ഉസ്താദ് ഒരു ക്ലീഷേ കഥ 2
Usthad Oru cliche Kadha Part 2 | Author : Mallu Story Teller | Previous Part
ഏറെ നേരത്തെ ആലോചനക്ക് ശേഷം പിറ്റേന്ന് മക്കൾ രണ്ട് പേരും ഹോസ്റ്റലിലേക്ക് പോയി കഴിഞ്ഞ് സുലൈമാൻ സിറാജിന്റെ ഫോണിലേക്ക് അടിച്ചു. കുറച്ച് നേരം റിങ്ങ് ചെയ്ത ശേഷം മറുതലക്കൽ ഫോൺ അറ്റൻഡ് ചെയ്തു.
“അസലാമു അലൈക്കും സിറാജേ എന്താണ് വിശേഷം ?”
” വ അലൈക്കും മുസലാം …. സുഖം തന്നെ മാമാ “
” മോനേ സിറാജേ , മാമ്മാക്ക് അനോട് ഒരു കാര്യം പറയാൻ ഉണ്ട് “
സുലൈമാൻ ഇത് പറഞ്ഞ് കഴിഞ്ഞപ്പോൾ സിറാജ് തന്റെ ഫോൺ ഡിസ്പ്ലേയിലേക്ക് നോക്കി
” ഹല്ലോ …. ഇത് മൂത്താപ്പ തന്നെ അല്ലേ?”
“എന്താണ് ഇയ്യ് അങ്ങനെ ചോദിച്ചേ? ഇത് ഞമള് തന്നെ സുലൈമാൻ “
“അല്ല, മൂത്താപ്പ മോനേ എന്ന് വിളിച്ചപ്പോൾ ഒരു സംശയം, സാധാരണ മോന്റെ കൂടെ പലതും ചേർത്തിട്ടല്ലേ വിളിക്കാറുള്ളത്?”
സുലൈമാൻ പരുങ്ങാൻ തുടങ്ങി.
“അന്റെ ഒരു കാര്യം ………. അത് മോനേ……. മൂത്താപ്പ സ്നേഹം കൊണ്ട് വിളിക്കുന്നതല്ലേ?”
“ഓ…… തന്തയ്ക്ക് വിളിച്ചിട്ടാണല്ലേ സ്നേഹം കാണിക്കുന്നത് …. എന്നാൽ ഞാനും കുറച്ച് സ്നേഹം കാണിക്കട്ടെ?”
“ഹെയ്യ് ….ഇയ്യ് അത് മറന്നാള മോനേ”
“ഹും ………എന്താണ് മാമാകാര്യം?”
“പ്രധാനപ്പെട്ട കാര്യം ആണ് മോനേ, അനോട് കൂടെ സംസാരിച്ച് ഒരു തീരുമാനം എടുക്കാം എന്ന് കരുതി “
” നിങ്ങൾ ടെൻഷൻ അടിപ്പിക്കാണ്ട് കാര്യം പറയ്” സിറാജിന്റെ വാക്കുകളിൽ ആകാംക്ഷയേറി.
“മോനേ അത് പിന്നെ ….നമ്മുടെ സജ്നാടേം ഫിദ മോൾടേയും നിക്കാഹിന്റെ കാര്യം ആണ് “