രാജീവേട്ട എഴുനേൽക്കു ചായ കുടിക്കു
രണ്ടു മൂന്ന് തവണ വിളിച്ചപ്പോൾ ഏട്ടൻ എഴുനേറ്റു ,എന്നെ നോക്കി പുഞ്ചിരിച്ചു
ഗുഡ് മോർണിംഗ്
ഗുഡ് മോർണിംഗ് ചായ കുടിക്കു
അദ്ദേഹം ചായ വാങ്ങി ഊതി കുടിച്ചു ,കുടിച്ചു കഴിഞ്ഞ ചായ കപ്പുമായി ഞാൻ അടുക്കളയിൽ എത്തി
മോള് പൊയ്ക്കോ ഞങ്ങൾ ചെയ്തോളാം ‘അമ്മ എന്നെ അടുക്കളയിൽ നില്ക്കാൻ സമ്മതിച്ചില്ല ,ഞാൻ നേരെ മുറിയിലേക്ക് വന്നു .എന്റെ ഫോണെടുത്തു നെറ്റ് ഓണാക്കി .സ്നേഹയുടെ മെസ്സേജുണ്ട്
എന്തായി നടന്നോ ഡീറ്റൈൽ പറയാൻ മറക്കല്ലേ
ഞാനൊരു റിപ്ലൈ അയച്ചു ഒന്നും നടന്നില്ല നടന്നിട്ടു അറിയിക്കാം
അവൾ ഓൺലൈനിൽ തന്നെയുണ്ട് .മെസ്സേജ് വായിച്ചിട്ട് അവൾ എന്നെ വിളിച്ചു ഞാൻ ഫോൺ എടുത്തു
ഹലോ അച്ചു
പറയെടി
എന്ത് പറ്റി
എന്ത്
എന്തെ ഒന്നും നടക്കാഞ്ഞേ
ഞാൻ കാര്യങ്ങൾ അവളോട് പറഞ്ഞു .ക്ഷീണം കൊണ്ടാകും എന്നാണ് അവളും പറഞ്ഞത് .എന്തോ അത് കേട്ടപ്പോൾ വല്ലാത്തൊരു ആശ്വാസം .കാപ്പി കുടിച്ചു ഞങ്ങൾ പുറത്തേക്കിറങ്ങി കാറിൽ ഞാനും ഏട്ടനും രാവിലെ അമ്പലത്തിൽ പോയി പിന്നീട് ചില ബന്ധു വീടുകൾ അങ്ങനെ ദിവസം മുഴുവൻ ബിസി .യാത്രയിൽ ഉടനീളം ഞങ്ങൾ സംസാരിച്ചു .എന്റെ വിഷമമെല്ലാം അദ്ദേഹം മാറ്റി .തികച്ചും ഉത്സാഹവധിയും സന്തുഷ്ടയും ആയി ഞാൻ മാറി ഏട്ടന്റെ കയ്യിൽ തൂങ്ങി ഞാൻ നടന്നു .മാന്യമായി അദ്ദേഹം എന്നോട് പെരുമാറി വൈകിട്ടോടെ ഞങ്ങൾ തിരിച്ചെത്തി .ഭക്ഷണശേഷം റൂമിൽ കയറി കതകടച്ചു ഞാൻ വല്ലാതെ നാണിച്ചിരുന്നു ഏട്ടന്റെ മുഖത്തു നോക്കാൻ തന്നെ വല്ലാത്തൊരു മടി എനിക്ക് ഉണ്ടായി .എന്നെ നിരാശയാക്കി അദ്ദേഹം ഉറങ്ങാൻ കിടന്നു .എന്താണ് കാരണമെന്ന് എനിക്ക് മനസ്സിലായില്ല എന്നോട് ഇഷ്ടക്കേടുണ്ടെങ്കിൽ പകലും അത് കാണേണ്ടതാണ് പക്ഷെ പകൽ മുഴുവൻ ഒരുപാടു സ്നേഹത്തോടെ സംസാരിക്കുകയും ഇടപഴകുകയും ചെയ്ത ആൾ രാത്രിയിൽ എന്നെ അവഗണിക്കുന്നു .അത്യാവശ്യം ശരീര സൗന്ദര്യം എനിക്കുണ്ട് എന്റെ ശരീരം ഇഷ്ടപെടാതിരിക്കാൻ ഒരു കാരണവും ഞാൻ കണ്ടില്ല .എനിക്കൊന്നും മനസ്സിലായില്ല ഞാൻ ഏട്ടന്റെ അടുത്ത് ചെന്ന് നോക്കി ഉറക്കമായിരിക്കുന്നു എന്തെന്നില്ലാത്ത വിഷമം എനിക്കുണ്ടായി .ഒരുപാടാഗ്രഹിച്ച എനിക്ക് ആഗ്രഹിച്ചത് ലഭിച്ചില്ല എന്ന് മാത്രമല്ല എന്നെ എന്റെ ശരീരത്തെ മുഴുവനായും അവഗണിക്കുകയും ചെയ്തതോടെ എന്റെ കണ്ണുകൾ നിറഞ്ഞു .എന്താണ് എന്നിലെ കുറവ് എന്നറിയാതെ ഞാൻ പലതും ചിന്തിച്ചു എനിക്കൊരു രൂപവും ഇല്ലായിരുന്നു .