മൃഗം 6 [Master]

Posted by

മൃഗം 6
Mrigam Part 6 Crime Thriller Novel | Author : Master

Previous Parts | Part 1 | Part 2 | Part 3 | Part 4 | Part 5 |

 

“മോള്‍ടെ മനസ് അച്ഛന്‍ വേദനിപ്പിച്ചു..എല്ലാം മോളുടെ നന്മയ്ക്ക് വേണ്ടിയായിരുന്നു..എന്നാലും എന്റെ കുഞ്ഞിനെ ഞാന്‍ കരയിച്ചല്ലോ..” ശങ്കരന്‍ വിതുമ്പലോടെ പറഞ്ഞു.
ദിവ്യ അച്ഛന്റെ കരങ്ങളുടെ സുരക്ഷിതത്വത്തില്‍ അലിഞ്ഞ്, വിട്ടുമാറാതെ അയാളെ ഇറുകെ പുണര്‍ന്നു.
“ഓഹോ..അച്ഛനും മോളും കൂടി ഇണങ്ങിയോ….ഇന്നാ ചേട്ടാ ചായ”
രുക്മിണി ചായ ഗ്ലാസ് ശങ്കരന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. അയാള്‍ ദിവ്യയെ വിടര്‍ത്തി തന്റെ കരവലയത്തില്‍ ചേര്‍ത്തു നിര്‍ത്തിയിട്ട് ചായ വാങ്ങി. അവളുടെ മുഖത്ത് സന്തോഷത്തിന്റെ ഒരായിരം പൂത്തിരികള്‍ കത്തുന്നത് രുക്മിണി കണ്ടു. അവള്‍ മകളെ തലോടി.
“ഇന്നാണ് എന്റെ മോള്‍ ഞങ്ങളുടെ പൊന്നുമോള്‍ ആയത്…” അവള്‍ ദിവ്യയുടെ കവിളില്‍ അരുമയോടെ ചുംബിച്ചുകൊണ്ട് പറഞ്ഞു. അച്ഛന്റെയും അമ്മയുടെയും നടുവില്‍ കൊച്ചു കുഞ്ഞിനെപ്പോലെ ഇരുവരെയും ഇറുകെ പിടിച്ചുകൊണ്ട് ദിവ്യ നിന്നു.
“എടീ..ഇന്നത്തെ ദിവസം പോലെ ഒരു ദിവസം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല..അവനെവിടെ..അവന്‍ കൂടി വന്നിട്ട് വേണം വിശേഷം പറയാന്‍” ചായ ഊതിക്കുടിച്ചുകൊണ്ട്‌ ശങ്കരന്‍ പറഞ്ഞു.
“അവന്‍ കുളിക്കാന്‍ കയറി..നിങ്ങളും പോയി കുളിച്ചിട്ട് വാ…വിശേഷമൊക്കെ എന്നിട്ട് പറയാം..വാ മോളെ..” രുക്മിണി ദിവ്യയെയും കൂട്ടി ഉള്ളിലേക്ക് പോയി.
ശങ്കരന്‍ ചായ കുടിച്ചിട്ട് കുളിക്കാന്‍ കയറി.
“ങാ എടീ..ഇന്നൊന്നു സന്തോഷിക്കണം.. നീ അല്പം മീനോ മറ്റോ എടുത്ത് വച്ചേക്ക്..” കുളിമുറിയിലേക്ക് കയറുന്നതിനിടെ ശങ്കരന്‍ പറഞ്ഞു.
രുക്മിണി പുഞ്ചിരിച്ചു. ആളിന്ന് വലിയ സന്തോഷത്തിലാണ്; അതാണ്‌ അങ്ങനെ പറഞ്ഞത്. നല്ല സന്തോഷം ഉള്ളപ്പോള്‍ മാത്രമാണ് ശങ്കരന്‍ മദ്യപിക്കുക.

Leave a Reply

Your email address will not be published. Required fields are marked *