”ആ കാറിലെ സ്ത്രീയെ , നീയിപ്പോഴും അവരെ വിട്ടില്ല ,ഡാ ആ പെണ്ണുമ്പിള്ളയ്ക്ക് രേവതിച്ചേച്ചിയുടെ പ്രായം കാണും..നിനക്ക് ഞങ്ങൾ സമീറയെ പോലെ നല്ല സുന്ദരിക്കൊച്ചിനെ കണ്ടെത്തിക്കൊള്ളാം ,ആ അല്ല നീനയ്ക്ക് എന്താ കുഴപ്പം ? ”
”ഈ അമ്മായി…കാര്യമായിട്ടു ഒന്ന് ചോദിക്കുമ്പോ …ഞാൻ പോകുവാ ,, ”
പെട്ടെന്ന് നീനയുടെ പേര് കേട്ടപ്പോൾ ഞാൻ ഒന്ന് വല്ലാതായി..കുറച്ചു ദിവസമായി അവളെ കുറിച്ച് ആലോചിട്ടു പോലുമില്ല ,അവളും കണക്ക് തന്നെ ഇത് വരെ എന്നെയൊന്നു വിളിച്ചോ ,,
” ഡാ..അർജുൻ പിണങ്ങി പോകുവാ ,,അമ്മായി ഒരു തമാശ പറഞ്ഞതല്ലേ.”
” എയ് അതൊന്നുമല്ല ഉറക്കം വരുന്നു..”
”അതിനു ഇവിടെ കിടന്നോടാ , നാത്തൂനേ ഞാൻ വിളിച്ചു പറഞ്ഞോളാം..”
” അല്ല അത് ? ”
”ഒരതുമില്ല ഇതും നിന്റെ വീട് തന്നല്ലേ , കുറചു നേരം കിടന്നു ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് പോയാൽ മതി..ചേച്ചി പറയുന്നത് കേട്ടു ഇപ്പൊ സാറിന് ഫുഡ് കഴിക്കാൻ പോലും സമയമില്ലെന്ന്.. പുതിയ ബ്രെഷും പേസ്റ്റുമെല്ലാം വാഷ് ബേസിനു അടുത്തുള്ള തട്ടിൽ കാണും.. പല്ലൊക്കെ തേച്ചു വരുമ്പോഴേക്കും സമീറ നല്ല ആവി പറക്കുന്ന ചായയുമായി വന്നു..അമ്മായി..ബാത്ത് റൂമിൽ ആണെന്ന് തോന്നുന്നു..
”ചിറ്റയ്ക്ക് കൊടുത്തോ ?”
”ആ ചേച്ചി വന്നതേ ഉറക്കവും കൊണ്ടാ ,എന്റെ റൂമിലുണ്ട് ..”
ചായക്കപ്പ് സമീറയ്ക് തിരിച്ചു കൊടുത്തു അമ്മായിയുടെ റൂമിലേക്ക് നടന്നു..മൂന്നു ബെഡ്റൂം ഉള്ളതിൽ ഒന്നിൽ കല്യാണിയമ്മയും ,മറ്റൊന്നിൽ സമീറയുമാണ് ഉപയോഗിക്കുന്നതു.. അല്ലെങ്കിലും ചെറുപ്പം മുതലേ ഞങ്ങൾ വന്നാൽ അമ്മായിയുടെ റൂമിൽ തന്നെയാണ് ഇരിപ്പും കിടപ്പുമൊക്കെ ,.. വീട്ടിലെ സ്വന്തം മുറി പോലെ തന്നെ ഞങ്ങൾക്കിരുവർക്കും ഈ മുറിയും… ഇപ്പോൾ മറ്റൊരു പ്രത്യേകത കൂടിയുണ്ട്..ചേച്ചിയുമായും ,ചിറ്റയുമായും….ആ നിമിഷങ്ങളെ ഓർത്തു കൊണ്ട് കട്ടിലിൽ കിടന്നു കണ്ണടച്ചു..രാത്രിയിലത്തെ ഓട്ടപാച്ചിലും.ഉറക്കമൊഴിക്കലും ഒക്കെ കൂടി കിടന്നതേ ഓർമ്മയുള്ളു….
”അർജുൻ..മോനെ ഡാ ..”
അമ്മായി തട്ടി വിളിച്ചപ്പോഴാണ് കണ്ണ് തുറന്നതു , ഉറക്കപ്പിച്ചിൽ കണ്ണ് തുറക്കാൻ തന്നെ പാട് പെട്ടു..
”എന്താ അമ്മായി…”
നിന്റെ ഫോൺ കുറെ നേരമായി റിങ് ചെയ്യുന്നു..കയ്യെത്തിച്ചു ടേബിളിനു പുറത്തു നിന്നു ഫോൺ എടുത്തു നോക്കി ,പരിചയമില്ലാത്ത നമ്പർ ആണ് ,രണ്ട് മിസ്സ്കാള്.. അർജുൻ ആരാ , ചേച്ചിയുടെ പുതിയ നമ്പറാ ,ഒരു കള്ളം പറഞ്ഞത് വിനയായെന്നു പിന്നെ ബോധ്യമായി ..
”അവക്ക് അനിയനെ കാണാതെ ഇരിക്കാൻ കഴിയുന്നില്ലെന്ന് തോന്നുന്നല്ലോ ,”
‘ എയ് അങ്ങനെയൊന്നുമില്ല..”