ടീച്ചറുടെ പേടി നിറഞ്ഞ ശബ്ദം…നോക്കുമ്പോൾ അവർ ഞങ്ങൾ നിന്നിടത്തേക്കു കൈചൂണ്ടുന്നു ,,
”വാ…”
ഞാൻ ടീച്ചറുടെ കൈ പിടിച്ചു മുന്നോട്ടു കുതിച്ചു ,,പറഞ്ഞത് പോലെ ശ്മശാനത്തിനു സൈഡിലൂടെ ഒരു സിമന്റ് നടപ്പാത ,,,ഓട്ടത്തിനിടയിൽ ഇടയ്ക്ക് വഴിയിലെ ചെളിവെള്ളം കെട്ടിനിന്നതിൽ കാലുതെന്നി അവരൊന്നു വീണെങ്കിലും പെട്ടെന്ന് തന്നെ പിടിച്ചു വലിച്ചെഴുന്നേൽപ്പിച്ചു മുന്നോട്ടു കുതിച്ചു , ടീച്ചർ കിതയ്ക്കുന്ന ഒച്ച കേൾക്കാം ,,,വക വയ്ക്കാതെ കൈപിടിച്ച് വലിച്ചു ഓടി ,,,അധികം പോകേണ്ടി വന്നില്ല ,കോളനിയിലെ വീടുകൾ കണ്ടപ്പോൾ ചെറിയ സമാധാനം ……ഓട്ടം നിർത്തി പിന്നിലേക്ക് നോക്കി ,ഇല്ല അവരെ കാണുന്നില്ല .
”അർജുൻ ഇതേതാ സ്ഥലം ,,”
കൈ വിട്ടതോടെ രണ്ടു കയ്യും കാൽമുട്ടിൽ കുത്തി കുനിഞ്ഞു നിന്നു കിതയ്ക്കുന്നതിടയിൽ ടീച്ചറുടെ മുറിഞ്ഞുള്ള ചോദ്യം…
”ഞാൻ കഴിഞ്ഞ ദിവസം വന്ന കോളനിയാണ് ,,ഇവിടെ ഒരു വീട്ടിൽ തല്ക്കാലം സെഫായി ഇരിക്കാം ,,വാ…. ”
ഞാൻ മുന്നിൽ നടന്നു ,,ചില വീടുകളിൽ നിന്നു ആരൊക്കെയോ എത്തി നോക്കുന്നുണ്ട്.അപരിചിതരായതു കൊണ്ടാകും ,,കഴിഞ്ഞ ദിവസം വന്നതാണെങ്കിലും കത്രീനയുടെ വീട് ഏതാണെന്നു ഒരോർമ്മയും കിട്ടുന്നില്ല ,ഇതിലെയല്ലല്ലോ വന്നത് അത് കൊണ്ടാകും ,,ആരോടെങ്കിലും ചോദിക്കാമെന്ന് കരുതുമ്പോഴേക്കും അന്ന് കണ്ട അവരുടെ അനിയൻ വേഗത്തിൽ ഞങ്ങൾക്ക് നേരെ വരുന്നത് കണ്ടു..
”ദാ ഈ വഴി..”
എന്തെങ്കിലും ചോദിക്കും മുന്നേ അയാൾ സൈഡിലുള്ള ഒരു വീടിന്റെ മുറ്റത്തേക്ക് വിരൽ ചൂണ്ടി ,,
”നല്ല കോളാണല്ലോ നിന്‍റെ ചേച്ചിക്ക് ,,,”
രണ്ടാമത്തെ വീടിന്റെ മുറ്റം കടക്കുമ്പോൾ ഒരു പ്രായമായ സ്ത്രീ അയാളോട് ചോദിക്കുന്നത് കേട്ടു ,,അയാളെന്തോ പറയാനായി അവരുടെ അടുത്തേക്ക് നീങ്ങി…
”എയ് ഇവിടെ ,,”
നോക്കുമ്പോൾ കത്രീന കൈവീശുന്നു ,, അത് തന്നെ അവരുടെ വീട് ,,കഴിഞ്ഞ ദിവസം കണ്ട വേഷം തന്നെ ,,ടീച്ചറെ തിരിഞ്ഞു നോക്കുമ്പോൾ ആ പരിസരവും കത്രീനയേയും ഒക്കെ കണ്ടു ഓക്കാനം വരുന്ന മുഖഭാവത്തോടെ നിൽക്കുകയാണ്..