മായമാധവം 1 [Madhu]

Posted by

മായമാധവം 1

MayaMadhavam Part 1 | Author : Madhu

 

തികച്ചും അസ്വാഭാവികവും സംഭവിക്കാൻ പാടില്ല എന്ന് സമൂഹം ഉറക്കെ വിളിച്ചു പറയുന്നതുമായ ഒന്നാണ് ഈ കഥ. കേരളത്തിന്റെ കിഴക്കൻ മലനിരകളോടടുത്ത തൊടുപുഴക്കു സമീപം നടന്ന ചില സംഭവങ്ങളും തുടർന്ന് ഒരു കുടുംബത്തിലുണ്ടായ ചില അസാധാരണ സംഭവങ്ങളുമാണ് ഈ കഥ പറയുന്നത്.

അന്ന് മധുവെന്ന എനിക്ക് 10 വയസും എന്റെ അനിയത്തി മായക്കു ഒരു 8 വയസും പ്രായം. ഇടുക്കി ജില്ലയിലെ തൊടുപുഴക്കു സമീപത്തെ ഒരു മലയോര ഗ്രാമത്തിലെ മോശമല്ലാത്ത പാരമ്പര്യമുള്ള തറവാട്ടിലെ ഇപ്പോഴത്തെ പരമ്പരയിലെ ഒരു കര്ഷകന്റെയും ഭാര്യയുടെയും മക്കളായിരുന്നു ഞങ്ങൾ. അടുത്തുള്ള ഒരു സർക്കാർ വിദ്യാലയത്തിലെ 4 ലും 2 ലും പഠിക്കുന്ന കുട്ടികൾ. മഴ മനോഹരമാണെങ്കിലും മഴക്കാലം എന്നും ഞങ്ങൾക്ക് ഭീതിജനകമാണ്. അങ്ങിനെ ഒരു മഴക്കാലം…..

തലേ ദിവസം രാത്രി തുടങ്ങിയ മഴ രാവിലെ വരെ തോർന്നിട്ടില്ല. എല്ലാവർഷവും മഴ കനക്കുമ്പോൾ  ഞങ്ങളെ പട്ടണത്തിനടുത്തുള്ള ചെറിയച്ഛന്റെ വീട്ടിലാക്കുമായിരുന്നു. അന്നും ഞങ്ങളെ ചെറിയച്ഛനടുത്താക്കി മടങ്ങി അച്ഛൻ. കാലവർഷം അങ്ങിനെ ഒരൊറ്റ രാത്രി കൊണ്ടു സജീവമായി. തുള്ളിക്കൊരുകുടം പേമാരി എന്നമട്ടിൽ തകർത്തു പെയ്യുകയാണ് മഴ. ഇടിയും മിന്നലും ശക്തമായ കാറ്റും മഴക്കകമ്പടിയായുണ്ട്. ചെറിയച്ഛനു ടൗണിൽ ബിസിനസ്‌ ആണു. തലേ ദിവസം തുടങ്ങിയ മഴ ആ രാത്രിയും അടുത്ത പകലും തോരാതെ അന്ന് രാത്രിയിലും തുടർന്ന്. മഴയുടെയും തണുപ്പിന്റെയും സുഖത്തിൽ ചെറിയച്ഛന്റെ കുട്ടികളോടൊപ്പം ഞങ്ങൾ ഉറങ്ങി.

രാവിലെ എന്തോ ശബ്ദ കോലാഹലം കേട്ടാണുണർന്നതു. റൂമിനു പുറത്തു വരുമ്പോൾ അപരിചിതരായ കുറേ ആളുകളെ അവിടെ കണ്ടു. ഇടയ്ക്കിടെ അവരിൽ ചിലർ ഞങ്ങളെ നോക്കി അടക്കം പറയുന്നുണ്ട്. ആരോ കടുംകാപ്പി ഗ്ലാസ്‌ നീട്ടി. വാങ്ങി മെല്ലെ കുടിച്ചു. മെല്ലെ മെല്ലെ കണ്ടു പരിചയമുള്ള ബന്ധുക്കൾ ചിലരും വന്നു കൊണ്ടിരുന്നു. ആരോ ഒരാൾ തന്നെ വിളിച്ചു കൊണ്ടു പോയി. ചെല്ലുമ്പോൾ ചെറിയച്ഛനും മറ്റു ചിലരുമുണ്ട്. എല്ലാവരുടെയും മുഖം വിവർണമാണ്. ചെറിയച്ഛൻ എന്നെ അടുത്തു വിളിച്ചു. മോനേ മധു ഞാൻ പറയുന്നത് മോനെ ശ്രദ്ധിച്ചു കേൾക്കണം. ഉം ഞാൻ തലയാട്ടി. മിനിയാന്ന് രാത്രിമുതൽ പെയ്യുന്ന കനത്ത മഴയിൽ കിഴക്ക് പലയിടത്തും ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായി. മോന്റെ അച്ഛനുമമ്മയും ഉറങ്ങിയിരുന്ന വീടിനു മുകൾ ചെരുവിലും ഉരുൾ പൊട്ടി. നമ്മുടെ വീടിരുന്ന ഭാഗത്തൊക്കെ ഇപ്പോൾ വലിയ തോതിൽ വെള്ളമൊഴുകുകയാണ്. അയ്യോ അച്ഛനുമമ്മയും? …..

Leave a Reply

Your email address will not be published. Required fields are marked *