വാർന്നൊഴുകുന്ന കണ്ണുനീരുമായി ഞാൻ ഉറങ്ങാതെ കിടന്നു ഒന്നും ചിന്തിക്കാൻ പോലും എനിക്കായില്ല .എപ്പോഴോ ഞാൻ ഉറങ്ങിയിരുന്നു .ആ വീടും അമ്മയും അച്ഛനും നാത്തൂനും എല്ലാം എനിക്കിഷ്ടമായി പകലത്തെ രാജീവേട്ടനെയും .പക്ഷെ രാത്രിയിൽ ഞാൻ അവഗണിക്കപ്പെട്ടുകൊണ്ടിരുന്നു ഒരു തലോടൽ പോലും ഏൽക്കാതെ ഒരു ചുംബനം പോലും ഏൽക്കാതെ കന്യകയായി വിവാഹിതയായ ഞാൻ …വല്ലാത്തൊരു മാനസികാവസ്ഥ ആയിരുന്നു എന്റേത് ആരോട് പറയും എങ്ങനെ പറയും .ഒടുവിൽ സ്നേഹയോട് പറയാം എന്ന് ഞാൻ തീരുമാനമെടുത്തു .അവളുടെ ചോത്യ ശരങ്ങൾ ഭയന്നു ഞാൻ എന്റെ ഫോൺ ഓഫാക്കി വച്ചിരിക്കയായിരുന്നു .വീട്ടിലേക്കു വിളിക്കാൻ രാജീവേട്ടന്റെ ഫോൺ ഉപയോഗിച്ച് എന്റെ ഫോൺ കേടാണെന്നു ഞാൻ കള്ളം പറഞ്ഞു .ഒരാഴ്ചക്ക് ശേഷം ഞാൻ സ്നേഹയെ വിളിച്ചു
ഹലോ സ്നേഹ
ഹലോ എന്തിനാടി വിളിച്ചേ
സോറി
ഹമ് ഫോൺ ഓഫാക്കി ഫുൾടൈം കളിയാണല്ലേ
ഞാൻ പൊട്ടി കരഞ്ഞു പോയി
അച്ചു എന്താടി
സ്നേഹ ഞാൻ
നീ കാര്യം പറ
ഞാനെങ്ങനെ സ്നേഹ
പറയെടി എന്താണേലും പരിഹാരമില്ലാത്ത എന്ത് പ്രശ്നം
അവളോട് ഞാൻ എല്ലാം പറഞ്ഞു
ഒരാഴ്ച ആയിട്ടും ഒന്നും നടന്നില്ലെങ്കിൽ പുള്ളിക്ക് എന്തേലും പ്രശ്നം ഉണ്ടാകും .നീ എന്താണേലും ആളോട് സംസാരിക്കു എന്നിട്ടു നോക്കാം ബാക്കിയൊക്കെ .വേറെ ആരോടും ഒന്നും പറയണ്ട ,ആദ്യം നിങ്ങൾ തമ്മിൽ സംസാരിക്കു
ഹമ് ഞാൻ വിളിക്കാം
നീ പേടിക്കണ്ട എല്ലാം ശരിയാകും
ഹമ്
എന്തായാലും അവൾ പറഞ്ഞതുപോലെ രാജീവേട്ടനോട് സംസാരിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു .അടുത്ത ദിവസം ഏട്ടന്റെ ഒരു കൂട്ടുകാരന്റെ വീട്ടിൽ പോയി വരുന്ന വഴിക്ക് സമയം വൈകിയതിനാൽ ഞങ്ങൾ ഒരു ഹോട്ടലിൽ റൂമെടുത്തു ,വീട്ടിൽ നിന്നുമാറി ഇങ്ങനെ ഒരന്തരീക്ഷമാണ് സംസാരിക്കാൻ നല്ലതെന്നു എനിക്ക് തോന്നി ഭക്ഷണം കഴിച്ചു ഞങ്ങൾ റൂമിലെത്തി
ഏട്ടാ എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്
എന്തെ