.വളരെ മൃദുവായ അവരുടെ കവിൾത്തടത്തിൽ ഞാനെന്റെ ചുണ്ടുകൾ മുട്ടിച്ചു ഉമ്മ നൽകി
എന്തിനാടാ ഇങ്ങനെ പേടിച്ചു ഉമ്മ വെക്കണേ …അത് പറഞ്ഞു ചേച്ചി എന്റെ കവിളിൽ അമർത്തി ഉമ്മവച്ചു
ദേ ഇങ്ങനെയാ ഉമ്മ വെക്ക …ഒരുമ്മ വെക്കാൻ പോലുമറിയാത്തവനെയാണല്ലോ ദൈവമേ ഞാൻ കെട്ടാൻ പോണേ …..ചേച്ചി എന്നെ കളിയാക്കി ചിരിച്ചു
കളിയക്കോന്നും വേണ്ട ……ഉമ്മ വെക്കാനൊക്കെ എനിക്കറിയാം
അറിയാം …ഞാൻ കണ്ടതല്ലേ …
എന്റെ അഭിമാനത്തിനേറ്റ ക്ഷതം എന്നിലെ പുരുഷൻ സടകുടഞ്ഞെണീറ്റു ഞാനവരുടെ ചുണ്ടിൽ അമർത്തി ഒരു ഉമ്മ നൽകി ..എത്ര നേരം നീണ്ടു നിന്നു എന്നെനിക്കറിയില്ല അവരുടെ മുഖത്തുനിന്നും ഞാനെന്റെ മുഖം മാറ്റുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതാണ് ഞാൻ കണ്ടത് ,സ്വബോധത്തിലേക്കു തിരിച്ചു വന്ന എനിക്ക് ഞാൻ ചെയ്ത പ്രവർത്തിയിൽ കുറ്റബോധം തോന്നി .അവരുടെ മുഖത്തേക്ക് നോക്കാൻപോലും ഞാൻ അശക്തനായിരുന്നു .ഒന്നും മിണ്ടാതെ അവരും ബെഡിൽ കിടന്നു ..കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവരെ ഞാൻ പതുക്കെ വിളിച്ചു
ചേച്ചി
ഹമ്
സോറി
ഹമ്
പറ്റിപ്പോയി …എന്നോട് ക്ഷമിക്കണം ഞാൻ അറിഞ്ഞു കൊണ്ട് ചെയ്തതല്ല ഇനി ഉണ്ടാവില്ല എന്നെ വെറുക്കരുത്
പിണങ്ങരുത് ..
അവരൊന്നും പറഞ്ഞില്ല ..അവരുടെ മുഖത്തേക്കു നോക്കാൻ എനിക്ക് കഴിഞ്ഞില്ല .പിന്നെ ഒന്നും ഞാൻ പറഞ്ഞില്ല അവരെനോടും ..എപ്പോഴോ ഞങ്ങൾ ഉറങ്ങി രാവിലെ എന്നെ ചേച്ചി വിളിച്ചുണർത്തി …പുഞ്ചിരി തൂകുന്ന മുഖവുമായി ചേച്ചി എന്റെ മുന്നിൽ ചൂട് പറക്കുന്ന ചായയുമായി വന്നു വിളിച്ചു .ബെഡിൽ നിന്നും എഴുനേറ്റു ഞാൻ ചായ വാങ്ങി തലേ രാത്രിയിലെ സംഭവം എന്റെ മനസ്സിലേക്ക് തികട്ടി വന്നു .എന്റെ മുഖം പെട്ടന്ന് മ്ലാനമായി
എന്റെ ഭാവമാറ്റം അവർ തിരിച്ചറിഞ്ഞു
എന്ത് പറ്റി നിനക്ക് ഒരുശാറില്ലല്ലോ