ടോമിയുടെ മമ്മി കത്രീന 2 [Smitha]

Posted by

ടോമിയുടെ മമ്മി കത്രീന 2

Tomiyude Mammy Kathrina Part 2 | Author : Smitha

ടി വിയുടെ  റിമോട്ട് കൺട്രോൾ അന്വേഷിക്കുമ്പോഴായാണ് ടോമിയുടെ ഫോൺ ശബ്ദിച്ചത്.

“ആരിഫണല്ലോ,”

അവൻ ഫോൺ കാതോട് ചേർത്തു.

“ആ എന്നാ ആരിഫേ?”

“എടാ ടോമി ഇന്ന് വെക്കാനിരുന്ന പാർട്ടി രണ്ടു ദിവസം കഴിഞ്ഞേ ഒണ്ടാകത്തൊള്ളൂ കേട്ടൊ,”

എന്താണ് കാരണമെന്ന് ചോദിക്കാൻ ആഗ്രഹിച്ചെങ്കിലും ടോമി വേണ്ടെന്ന് വെച്ചു.

“അതേ, ടോമി അത് എന്നതാന്നു വെച്ചാലേ, വല്ല്യാപ്പ ഒന്ന് വീണു. പ്രശ്നം ഒന്നുവില്ല. എന്നാലും   ഒരു ദിവസം ആശൂത്രീൽ കെടക്കണം എന്ന് പറഞ്ഞു…ആശൂത്രിക്കാർക്ക് കാശടിക്കാനാ. അതൊക്കെ നമ്മക്ക് അറിയാം. എന്നാലും പറഞ്ഞ സ്ഥിതിക്ക് കെടത്താതെ പറ്റില്ലല്ലോ…അത് കൊണ്ടാണെ…”

ആരിഫ് അത്ര എളിമയോടെ തന്നോട് സംസാരിക്കുന്ന കാരണമെന്താണ് എന്ന് എത്ര ആലോചിച്ചിട്ടും ടോമിക്ക് മനസ്സിലായില്ല.

ആരിഫ് എന്നാൽ കോളേജിലെ അധോലോകം നിയന്ത്രിക്കുന്നയാളാണെന്നാണ് പൊതുവെയുള്ള സംസാരം, മറ്റുള്ളവർക്കിടയിൽ. വിദ്യാർത്ഥി സംഘടനകളിലെ നേതാക്കന്മാർക്ക് കൊട്ടേഷൻ പ്രകാരം ആളെ എത്തിച്ചു കൊടുക്കുക, കായികമായി സഹായം വേണ്ടവർക്കെല്ലാം അത് കൃത്യ സമയത്ത് നടത്തിക്കൊടുക്കുക എന്നതൊക്കെയാണ് മുഖ്യ തൊഴിൽ.

മഹാധനികരാണ് അവന്റെ കുടുംബക്കാർ . വീട്ടിൽ അവനെ കൂടാതെ ഒരു കെയർ ടേക്കർ മാത്രമേയുള്ളൂ. ദുബായിൽ സ്വന്തം ബിസിനെസ്സിൽ ഏർപ്പെട്ടിരിക്കയാണ് അവന്റെ മാതാപിതാക്കൾ.

അവനുമായി തനിക്ക് അത്ര സൗഹൃദമൊന്നുമില്ല. എന്നിട്ടും അവൻ തന്നെ കൂട്ടത്തിൽ കൂട്ടുന്നത് അവന്റെ ഒരേയൊരു ബലഹീനത മൂലമാണ്.

സംഗീതം.

ഒരിക്കൽ ക്ലാസ്സിലുള്ളവർ നീർബന്ധിച്ചപ്പോൾ ഏറ്റവും  പുതിയ ഒരു സിനിമാഗാനം പാടുകയായിരുന്നു താൻ. അപ്പോഴാണ് ആരിഫ് ക്ലാസ്സിലേക്ക് വന്നത്. അത് പതിവുള്ളതല്ല. ക്ലാസ്സിൽ കയറിയതും തന്റെ പാട്ടുകേട്ട് അവൻ നിന്നതും പെട്ടെന്നായിരുന്നു. പാടി തീരുവോളവും  ആരിഫിന്റെ കണ്ണുകൾ തന്റെ മുഖത്തു നിന്നും മാറിയില്ല.

Leave a Reply

Your email address will not be published. Required fields are marked *