ശരി ടീച്ചറെ..
എന്നാ ചെല്ല്, ശോഭ ടീച്ചറോട് ഞാൻ പറഞ്ഞുന്നു പറ.
ദിവസങ്ങൾ പൊയ്ക്കൊണ്ടിരുന്നു.ഒരിക്കൽ ക്ലാസ്സ് വിട്ട് വീട്ടിൽ ചെന്നു കയറുമ്പോൾ അമ്മയും, ദേവകിയും തമ്മിലുള്ള സംഭാഷണം ശരത്തിന്റെ കാതുകളിൽ എത്തി.
എന്തു പറയാനാ രമണി,ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം എനിക്കില്ലെന്നാ തോന്നുന്നേ.
ശരിയാകുന്നെ,ഇന്നത്തെക്കാലത്ത്
ഇതൊക്കെ ഇത്ര വലിയ കാര്യമാണോ.
എന്നുപറഞ്ഞിട്ടെന്താ,എത്ര കാലം എന്നുവച്ചാ.ഇതിപ്പോ അവൻ വന്നിട്ടു തന്നെ മാസം മൂന്ന് കഴിഞ്ഞു.കാണാത്ത ഡോക്ടർമാരില്ല. എന്തേലും ചോദിച്ചാ ഒന്നും വിട്ടു പറയത്തുമില്ല.
ഇതിപ്പോ ആർക്കാ പ്രശ്നം?
അതൊന്നുമറിയില്ല രമണി.അവനോട് ചോദിച്ചാ കടിച്ചുകീറാൻ വരും.ആ പെണ്ണിനോട് എന്തുകണ്ടാ ചോദിക്കുക.നേരാത്ത നേർച്ചകളില്ല.ഇനി പഴവങ്ങാടിയിൽ ഒരു ഉരുളി നേരുവാ.ഈശ്വരൻ തന്നെ തുണ.
പിറ്റേന്ന് ക്ലാസ്സിൽ നോട്ടീസും ആയി വന്നതാണ് ശങ്കരേട്ടൻ.”എന്താ നോട്ടീസില്”ശോഭ മിസ്സ് ഒപ്പിട്ടു വാങ്ങി.
സെക്കന്റ് ഇയർ സ്റ്റുഡന്റ്സിന്റെ ടൂർ ആയിരുന്നു വിഷയം.മൂന്ന് ദിവസത്തെ പ്രോഗ്രാം.
“ശരത്തോന്നു നിന്നെ”ഒരു സായാഹ്‌നം വീട്ടിലേക്ക് കയറാൻ തുടങ്ങിയ അവൻ ശബ്ദംകേട്ട് തിരിഞ്ഞു.
മഹേഷും വൃന്ദയും ഗേറ്റിനുമുന്നിൽ തന്നെയുണ്ട്.അവൻ അടുത്തേക്ക് ചെന്നു.
ഹായ്, മഹേഷേട്ടാ.ഇന്നെന്നാ നേരത്തെ എത്തിയോ.എന്താ ടീച്ചറെ വിളിച്ചേ.
നീ അകത്തേക്ക് വാ ചോദിക്കട്ടെ.
അല്ല എന്താ ടീച്ചറെ?
നീയെന്താടാ,ടൂറിൽ പങ്കെടുക്കുന്നില്ലേ??
ഇല്ല ടീച്ചറെ,എന്റെ സാഹചര്യം ഒക്കെ അറിയാവുന്നതല്ലേ.മൂന്ന് ദിവസം ചിലവ് എത്രയാന്നാ.അച്ഛൻ ഇപ്പൊത്തന്നെ ബുദ്ധിമുട്ടിയാ കാര്യങ്ങൾ നടത്തുന്നെ അതിനിടയിൽ ഇതുംകൂടി. വേണ്ട ടീച്ചറെ ശരിയാവില്ല.
എന്റെ ക്ലാസിലെ ഒരു കുട്ടിമാത്രം മാറിനിൽക്കുന്നത് ശരിയാണോ ശരത്തെ,ഏത് പ്രശനത്തിനാ പരിഹാരമില്ലാത്.