”എയ് നിന്നിട്ട് കാലു മരച്ചിട്ടാണുള്ളത് ,നിങ്ങൾ നടന്നോളു ,, ”
”അത് സാരമില്ല കയ്യിൽ പിടിച്ചോളൂ ,,”
കത്രീന കൈനീട്ടി..
”വേണ്ട ഞാൻ പിടിച്ചോളാം ,..”
ടീച്ചർ പെട്ടെന്ന് തിരിഞ്ഞു നിന്നു എന്‍റെ കയ്യിൽ പിടിച്ചു…
പതുക്കെ ടീച്ചറുടെ മറപറ്റി നടന്നു ,ഞങ്ങളെ കണ്ടു കസേരയിൽ ഇരുന്ന പെണ്ണു എഴുന്നേറ്റു ,ഓ ഇവളാണ് നേരത്തെ അപ്പുറത്തെ റൂമിലുണ്ടായിരുന്നത് ,ഇളം കറുപ്പാണെങ്കിലും ആകപ്പാടെ ഒരു ചന്തമുണ്ട് അവളെ കാണാൻ …
”എന്തെടി മോളെ അയാള് പോയോ ,,?”
”ആളുകളെയൊക്കെ കണ്ടപ്പോൾ അങ്ങേർക്ക് താണു ,, പാവം കാശു കുറെ തന്നതാ ,ആ അടുത്ത ദിവസം ഒന്നുകൂടി വരേണ്ടി വരും..നമുക്കെന്തിനാ ചേച്ചി ആരാന്റെ പൈസ വെറുതെ….അല്ലെ ,,”
”അതേടി…ഏതായാലും നീ അടുക്കളയിൽ പോയി വല്ലതുമെടുത്തു കഴിക്ക് ,അടുത്ത ആള് വരാനായില്ലേ? ”
”അതെന്റെ അന്ന് വന്ന ചെക്കനാ ചേച്ചി ,,”
”ഏതു അന്ന് വന്ന ,,?”
”ആ അത് തന്നെ….”’
”പ്രേമം മൂത്തോടി ,”
”എന്നേക്കാൾ മൂന്നാലു വയസു കുറവാ ചേച്ചി ,,ഹോസ്പിറ്റലില് വന്ന അന്ന് തൊട്ട് എന്‍റെ പിറകെയിങ്ങനെ നടക്കുവാ ,ആദ്യമൊക്കെ കരുതിയത് കളിക്ക് വേണ്ടിയാണെന്ന ,അത് കൊണ്ടാ കഴിഞ്ഞ തവണ ഇങ്ങോട്ടു കൂട്ടിയത് ,എന്‍റെ കാര്യമൊക്കെ വിസ്തരിച്ചു പറഞ്ഞു കൊടുത്തു ,,അപ്പോഴല്ലേ അറിയുന്നത് ചെക്കന് കട്ട പ്രേമമാണെന്നു ,അന്ന് എന്നെയൊന്നു തൊട്ട് പോലുമില്ല ,പിന്നെ ആലോചിച്ചപ്പോ എനിക്കും തോന്നി കുറച്ചു കാലം ഒന്ന് പ്രേമിച്ചേക്കാമെന്നു ,അവനു മടുത്തു പോകും വരെ സ്വന്തമെന്നു പറയാൻ ഒരാളായല്ലോ…”