ജീവിതമൊരു പൂന്തോണി 4
Jeevithamoru poonthoni Part 4 bY Afsal pulikkal | Previous Parts
എല്ല്ലാമെല്ലാമായിരുന്ന എന്റെസുധി വിധിയുടെ കാണാമറയത്തുള്ള കളികൊണ്ട് മാത്രം ഒന്നിച്ചു ജീവിക്കാൻ കഴിഞ്ഞില്ല സ്കൂൾ മുതൽ കോളേജ് വരെ നാലുവർഷം പിരിയാത്ത ഇണക്കിളികളെ പോലെ കഴിഞ്ഞവർ ആ കാലം എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും എല്ല്ലാം കൊണ്ടും എന്റെ എല്ലാമെല്ലാമായിരുന്നു സുധി ഒരു കുട്ടി ഭൂമിയിലേക്ക് ജെനിച്ചുവീണാൽ അവന്റെ നക്ഷത്രവും നിമിത്തവും എല്ലാം വെച് മനുഷൻ ഉണ്ടാകുന്ന ഒരു തുണ്ട് പേപ്പർ അതിൽ തട്ടി എന്റെ സുധിയെ എനിക്ക് നഷ്ടമായി ഞാൻ കുറേ പറഞ്ഞു ഞാൻ സുധിയെ അല്ലാതെ ആരെയും കല്ല്യാണം കഴിക്കില്ല എന്ന് എന്റെ വാശിക്ക് വഴങ്ങി എന്റെ വീട്ടുകാർ സമ്മതം മൂളി അപ്പോഴാണ് ജാതകം ചേരില്ലാ ന്ന് പറ്റില്ല ജാതകം ചേർന്നില്ലെങ്കിലും ഞാൻ സുധിയെ അല്ലാണ്ട് വേറെ ആരെയും കല്യാണം കഴിക്കില്ല എന്ന് ഒരുപാട് പറഞ്ഞു അച്ഛൻ മരിക്കും എന്നുപറഞ്ഞതു കൊണ്ട് മാത്രമാണ് ഞാൻ മറ്റൊരാൾക് കഴുത്തുനീട്ടിയത് അല്ലായിരുന്നെങ്കിൽ ഇന്ന് എന്റെ ഭർത്താവ് ആകേണ്ടവൻ ആണ് സുധി ……ഹലോ സുമേ എന്താ ഇങ്ങനെ മിഴിച്ചു ന്നൊക്കുന്നത് ഒരാൾ ഇവിടെ ഉമ്മറത്തു വന്നുനിൽക്കാൻ തുടങ്ങിയിട്ട് കുറച്ചുസമയമായി …അയ്യോ സോറി സുധി കയറിയിരിക്ക് .സുധികയറി ഉമ്മറത്തുള്ള കസേരയിലിരുന്നു ..എന്തുപറ്റി ഈവഴിക്കൊക്കെ,….ഒന്നുമില്ല ഇവിടെ അടുത് ഒരു വണ്ടിക്കച്ചവടത്തിന് വന്നതാണ് അപ്പോഴാണ് നീ ഇവിടെയാണെന്ന് ഓർമവന്നത് അതുകൊണ്ട് നിന്നെ ഒന്നുകാണാലോ എന്നുകരുതി ഇങ്ങോട്ട് പൊന്നു കുറേ കാലമായില്ലേ നിന്നെ കണ്ടിട്ട് ….സുധി എവിടുന്നാ കല്യാണം കഴിച്ചത് ഇപ്പൊ എത്ര കുട്ടികളുണ്ട് …..ഞാൻ കല്യാണം കഴിച്ചിട്ടില്ല….നീ പെണ്ണ്കണ്ടു ഇഷ്ടപ്പെട്ടു നിന്റെ കല്യാണം ഉറപ്പിച്ചു എന്ന് എന്റെ ചേച്ചി പറഞ്ഞല്ലോ ….അങ്ങനൊക്കെ ഉണ്ടായി അച്ഛൻ നിർബദ്ധിച്ചപ്പോ ഇറങ്ങി പുറപെട്ടതാണ്.പക്ഷെ കല്യാണത്തിനോടടുത്തപ്പോൾ എനിക്ക് ഇനി കല്യാണം വേണ്ടാ എന്നുതോന്നി …,.അതെന്താ അങ്ങനെ തോന്നാൻ…ഒന്നുമില്ല സുമേ നിന്നെഞാൻ അത്രമാത്രം സ്നേഹിച്ചിരുന്നു മനസ്സിൽനിന്നും അത് പറിച്ചെറിയാൻ എനിക്കുകഴിയുന്നില്ല നിന്റെ ഓർമ്മയുമായി മരണം എന്നെതേടിവരുവരെ ഇനി ഇങ്ങനെ തന്നെ ജീവിക്കും ….അതൊരു ഇടിത്തീ പോലെ എന്റെ നെഞ്ചിൽ തുളഞ്ഞുകയറി ആ വാകുകൾക് ഒരു കടാരയേക്കാൾ മൂർച്ചയുണ്ടായിരുന്നു .സുധി എന്നോട് ക്ഷമിക്കണം നിനക്ക് അന്ന് എന്നെ വിളിച്ചിറക്കി കൊണ്ടുപോകാമായിരുന്നില്ലേ നീ അതുചെയ്തില്ല ….