അണിമംഗലത്തെ ചുടലക്കാവ് 4 [ Achu Raj ]

Posted by

അണിമംഗലത്തെ ചുടലക്കാവ് 4

Animangalathe Chudalakkavu Part 4 bY Achu Raj

Previous Parts | Part 1 | Part 2 | Part 3 |

 

തിരക്കുകള്‍ കുറച്ചധികം അധികരിച്ചതുകൊണ്ടാണ് അല്‍പ്പം വൈകിയത്….നിങ്ങളുടെയെല്ലാം സപ്പോര്‍ട്ട് വീണ്ടും പ്രതീക്ഷിച്ചുക്കൊണ്ട്…

ബുക്ക്‌ എടുത്തു ടേബിളില്‍ വച്ച് കണ്ണുകള്‍ ഒന്ന് തിരുമി അവന്‍ ആ ബുക്കിന്റെ പേജുകള്‍ ഒന്ന് ഓടിച്ചു മറിച്ചു…അതില്‍ നിന്നും ഒരു കടലാസ് താഴെ വീണു..
വിനു അത് താഴെ നിന്നും എടുത്തു കൊണ്ട് വായിക്കാന്‍ തുടങ്ങി..
“എന്‍റെ വിനുവിന്….”
ആ ഒരു വരി വായിച്ചപ്പോഴേ വിനുവിന്‍റെ മനസില്‍ എന്തെന്നിലാതെ ഒരു കുളിരു കൊരിയിട്ടതുപ്പോലെ ….അവന്‍ ഒന്ന് ചുറ്റും നോക്കി എല്ലാവരും നല്ലപ്പോലെ ഉറക്കത്തിലാണ്..
വിനു വായന തുടര്‍ന്നു..
“എന്‍റെ വിനുവിന്”
“അങ്ങനെ വിളിക്കാന്‍ അവകാശമുണ്ടോ എന്നെനിക്കറിയില്ല പക്ഷെ ഞാന്‍ അങ്ങനെ വിളിച്ചു പോവുകയാണ്..”
“സൂര്യനെ മറഞ്ഞിരുന്ന പ്രണയിച്ച പെണ്‍കുട്ടിയുടെ കഥ അറിയോ വിനുവിന്….അങ്ങനെ മാത്രം നിന്നെ സ്നേഹിക്കാന്‍ വിധിക്കപ്പെട്ടവളാണ് ഞാന്‍….നിന്‍റെ മുന്നില്‍ ഒരിക്കലും വരാന്‍ എനിക്ക് കഴിയില്ല, മാത്രമല്ല നിന്‍റെ സ്നേഹം ആവോളം ആസ്വദിക്കാനും കഴിയില്ല..അതെന്‍റെ വിധിയാണ്…പക്ഷെ അതില്‍ സങ്കടം ഇല്ല എന്ന് ഞാന്‍ കളവു പറയേണ്ടി വരും എന്നാലും…”
“ഈ ഭൂമിയിലെ ഓരോ വസ്തുവിനെയും തഴുകി തലോടി പോകുന്ന ആ വലിയ വെളിച്ചം പോലും ഇരുട്ടിലകുന്ന ചില സമയങ്ങള്‍ ഇല്ലേ വിനു..അതുപ്പോലെ എന്നും ഇരുട്ടില്‍ മറഞ്ഞിരുന്നു മാത്രം നിന്നെ സ്നേഹിക്കാന്‍ ആണ് എന്‍റെ യോഗം…ആ കൈകളില്‍ സുരക്ഷിതമായി നിന്നു നിന്നെ പുണരാന്‍ ..നിന്‍റെ മാറിന്‍ ചൂടേറ്റു നിന്നെ മാത്രം സ്നേഹിച്ചു കിടക്കാന്‍ എന്‍റെ മനം വെബുകയാണ് ….ശിവനെ സ്നേഹിച്ചു സ്വന്തമാക്കിയ പാര്‍വതിയെപ്പോലെ കൃഷ്ണന്റെ രാധയെ പോലെ വിനുവിന്‍റെ പെണ്ണായി ജീവിക്കാന്‍ എനിക്ക് കഴിയാതെ പോയല്ലോ വിനു…കണ്ണു നീരില്‍ കുതിര്‍ന്ന ഈ വാക്കുകള്‍ നീ സ്വീകരിക്കുമോ തള്ളിക്കളയുമോ എന്ന് പോലും എനിക്കറിയില്ല..പക്ഷെ ഒന്ന് മാത്രം അറിയാം ഇഷ്ട്ടമാണ് ഒരുപാട്….
വിനുവിന്‍റെ മാത്രം…”
സ്വപനലോകാത്തെ ബാലബാസ്കരന്റെ അവസ്ഥ ആയിരുന്നു വിനുവിന് ആ സമയം…എന്താണെന്നോ ഏതാണെന്നോ അറിയാത്ത വികാരങ്ങള്‍…അല്ലങ്കില്‍ തന്നെ ആരാണ് ഇങ്ങനെ മറഞ്ഞിരുന്നു തന്നെ പ്രണയിക്കുന്നത്‌,…അതും ഫോണും വാട്സപ്പുകളും ഒക്കെ ഉള്ള ഈ കാലത്ത് ഈ കത്തിലൂടെയൊക്കെ…
വിനു വീണ്ടും വീണ്ടും ആ കത്ത് വായിച്ചു…ആ വരികളോട് എന്തെന്നില്ലാത്ത ഒരു പ്രണയം ..പക്ഷെ ഇത് ഒരു പെണ്ണ് തന്നെ ആണു എഴുതിയത് എന്നെങ്ങനെ ഉറപ്പിക്കും….ഇനി ഈ തെണ്ടികള്‍ ആരെങ്കിലും എന്നെ പറ്റിക്കാന്‍ എഴുതിയതാണോ…അതാകാനെ വഴി ഉള്ളു..അല്ലങ്കില്‍ ഞാന്‍ എടുക്കാന്‍ പോകുന്ന പുസ്തകത്തില്‍ തന്നെ എങ്ങനെ ഈ കത്ത് വരും…ഇവന്മാര്‍ക്കല്ലേ അറിയൂ ഞാന്‍ ഏതു പുസ്തകമാണ് എടുക്കുന്നത് എന്ന്..
ഞാന്‍ പുസ്തകം എടുക്കാന്‍ പോയപ്പോള്‍ എന്‍റെ കൂടെ രാജേഷ് മാത്രമായിരുന്നു ..ആഹ എനിക്കിട്ടു പണി തരാന്‍ അപ്പോള്‍ ഇവന്‍ തന്നെ ആണു ഇത് ഈ പുസ്തകത്തില്‍ വച്ചത്..കള്ള പന്നി..വിനു ചരിഞ്ഞു കിടന്നുറങ്ങുന്ന രാജേഷിന്‍റെ മുതുകു നോക്കി ആഞ്ഞു ചവിട്ടി…കട്ടിലില്‍ നിന്നു കറങ്ങിയടിച്ചു രാജേഷ് നിലത് വീണു…
“എന്‍റെ അമ്മെ..ഞങ്ങള്‍ കൊക്കയില്‍ വീണേ…അയ്യോ….അമ്മെ….”

Leave a Reply

Your email address will not be published. Required fields are marked *