”ഞാൻ ഡോർ തുറന്നു സ്മിതയെ വിളിച്ചു , നേരെ വല്യമ്മയുടെ വീടിന്റെ ഗേറ്റിൽ തന്നെ നിർത്തി..
”.ഞാൻ നിക്കണോ ,”
വേണ്ടെടാ താങ്ക്സ് , ”
” താങ്ക്സ് നിന്റെ കയ്യിൽ വച്ചോ ഞാൻ പോകുവാ , ഇന്നോവ രാവിലെ എത്തിക്കാം ,അതോ നീ രാവിലെ വീട്ടിലേക്ക് വരോ ,”
”ഞാൻ വിളിക്കാടാ ,.
ഇന്നോവ അകന്നു പോയപ്പോൾ ഞാൻ ഗേറ്റ് പതിയെ തുറന്നു അകത്തേക്ക് കയറി…പുറത്തെ റൂമിൽ വെളിച്ചമുണ്ട് , അഞ്ജു ചേച്ചി തന്നെയാകും..ഒന്ന് കാൾ ചെയ്തു നോക്കി ,ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നെന്നു തോന്നുന്നു..ആദ്യത്തെ ബെല്ലിൽ തന്നെ കാൾ അറ്റൻഡ് ആയി…
”ഡാ നീയെവിടെയാ ,,,”
”ഞാൻ പുറത്തുണ്ട്..”
”ഒരു സെക്കന്റ്.. ”
”എന്തൊരു കോലമാടാ ഇത് ”
ചേച്ചി ഇറങ്ങി വന്ന പാടെ ചോദിച്ചു .
” അതൊക്കെ പറയാം ,ആദ്യം ഇവരെ വീട്ടിലാക്കണം… ”
”ഡാ എന്താ സംഭവിച്ചേ ? ”
”ഇവരെ അവന്റെ ആളുകൾ കണ്ടു ,കുറച്ചു ഓടേണ്ടി വന്നു , അതിനിടയ്ക്ക് പറ്റിയതാ വിശദമായി പിന്നെ പറയാം..ആട്ടെ നിങ്ങളെപ്പോഴാ പോന്നത് ? ”
നിന്റെ ചിറ്റപ്പൻ അവിടെ കിടന്നു വെറും ചീത്ത വിളിയായിരുന്നു അവസാനം ഹോസ്പിറ്റലുകാര് വേറെ എവിടേക്കെങ്കിലും കൊണ്ട് പൊയ്ക്കൊള്ളാൻ പറഞ്ഞു ,നിന്നേം കാണുന്നില്ല ,അവസാനം അയാളുടെ അമ്മയെ വിളിച്ചു വരുത്തി ഹോസ്പിറ്റലുകാരുടെ കയ്യെ കാലേ പിടിച്ചു അവിടെ തന്നെ കിടത്തിയിട്ടുണ്ട് ”
”എന്ത് പണിയാ ചേച്ചി കാണിച്ചത് ,ചേച്ചിക്കും കൂടെ നില്ക്കാൻ പാടില്ലായിരുന്നോ ? ”
”ഞാൻ നിൽക്കാമെന്ന് പാട് പറഞ്ഞതാ ,പക്ഷെ നിന്റെ ചിറ്റ സമ്മതിക്കേണ്ടേ ,അവര് വന്ന വണ്ടിക്ക് എന്നെ ഇങ്ങോട്ടു കയറ്റി വിട്ടു നീ വരുമ്പോൾ ഒന്ന് വിളിക്കാൻ പറഞ്ഞിട്ടുണ്ട് .”
”ഉം..ഞാൻ വിളിച്ചോളാം , ആദ്യം ഇവരെ ഒന്ന് വീട്ടിലാക്കാം ”
” അർജുൻ നിങ്ങൾ വരണമെന്നില്ല ഞാൻ പൊയ്ക്കൊള്ളാം.”
”അത് വേണ്ട, ഞാൻ ടോർച്ച എടുക്കട്ടേ…”
”വേണ്ട ചേച്ചി മൊബൈൽ ഫ്ലാഷ് മതി.ടോർച്ച ആകുമ്പോൾ ആരെങ്കിലും കണ്ടാൽ ശ്രദ്ധിക്കും…”
”അത് ശരിയാ .ഒരു കാര്യം ചെയ്യ് സ്മിത ഇവിടെ കിടന്നിട്ടു വെളുപ്പിന് പോയാൽ മതി , തല്ക്കാലം റൂമിൽ എന്റെ കൂടെ കിടക്കാം.. ”