കൊയ്റ്റ് പ്ലീസ്.എല്ലാവരോടും ആയി ഒരു കാര്യം.ഇതുപോലുള്ള പേരൊക്കെ പുറത്ത്.ക്ലാസ്സിൽ ഒൺലി ഒഫീഷ്യൽ നെയിം.മനസ്സിലായോ എല്ലാർക്കും.
അന്നേ ദിവസം പരിചയപ്പെടലും ഒക്കെയായി മുന്നോട്ടുനീങ്ങി.ചില വിരുതൻമാർക്ക് മുഴുവൻ ബയോഡാറ്റ തന്നെ വേണമായിരുന്നു.ചെറിയ ചെറിയ തമാശകളും ഒക്കെയായി ക്ലാസ്സ് മുന്നേറുമ്പോൾ ശരത് തന്റെ ഇടത്തിൽ ഒന്നിലും ഇടപെടാതെ ഒതുങ്ങിയിരുന്നു.പക്ഷെ ഇടയ്ക്കിടെ അവന്റെ കണ്ണുകൾ ടീച്ചറുടെമേൽ എത്തി.ഓരോ ബെഞ്ചിലും മാറി മാറി കുട്ടികളോട് അടുത്തിടപഴകുന്നതിനിടയിലും അവൾ ആ നോട്ടം ശ്രദ്ധിച്ചിരുന്നു.ആ ഒരൊറ്റ പിരീഡിൽ വൃന്ദ ക്ലാസ്സ് കയ്യിലെടുത്തു.ഒടുവിൽ ഫസ്റ്റ് പീരിയഡ് തീരാനുള്ള മണിമുഴങ്ങി.
അപ്പൊ മനസിലായല്ലോ.നമ്മുക്ക് ഇവിടെ പഠനവും ഒപ്പം തമാശകളും വേണം.ഒന്നും പരിധിവിട്ട് ആകരുത്.നാളെ മുതൽ പോഷൻസ് സ്റ്റാർട്ട് ചെയ്യും.ഉഴപ്പാൻ ഞാൻ സമ്മതിക്കില്ല.നിങ്ങൾക്ക് എന്ത് സംശയം ഉണ്ടെങ്കിലും സ്കൂൾ ടൈമിൽ എന്നെ സമീപിക്കാം.ആദ്യ പിരീഡ് അവൾ കൺക്ലൂട് ചെയ്ത് പുറത്തേക്കിറങ്ങി.ഇറങ്ങുമ്പോൾ ശരത്തിനെ അലസമായി നോക്കി മനസ്സിൽ പറഞ്ഞു.”ഒരു മണ്ണുണ്ണി തന്നെ”
……..
ആ ടീച്ചറെ,എവിടാ ഇപ്പൊ താമസം?
ഒന്നും പറയണ്ട ശങ്കരേട്ടാ,വിമൻസ് ഹോസ്റ്റലിൽ ആണ്. വീട് നോക്കീട്ട് കിട്ടണ്ടേ.കണ്ടതൊക്കെ വണ്ടി കയറാത്ത വഴികളാ.
ടീച്ചർ ഒറ്റക്കല്ലേ ഇപ്പൊ. ഹോസ്റ്റൽ തന്നെ പോരെ.
അല്ല ശങ്കരേട്ടാ,വീട് ശരിയായിട്ടു വേണം ഫാമിലിയെ ഇങ്ങോട്ടു കൊണ്ടുവരാൻ.ഹസ്ബന്റും പ്രവാസജീവിതം മതിയാക്കി, തിരിച്ചുപോരുവാ.
എന്നാ നിങ്ങൾക്ക് ഒരു വീട് വാങ്ങരുതോ.എന്റെ പരിചയത്തിൽ ഒരെണ്ണം കൊടുക്കാൻ കിടപ്പുണ്ട്.
എന്നാലും മതി. കുറച്ചുനാളായി ഏട്ടനും ഇത് പറയുന്നു.എനിക്കാണേൽ ഇവിടം ഒക്കെ ഇഷ്ടായി.ഇവിടുന്ന് കൊച്ചി അടുത്തല്ലേ. ഏട്ടന് ഇവിടെ റിഫൈനറിയിൽ ജോലി ശരിയായിട്ടുണ്ട്.പോയിവരാനും ഇതാണ് നല്ലത്.
ഒരു ഉച്ചസമയം പ്യൂൺ ശങ്കരനുമായി വൃന്ദയുടെ സംസാരം പിറ്റേന്ന് ഞായറാഴ്ച്ച അവരെ സുധാകരൻ മാഷിന്റെ വീട്ടിലെത്തിച്ചു.
ഇതാണോ ശങ്കരാ പറഞ്ഞ ടീച്ചർ.
അതെ മാഷേ.കുറച്ചു ദിവസം ആയെ ഉള്ളു ഇവിടെ.
വൃന്ദ അല്ലെ?എന്തായാലും നല്ല അഭിപ്രായം ആണ് തന്നെക്കുറിച്ചു. ഞാനിടക്ക് അതിലെ വരുമ്പോഴൊക്കെ കേൾക്കാറുണ്ട്. കൂടാതെ ചില കുട്ടികളുടെ രക്ഷിതാക്കളും പറഞ്ഞു.