ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 7 [സഞ്ജു സേന]

Posted by

നേരെ ചേച്ചിയുടെ ചെന്ന് നീണ്ടു നിവർന്നു കിടന്നു .അപ്പോഴാണ് ഷർട്ട് ന്റെ പോക്കെറ്റിൽ കിടക്കുന്ന മൊബൈൽ സൈലന്റ് മോഡ് ആണല്ലോ എന്ന് ചിന്തിച്ചത് .നോക്കുമ്പോൾ പതിനഞ്ചു മിസ്സ്കാൾ ,ആന്റിയുടെ വകയാണ് അതിൽ പത്തും .പാവം രാവിലെ ചെല്ലാമെന്നു പറഞ്ഞതാണല്ലോ …വിളിച്ചു മടുത്തു കാണും ,രണ്ടെണ്ണം ചേച്ചിയാണ് വിളിച്ചിരിക്കുന്നത് ,പിന്നെ അറിയാത്ത ഒന്ന് രണ്ടു നമ്പർ …ഏതായാലും ചെറിയൊരു ഉറക്കം കഴിഞ്ഞിട്ട് തിരിച്ചു വിളിക്കാം ….അത് വരെ ചാർജിങ്ങിൽ കിടക്കട്ടെ …………………………………………………………………

”ഹലോ അർജുൻ അല്ലെ ,”

”അതെ ,,,”

”ഞാൻ ഡി വൈ എസ് പി അബ്ദുൽ റഷീദ് ,ഒരു കേസിന്റെ ആവശ്യത്തിന് എനിക്ക് നിങ്ങളെയൊന്നു കാണണം….”

ഒന്ന് മയങ്ങാൻ വേണ്ടി കിടന്നതാണ് ,,അപ്പോഴേക്കും ഫോൺ ,,എന്ത് കേസിനാണ് ഇയാൾ എന്നെ വിളിക്കുന്നത് ?

”പേടിക്കേണ്ട കൂടി വന്നാൽ ഒരു മണിക്കൂർ ,ചില കാര്യങ്ങൾ അറിയാനാണ്.പെട്ടെന്ന് പോകാം.”

”സർ ഞാൻ നാളെ….”

അർജുന്റെ വീടിനടുത്തുണ്ട് ഞാൻ ,പെട്ടെന്ന് തിരിച്ചു വരാം…കാൾ കട്ട് ആയപ്പോൾ ബാലേട്ടനെ വിളിച്ചു നോക്കി ,ആള് നോട് റീച്ചബിൾ ആണ് ,ഒരു മെസേജ് അയച്ചിട്ട് വേഗം ഷർട്ട് എടുത്തിട്ടു പുറത്തേക്കിറങ്ങി.

”വല്യമ്മേ ചേച്ചീടെ സ്‌കൂട്ടർ ഞാൻ എടുത്തിട്ടുണ്ടേ ,,”

”ആ…. നീ പോകുവാണോ ,”

”ഇപ്പൊ വരാം…”

”ശ്രദ്ധിച്ചു പോണേ….

.”ആ….”

”ഹലോ ,അർജുൻ അല്ലെ ,”

വീടിനപ്പുറത്തു നിരത്തിയ ബൊലേറോവിന് അടുത്ത് സ്‌കൂട്ടർ നിർത്തിയപ്പോൾ സാധാരണ വേഷമിട്ട അജാനബാഹുവായ ഒരാൾ പുറത്തേക്കിറങ്ങി .

”അതെ ,,”

ഞാൻ അബ്ദുൽ റഷീദ്…സ്ഥലം ഡി വൈ എസ് പിയാണ് ..”

അയാൾ ഷേക്ക് ഹാൻഡ് നായി കൈനീട്ടി നിൽക്കുകയാണ്..

ഹലോ സർ ,

ഒരു വിധം കൈകൊടുത്തു…ഇതെന്തു കുരിശാണോ എന്തോ ,ഒരു ഡി വൈ എസ് പി എന്നെ തിരഞ്ഞു …..പേരിലിതു വരെ കേസൊന്നുമില്ല .. .

Leave a Reply

Your email address will not be published. Required fields are marked *