് 10 മിനിറ്റ് ഉണ്ട് എന്റെ വീടെത്താൻ.ആ സമയം എന്തായാലും വെറുതെ കളയണ്ട.ഞാൻ എന്റെ വീട്ടുകാരെ പരിചയപ്പെടുത്താം.
1)എന്റെ അച്ഛൻ ഭാസ്കരൻ(52) വയസ്. അച്ഛന്റെ കാരണവന്മാരായി ഒരുപാട് സ്വത്തുണ്ടാക്കി വെച്ചത് കൊണ്ട് അച്ഛൻ ടൗണിൽ പേരിനൊരു ടെക്സ്റ്റയിൽ ഷോപ്പ് നടത്തുന്നുണ്ട്.പക്ഷെ അച്ചാച്ചൻ ജീവിച്ചിരുന്ന കാലത്ത് വാങ്ങി കൂടിയ ഊട്ടിയിലെ പച്ചക്കറി തോട്ടവും, മുന്നാറിലെ തേയിലത്തോട്ടവും നോക്കി നടത്തലാണ് പ്രധാന വിനോദം.അതുകൊണ്ട് തന്നെ മാസത്തിൽ പകുതി ദിവസം അച്ഛൻ നാട്ടിൽ ഉണ്ടാവില്ല.
2)എന്റെ പൊന്നമ്മ….ശ്രീജ(47)വയസ്സ്.അമ്മ ഒര് പകുതി ഹൗസ് വൈഫ് ആണ്, കാരണം അച്ഛൻ ഇല്ലാത്ത സമയം അമ്മയാണ് ടെക്സ്റ്റയിൽ നോക്കി നടത്താറ്.എന്നോടും അനിയത്തിയോടും ഒഴിച്ച് ബാക്കി എല്ലാരോടും നല്ല വിനയത്തോടെ പെരുമാറുന്ന ഒര് പാവം മലയാളി വീട്ടമ്മ.
3) എന്റെ അനിയത്തികുട്ടി….ചിന്നു എന്ന് ഞങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന ഞങ്ങടെ ചൈതന്യ(20) വയസ്സ്.ഇപ്പോൾ ഡിഗ്രി ഫൈനൽ ഇയർ സ്റ്റുഡന്റസ് ആണ്.അച്ഛനെ പോലും വരച്ച വരയിൽ നിർത്തുന്ന വായാടി പെണ്ണ്.എന്തൊക്കെ പറഞ്ഞാലും അവൾ ഈ വിട്ടിൽ ഉള്ളത് എന്റെ ഭാഗ്യം ആണ്, കാരണം ഞാൻ രാത്രി അടിച്ച് കൊണ്തെറ്റി വരുമ്പോൾ വാതിൽ തുറന്ന് തരാറ് അവളാണ്.ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആണ്, ജെന്നിയുടെ കാര്യം എല്ലാം അവൾക്കറിയാം, രാത്രി ഞാൻ വീട്ടിൽ പോകുന്നതൊഴിച്ചു.ഒരു കൊച്ച് സുന്ദരി കൂടി ആണ് ഞങ്ങടെ ചിന്നു കേട്ടോ..
4)എന്റെ ചേട്ടത്തിയമ്മ ദേവിക(26) വയസ്സ്.ചേട്ടത്തിയമ്മയെ കുറിച് പറയുമ്പോൾ എന്റെ ചേട്ടനെ കുറിച്ച് കൂടി പറയണം.എനിക്ക് ഒരു ചേട്ടൻ ഉണ്ടായിരുന്നു.പേര് സഞ്ജയ്.ഉണ്ടായിരുന്നു എന്ന് വെച്ചാൽ ഇപ്പം ആള് ജീവനോടെ ഇല്ല എന്നതാണ് യാഥാർഥ്യം. കല്യാണം കഴിഞ്ഞ് ഒരു മാസം തികയുന്നതിനു മുന്നെ ചേട്ടൻ ഒരു കാർ അപകടത്തിൽ മരിച്ചുപോയി.ചേട്ടന്റെ കൂടെ കോളേജിൽ പഠിച്ചതായിരുന്നു ചേട്ടത്തിയമ്മ.ചേട്ടത്തിയമ്മയെ കുറിച്ച് കൂടുതൽ പിന്നെ പറയാം. അച്ഛനും അമ്മയും ദേവൂട്ടി എന്ന് വിളിക്കുന്ന ചേട്ടത്തിയെ ഞാനും ചിന്നുവും ദേവൂച്ചി എന്നാണ് വിളിക്യാറ്. ആദ്യം ചിന്നു കളിയാക്കി വിളിച്ച് തുടങ്ങിയതാണെങ്കിലും പിന്നീട് ഞങ്ങൾ രണ്ടുപേരും ആ വിളി തുടർന്നു. ദേവൂച്ചിയെ കാണാൻ സിനിമ നടി നിഖില വിമലിനെ പോലെ ആണ്. ദേവൂച്ചി ഞങ്ങടെ വീട്ടിനടുത്തുള്ള ഒരു നഴ്‌സറി സ്കൂളിൽ ടീച്ചർ ആയി വർക്ക് ചെയുന്നു.
ഈ നാല് പേരും ഞാനും അടങ്ങുന്നതാണ് എന്റെ കുടുംബം.
സിദ്ധാർത്ഥം [ദാമോദർജി]
Posted by