”കുറച്ചു കൂടി നോക്കാം ,,ആ നീ പോയി ഇവർക്ക് കുടിക്കാൻ കുറച്ചു വെള്ളമെടുത്തു കൊടുത്തേ , ഞാനാ പിള്ളേരെ വിട്ട് കുറച്ചു മുന്തിരി വാങ്ങി ജൂസടിക്കട്ടെ ,,,”
”ഒന്നെനിക്കും തരണേ ചേച്ചി ,”
”പിന്നെ നിനക്ക് തരാതിരിക്കുമോ ,നീയാദ്യം പോയി ഇവർക്ക് കുറച്ചു തണുത്ത വെള്ളമെടുത്തു കൊടുക്ക് ,ആ ചെറിയ അറയില് നിന്നു പുഴുങ്ങിയിട്ടുണ്ടാകും.”
”കത്രീനാ ,….
”എന്താ ടീച്ചറെ ”.
ടീച്ചർ ഒന്ന് മടിച്ചു എന്നെ നോക്കി ,,,
”നമ്മുടെ ചെക്കനല്ലേ ടീച്ചർ ധൈര്യമായി പറഞ്ഞോ ?”
നേരത്തെ കുടിച്ച സാധനം ഇനി ബാക്കിയുണ്ടോ ?”
അമ്പരന്നു പോയി ,ടീച്ചർ അങ്ങനെ ചോദിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല ..
”ഓ അതിനാണോ ….ഞാനിവളുടെ കയ്യിൽ കൊടുത്തു വിടാം”
”നേരത്തെ കുറച്ചു അകത്തു പോയത് കൊണ്ട് അതിനകത്തു നിൽക്കുമ്പോഴും ഒരു ധൈര്യമുണ്ടായിരുന്നു അതാ …”
എന്നെ വിശ്വസിപ്പിക്കനാണെന്നു തോന്നി ആ പറച്ചിൽ …
ഡി വാ ….
കത്രീന ആ പെണ്ണിനേയും കൂട്ടി നടന്നു …എന്റെ മുഖത്തേക്ക് നോക്കാൻ ടീച്ചർക്ക് ഒരു ചമ്മൽ പോലെ ,,,കള്ളി …ഞാൻ ചിരിയടക്കി ..
”എന്താ നിന്‍റെ പേര് ,,”
അവൾ പോയി രണ്ടു ചെറിയ കുപ്പിയുമായി വന്നപ്പോൾ ടീച്ചർ ചോദിച്ചു …