”പേടിക്കേണ്ട ,ഞാൻ നേരത്തെ പറഞ്ഞല്ലോ ,അർജുന്റെ ഒരര മണിക്കൂർ ഞങ്ങൾക്ക് വേണം , കുറച്ചു കാര്യങ്ങൾ സംസാരിക്കാനാണ് .,പോലീസ് വാഹനത്തിൽ കയറാൻ പേടിയാണെങ്കിൽ വേണ്ട, ഞങ്ങളെ ഫോളോ ചെയ്തു വന്നാൽ മതി .”
ബൊലേറോവിന് പിന്നാലെ ഓടിയെത്താൻ കുറച്ചു പാട് പെട്ടു ,ഡ്രൈവറെ സമ്മതിക്കണം അമ്മാതിരി കയറ്റമാണ് വാഹനങ്ങളുടെ ഇടയിലൂടെ…….സ്റ്റേഷനിലേക്കല്ലല്ലോ അവർ പോകുന്നത് ,,ആർക്കെങ്കിലും ഒന്ന് മെസേജ് അയച്ചിട്ട് പോന്നാൽ മതിയായിരുന്നു ..അപ്പോഴേക്കും പള്ളിക്കടുത്ത ഓഡിറ്റോറിയത്തിന്റെ മുന്നിലേക്ക് ബൊലേറോ ഇരച്ചു കയറി നിന്നു .ഏതോ വി ഐ പി ടീമിന്റെ കല്യാണമാണ് ,പാർക്കിംഗ് ഗ്രൗണ്ട് മൊത്തം ആഡംബര വാഹനങ്ങളുടെ നിര ….ഇവിടേക്ക് എന്തിനാണ് ? ഒന്നും മനസ്സിലാകുന്നില്ല .
”എം പി ജോൺ സക്കറിയയുടെ മകളുടെ കല്യാണമാണ് ,അർജുൻ വരൂ .”
”
സർ …ഞാൻ ”
”നോ പ്രോബ്ലം എന്റെ കൂടെ പോന്നോളൂ .”
ഒരു സൗഹൃദ ഭാവമാണ് അയാളിൽ കാണുന്നത് ,അത് കൊണ്ട് കുഴപ്പമൊന്നും ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം .എങ്കിലും പിന്നാലെ നടക്കുമ്പോൾ മൊബൈലിൽ ബാലേട്ടനും വീണ്ടും ഒരു ഡീറ്റൈൽ മെസേജ് ടൈപ്പ് ചെയ്തയച്ചു …സ്മിതയ്ക്ക് അയക്കുന്നത് റിസ്കാണ് .ട്രേസ് ചെയ്‌താൽ പണിയാകും ..
”വരൂ …”
അയാൾ ഡോർ തുറന്നു വിളിച്ചു ,കല്യാണ പെണ്ണിന് ഡ്രസ്സ് മാറാനൊക്കെയുള്ള റൂമാണെന്നു തോന്നുന്നു ..അകത്തു മേക്കപ്പ് സാധനങ്ങൾ ചിതറി കിടക്കുന്നു .
”അവിടെയിരുന്നോളു …മാഡം ബാത്റൂമിലാണെന്നു തോന്നുന്നു ..”
പിന്നിൽ വാതിലടഞ്ഞു ,ഭയന്നിട്ടു കാര്യമില്ല ,എങ്കിലും ആരാണ് ഈ മാഡം ? പൊലീസിലെ ഏതെങ്കിലും ഉന്നത ഓഫിസർക്ക് കാര്യങ്ങളെ കുറിച്ച് അറിവ് കിട്ടി ചോദ്യം ചെയ്യാൻ വിളിച്ചതാകുമോ ? അതോ അരുണിന്റെ ആരെങ്കിലും …?പെട്ടെന്ന് മൊബൈലിൽ ഒരു മെസേജ് ട്യൂൺ ..
അഞ്ചു മിനിറ്റിനുള്ളിൽ ഞങ്ങൾ പുറത്തുണ്ടാകും ,
ബാലേട്ടന്റെ മറുപടി മെസേജാണ് . ചെറിയൊരാശ്വാസമായി ..
”അർജുൻ ,കസേര ഇരിക്കാനുള്ളതാണ് ”
,ബാത് റൂം ഡോർ തുറന്നു ഇറങ്ങി വന്ന ആളെ കണ്ടു ഒന്ന് ഞെട്ടി ,ആശുപത്രിയിൽ അരുണിന്റെ അടുത്ത് കണ്ട സർപ്പ സൗന്ദര്യം …ഗായത്രി …………
[തുടരും]
അടുത്ത ഭാഗവും എന്ന് വരുമെന്ന് പറയാനാകില്ല ,,,തെറി പറയരുത് ,സഹകരിക്കുക പ്ലീസ് .