നിസ്സഹായൻ 1

Posted by

നിസ്സഹായൻ അധ്യായം-1

NISSAHAYAN PART 1 bY കാമദാസന്‍

മീന മാസത്തിലെ സൂര്യൻ തൻറെ സർവ പ്രതപതോടും കൂടി ഭൂമിയെ ആലിംഗനം ചെയ്തിരിക്കുന്നു. തൻറെ ആസുര ശക്തിയിൽ നിന്നും ഒരു പ്രാണനും രക്ഷയില്ലെന്ന അഹങ്കാരത്തോടെ അവൻ തൻറെ ജ്വലിക്കുന്ന കരങ്ങൾ നിസ്സഹായയായ അവളുടെ മാറിലേക്ക്‌ ആഴ്ത്തിയിരിക്കുന്നു.

പൊള്ളുന്ന വെയിലിൽനിന്നും രക്ഷനെടനെന്നോണം രാമനുണ്ണി മേനോൻ ധിറുതിയിൽ കോലായിലേക്ക് കയറി.

“സവിത്രീീീ……” മേനോൻ നീട്ടി വിളിച്ചു. “കുറച്ചു വെള്ളമിങ്ങേടുത്തെ….വല്ലാത്ത ദാഹം”.

വിയർപ്പു കൊണ്ട് മുഷിഞ്ഞ മേല്മുണ്ട് കോലായിലെ കൈപടിയിലേക്ക് ഇട്ട്, തൻറെ ഊന്നു വടി ഉത്തരത്തിൽ തൂകി മേനോൻ തിരിഞ്ഞു.

“ഹോ….ഈ മീനചൂട് അസഹനീയം തന്നെ. മനുഷ്യന് പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയായി…..” ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് അയാൾ പതിയെ കോലായിലെ ഒരു മൂലയിൽ ഇട്ടിരുന്ന തൻറെ ചാരുകസേരയിൽ കിടന്നു.

“വല്ലാത്ത ക്ഷീണം…” മേനോൻ ശ്വാസം വലിച്ചു വിട്ടു. “ഈ നട്ട് ഉച്ചയ്ക്കു ഇത്രയും ദൂരം നടെക്കേണ്ടിയിരുന്നില്ല. അയാൾ മനസ്സിൽ പറഞ്ഞു. ബസ്സിൽ വരാമെന്ന് കരുതിയാൽ പാടത്തിനക്കരെ ഇറങ്ങി വീണ്ടും നടക്കണം. ഓട്ടോയിലായാൽ പത്തു മുപ്പതു രൂപ കൊടുക്കേണ്ടി വരും. ആ കാശുണ്ടെങ്കിൽ ഒരു ദിവസത്തെ വീട്ടുചിലവെങ്കിലും ആകും”. രാമനുണ്ണി തൻറെ കീശ തടവി. വിയർപ്പിൽ നനഞ്ഞ ഒരു അമ്പതു രൂപ നോട്ട് കയിൽ തടഞ്ഞു. തൻറെ ഗതികെടോർത്തു അയാളുടെ ചുണ്ടിൽ അയാളറിയാതെ ഒരു മന്ദഹാസം വിരിഞ്ഞു. സ്വന്ധം ദുർവിധിക്കെതിരെ പൊരുതാൻ ശക്തിയില്ലാത്ത ഒരു നിസ്സഹായന്റെ പ്രധിഷേധം മുഴുവനും പ്രതിഭലിപ്പിക്കുന്ന പുഞ്ചിരി.

“സവിത്രീീീ……” അക്ഷമനായി അയാൾ വീണ്ടും വിളിച്ചു…….

“ഇതാ വരുന്നച്ച്ചാ…….”അകത്തു നിന്നും തൻറെ മകളുടെ ശബ്ദം മേനോൻ കേട്ടു.

കോലായിലെ മച്ചിൽ കണ്ണും നട്ടു അയാൾ കിടന്നു. ഗതകാല പ്രൗഢി വിളിച്ചോതുന്ന താമരപ്പൂവ് കൊത്തിയ മച്ചിലൂടെ അയാളുടെ കണ്ണുകളിഴഞ്ഞു നടന്നു. കരിവീട്ടിയിൽ കടഞ്ഞ നാല് നെടുംതൂണുകളിൽ താങ്ങി നിർത്തിയ മച്ചിൽ അങ്ങിങ്ങ് ചിതലരിചിരിക്കുന്നു. ഇരുണ്ട മൂലകളിൽ എട്ടു കാലികൾ വലകെട്ടി ഇരക്കായി കാത്തിരിക്കുന്നു; മേല്ക്കൂരയിലെ ഓടുകൾ പൊട്ടിയിട്ടുണ്ട്; വർഷങ്ങളായ് വെയിലും മഴയുമെറ്റു ചാരുപടിയിലെയും മറ്റും പലകകൾ വെടിച്ചിരിക്കുന്നു; ചുവരിലെ കുമ്മായം നിറം മങ്ങി കറുത്ത് പോയി. തൻറെ ജീവിതം പോലെ തന്നെ തൻറെ പാരമ്പര്യവും കണ്മുന്നിൽ കിടന്നു നശിക്കുന്നതോർത്തു മേനോൻ നെടുവീർപ്പിട്ടു.

Leave a Reply

Your email address will not be published. Required fields are marked *