ഗോപിക 6 [Vivek]

Posted by

ഗോപിക 6
Gopika Part 6 | Author Vivek  | Previous Parts

 

 

എന്റെ പൊന്നു വിച്ചുവേട്ടനല്ലേ സത്യായിട്ടും ഞാൻ ഇനി ഒന്നും മറക്കില്ല.പ്ളീസ് ഇങ്ങനെ പിണങ്ങി ഇരിക്കല്ലേ ഞാൻ ഫോൺ വന്നത് കൊണ്ട് പോയതാ അതാ ആ ഡ്രസ്സ് ചീത്ത ആയത്.ബേനസീർ ഇതും പറഞ്ഞോണ്ട് വിശാലിന്റെ അടുത്തു വന്നു പറഞ്ഞുകൊണ്ടേയിരുന്നു. അവളുടെ കയ്യിൽ ഒരു ബൗൾ ഐസ് ക്രീം ഉണ്ടായിരുന്നു.അവൾ പറയുന്നതൊന്നും അവൻ ശ്രെദ്ധിക്കുന്നില്ലായിരുന്നു.മേശയോട് ചേർത്തിട്ടിരുന്ന കസേരയിൽ എന്തൊക്കയോ ചിന്തിച്ചു കൊണ്ട് ഇരികുകയാരുന്നു വിശാൽ. അവൾ അവന്റെ മടിയിൽ കയറി ഇരുന്നു.ഇങ്ങനെ പെണങ്ങളെ എന്നോട് പ്ലീസ് അവളുടെ ശബ്ദം ഇടറിയിരുന്നു.നിന്നോട് എനിക്ക് പെണങ്ങാൻ പറ്റുവൊടി പോത്തേ.ഇത് അതൊന്നുമല്ല.വിശാൽ പറഞ്ഞു. പിന്നെ എന്താ എന്നോട് പറ ഏട്ടാ.ബേനസീർ പറഞ്ഞു.ഡീ ഞാൻ നിന്നെ കൊണ്ട് പോന്നപ്പോൾ നിന്റെ ഇക്കാമാര് എന്തോരം വിഷമിച്ചു എന്ന് എപ്പോളാ ഞാൻ അറിഞ്ഞത് ഇന്നാണ്.എന്തോ ശ്രെയമോൾ പോയപ്പോൾ എന്തോ പോലെ.അതോർത്തു നിന്നതാ.അല്ലാതെ നിന്റെ തുണി കളഞ്ഞതോർത്തല്ല. വിശാൽ പറഞ്ഞു. പിന്നെ എനിക്ക് ഈ ലോകത്ത് എന്റെ മാത്രമായ് ഒരു സ്വത്തുണ്ടെങ്കില്‍ അത് നീ മാത്രമാ.അപ്പോൾ ഞാൻ ദേഷ്യപ്പെടും വഴക്കുപറയും എല്ലാം കഴിയുമ്പോൾ നിന്നെ കെട്ടിപിടിച്ച് സ്നേഹിക്കും.നിന്നെയും നിന്റെ ഈ പിള്ളകളി ഒരുപാടിഷ്ടമാ ബാനു എനിക്ക്. വിശാൽ പറഞ്ഞു. എനിക്കറിയാം അതല്ലേ ഞാനിങ്ങനെ വഴക്കും കൂടി നടക്കണത്.പിന്നെ എന്റെ ഇക്കാമാരുടെ കാര്യം.എന്റെ ജനനത്തോടെ ഉമ്മ പോയതും ഉപ്പയും ഇക്കാമാരും എന്നെ അവഗണന മാത്രം തന്നു വളർത്തിയതും ഏട്ടനറിയാല്ലോ.എന്റെ തല കണ്ടത് കൊണ്ടാ ഉമ്മ പോയത് എന്നാ എല്ലാരും പറയുന്നേ.ഇത്തിരിയേലും സ്നേഹം തന്നത് റസിയ ഇത്ത മാത്രമാ ആ വീട്ടിൽ.അതും ആരേലും കണ്ടാൽ പഴിക്കും പാവത്തിനെ.പിന്നെ പേടിയാരുന്നു എല്ലാരേം.ആദ്യം കണ്ടപ്പോൾ വിച്ചുവേട്ടനെ പോലും പേടിയാരുന്നു.പിന്നെ എന്റെ പുറകെ നടന്നു പ്രേമിച്ച് എന്റെ പൊട്ടത്തരത്തിന് വേറെ ആരും കൂട്ട് നിക്കില്ലന്നറിഞ്ഞ് വല്ലാണ്ട് അങ്ങ് ഇഷ്ടായി പോയി.അതുവരെ അവഗണന മാത്രം അറിഞ്ഞ ആളെ സ്നേഹം കൊണ്ട് മൂടിയപ്പോൾ എല്ലാത്തിനും വടവൃക്ഷം പോലെ പടർന്ന് പന്തലിച്ച ഈ വലിയ കുടുംബത്തിന്റെ പൂർണ്ണ പിൻതുണയും .ഞാൻ വിച്ചുഏട്ടനിൽ നീന്നാണ് ആദ്യമായി സ്നേഹം അറിയുന്നേ.പിന്നെ റസിയ ഇത്ത.ഇപ്പോൾ ഈ വലിയ കുടുംബത്തിന്നും.കരഞ്ഞോണ്ട് പറഞ്ഞു.എന്നെ ആദ്യമായി ബാനു എന്ന് വിളിച്ചതും വിച്ചുവേട്ടനിൽ നിന്നാ.മുഖത്തു ചിരിയാണ് എങ്കിലും ആ കണ്ണ് കലങ്ങിയിരുന്നു. വിശാലിനും വിഷമം വന്നു. വിഷയം മാറ്റാനെന്ന പോലെ വിശാൽ ചോദിച്ചു. ഒന്നുകിൽ വിഷമം അല്ലേൽ കുരുത്തക്കേട് അതുമല്ലേൽ തീറ്റ നീ എന്തോന്ന് ജന്മമാടി.ഇതെന്താഡി.അവന്റെ മടീൽ തന്റെ നെഞ്ചിലോട്ട് ചാരി വിഷമിചിരികുന്ന ബേനസീറിനോട് വിശാൽ ചോദിച്ചു. അത് ഫ്രിഡ്ജിൽ ഇരുന്ന് ചീത്ത ആയാൽ ആരാ തിന്നുക അതുകൊണ്ട് ദേ എപ്പോളും കളിയാക്കുന്ന പോലല്ല എന്റെ വയറ്റിൽ മറ്റൊരാളും കൂടോണ്ടന്ന് മറക്കണ്ട.ഹാ ചമ്മിയ മുഖത്തോടെ ബേനസീർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *