”നിങ്ങളുടെ പേര് ? ”
”സരോജം , ഇവിടെ സിറ്റി ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നു.. ”
”ഡോക്ടറാണല്ലേ ,”
”ഉം…..”
അവർ തലയാട്ടി..
” എന്താണ് പ്ലാൻ ,”
പെട്ടെന്ന് എന്റെ ചോദ്യം കേട്ടപ്പോൾ അവരൊന്നു ഞെട്ടി ,
”അല്ലാ ചിറ്റപ്പൻ ഉണ്ടാക്കുന്ന കുഴപ്പങ്ങൾ അറിയാമല്ലോ ,ഇനിയും അതിങ്ങനെ , ”
”ഞാൻ എപ്പോഴും പറയാറുണ്ട് ,പക്ഷെ കേൾക്കേണ്ടേ ,”
” ചിറ്റ ഇപ്പൊ കൂടി ഡിവോഴ്സ് നെ കുറിച്ചാണ് പറഞ്ഞത് ,പക്ഷെ അവർക്ക് രണ്ട് പെൺകുട്ടികളാണ് ,അവരുടെ ലൈഫ് കൂടി നോക്കേണ്ട… ”
”കുട്ടി പറയുന്നത് ,സോറി പേര് ചോദിക്കാൻ മറന്നു ,”
”അർജുൻ… ”
”അർജുൻ എനിക്ക് അവരുടെ കുടുംബം തകർക്കണമെന്ന ഉദ്ദേശ്യമൊന്നുമില്ല.. പക്ഷെ ചന്ദ്രേട്ടൻ ,ഞാൻ കല്യാണം കഴിച്ചിട്ടില്ല എന്നറിഞ്ഞത് മുതൽ വലിയ കുറ്റബോധത്തിലാണ്.. അതിന്റെ പ്രശ്നങ്ങളാണ് ഈ ഉണ്ടാക്കുന്നത് മുഴുവൻ….. ”
”ഞാൻ ചിറ്റയെ വിളിക്കട്ടെ നിങ്ങൾ തമ്മിൽ ഒന്ന് സംസാരിക്ക്..”
”അയ്യോ വേണ്ട..”
”പേടിക്കേണ്ട ,ചിറ്റ പാവമാ..”
”എന്നാലും.. ”
”ഒന്ന് സംസാരിക്ക് ,പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെങ്കിൽ നല്ലതല്ലേ.. ”
ഞാൻ ചിറ്റയെ ഫോണിൽ വിളിച്ചു അങ്ങോട്ട് വരാൻ പറഞ്ഞു.ചിറ്റയും മടിച്ചു മടിച്ചാണ് വന്നത്..
”ചിറ്റേ നിങ്ങളുടെ ലൈഫാണ് രണ്ട് പേരും കൂടി സംസാരിച്ചു ഒരു തീരുമാനത്തിലെത്തുക ,.. ”
”അർജുൻ നിൽക്ക് , ”
”പ്ലീസ് ,നിങ്ങൾ രണ്ടാളും കൂടി സംസാരിക്ക് ,ഞാനിപ്പോ വരാം , ”
ഞാൻ പതുക്കെ എഴുന്നേറ്റു നടന്നു….. കുറച്ചു ദിവസം മുന്നേ വരെ പൊട്ടൻ കളിച്ചു നടന്ന ഞാൻ തന്നെയാണോ ഈ മുതിർന്ന സ്ത്രീകളെ ഉപദേശിച്ചതു ,എന്തെല്ലാം മാറ്റങ്ങളാണ് ഈ ചെറിയ ദിവസങ്ങൾ എന്നിലുണ്ടാക്കിയത് , ഇന്നോവയിൽ ഇരുന്നാൽ രണ്ടും കൂടെ സംസാരിക്കുന്നതു കാണാം , കണ്ടിട്ടു ഉടക്കുന്ന ലക്ഷണമൊന്നുമില്ല… എനിക്കാണെങ്കിൽ ഉറക്കം വന്നു കണ്ണുകൾ താനെ അടഞ്ഞു പോകുന്ന അവസ്ഥയാണ്.. പതുക്കെ സീറ്റിലേക്ക് ചാരി കിടന്നു…. അര മണിക്കൂർ കഴിഞ്ഞു കാണും ചിറ്റ വന്നു കുലുക്കി വിളിച്ചപ്പോഴാണ് കണ്ണ് തുറന്നതു..
”നല്ലയാളാ ,ഞങ്ങളെ അവിടെയാക്കി നീയിവിടെ വന്നു ഉറക്കമാണല്ലേ.. ”
നോക്കുമ്പോൾ അവരും കൂടെയുണ്ട്..