”അർജുൻ വേഗം വേഗം…….”
പെട്ടെന്ന് ടീച്ചർ പിന്നിലിരുന്നു പരിഭ്രമത്തോടെ വിളിച്ചു പറയുന്നതു കേട്ട് എന്തെന്നറിയാൻ ഗ്ലാസ്സിലൂടെ പിന്നിലേക്കു നോക്കുമ്പോൾ രണ്ടു ഫ്രീക് പയ്യന്മാർ ബൈക്കിൽ ഞങ്ങളുടെ ബൈക്ക് നു അടുപ്പിച്ചു പാഞ്ഞു വരുന്നു…അതിലൊരുത്തൻ കൈ നീട്ടിപ്പിടിച്ചിട്ടുണ്ട് ,,ടീച്ചറുടെ കയ്യിലെ ബാഗാണ് ലക്ഷ്യമെന്നുറപ്പ് …സി സി കൂടിയ ബൈക്കാണ് അവരുടേത് ,അത് കൊണ്ട് അടുത്ത് കാണുന്ന ഊടു വഴിയിലേക്ക് പായിച്ചു കയറ്റുക തന്നെ ,ബൈക്കിലെത്തി മാല പൊട്ടിച്ചു രക്ഷപെടുന്ന ടീമിനെ കുറിച്ച് കേട്ടിട്ടുണ്ട് ,പക്ഷെ ഇത്ര പട്ടാപകൽ…ആള് കൂടുന്നിടത്തു നിർത്തി നാലു പൊട്ടിച്ചാലോ ? മിഷൻ ഹോസ്പിറ്റലിലേക്ക് പോകുന്ന പോക്കെറ്റ് റോഡുണ്ട് അതിലെ പോയാലും ബേക്കറി ജംഗ്ഷൻ എത്താം ,കുറച്ചു കറങ്ങണമെന്നേയുള്ളു….അത്യാവശ്യം ആൾസഞ്ചാരമുള്ള ഇടറോഡാണ് ,ബൈക്ക് നിർത്തി ഒച്ചവെച്ചാൽ ആളുകൂടും ,ഇവന്മാരെ നന്നായി കൈകാര്യം ചെയ്തു വിടുകയുമാകാം .
”ടീച്ചറെ ബാഗു മുറുകെ പിടിച്ചോ ,,അടുത്ത് ആളുള്ളിടത്തു നിർത്താം ,,”
”വേണ്ട …….നിർത്തേണ്ട ,,ഇത് അവളുടെ ആൾക്കാരാണ് ,,വേഗം എങ്ങനെയും കോടതി ജംഗ്ഷൻ എത്തണം.അവിടെ വക്കീലിനടുത്തു ഇതിലുള്ള ഡാറ്റ എത്തിച്ചു കൊടുക്കണം ..”’
ദൈവമേ ഗായത്രി അയച്ച ടീമാണ് …എങ്കിൽ ഇവർ മാത്രമാകില്ല വേറെയും ടീമുകൾ ഉണ്ടാകും…
അവരെങ്ങനെ കൃത്യമായി ബാങ്കിൽ നിന്നിറങ്ങുന്ന സമയത്തു തന്നെ …? മത്സരം വെറുതെയാണ് ,തൊട്ട് തൊട്ടില്ല എന്ന മട്ടിലാണ് അവരുള്ളത്..ടീച്ചറുടെ കയ്യിലിരിക്കുന്ന ബാഗു തന്നെ ലക്‌ഷ്യം ,ഒന്ന് രണ്ടു തവണ പിന്നിലിരിക്കുന്നവൻ കൈനീട്ടി തട്ടിപ്പറിക്കാൻ നോക്കിയെങ്കിലും പിടിത്തം കിട്ടിയില്ല ,.. ബാഗ് രക്ഷിക്കാനുള്ള ടീച്ചറുടെ ശ്രമം കാരണം ബൈക്ക് രണ്ടു മൂന്നു തവണ പുളഞ്ഞു ,ഭാഗ്യത്തിനാണ് മറിയാതെ ബാലൻസ് ചെയ്തത്….ഈ സ്പീഡിൽ റോഡിൽ മറിഞ്ഞാൽ രണ്ടും ഏറെക്കുറെ പടമാകും എന്നുറപ്പു…സൈഡിൽ ഒരു ഇടവഴി കണ്ടപ്പോൾ പിന്നെ ഒന്നും ആലോച്ചില്ല ,,നേരെ ഓടിച്ചു കയറ്റി ,മാർക്കറ്റ് റോഡാണ് ,,ഒരു ലോറി വട്ടമിട്ടു തിരിക്കുന്നുണ്ടു ,രണ്ടും കൽപ്പിച്ചു സ്പീഡ് കൂട്ടി സൈഡിൽ കൂടി ഒറ്റകയറ്റം ,ഭാഗ്യം , കഷ്ട്ടിച്ചു അപ്പുറമെത്തി ,,,പിന്നാലെ എത്തിയവർ ഹോണടിച്ചു ലോറിക്കാരനെ പേടിപ്പിക്കുന്നത് കേൾക്കാം ,,,അവസാനത്തെ കട കഴിഞ്ഞു കഷ്ട്ടിച്ചു പോകാവുന്ന ഒരു ഇടയുണ്ട് ,മാർക്കറ്റിലെ വേസ്റ്റും മറ്റും കൂടി കിടന്നു വമിക്കുന്ന ദുർഗന്ധം അസഹനീയമാണ് ,,,അതിലെ ഒരു നൂറു മീറ്റർ കഴിഞ്ഞതോടെ വീണ്ടും മെയിൻ റോഡ് കിട്ടി ,വളവു തിരിഞ്ഞപ്പോൾ ഒരു ചെറിയ പള്ളിയുണ്ട് അവിടെ ,,മരണമോ എന്തോ ആണെന്ന് തോന്നുന്നു കുറച്ചാളുകൾ പള്ളിയിലേക്ക് പോകുന്നുണ്ട് ,,