DOCTOR (JOKE)

Posted by

Lady : എക്സ്ക്യൂസ് മീ

Dr : വെൽക്കം വന്നു ഇരിക്കു. എന്താ പ്രശ്നം പറയു .

Lady : എന്റെ മോന് തീരെ സുഖമില്ലാ.

Dr: എന്താ പേര് .?

Lady : മഞ്ജു .

Dr : എന്ത് ആൺ കുട്ടിക്ക് മഞ്ജുന്ന് പേരോ..?

Lady : ഡോക്ട്ടർ അത് എന്റെ പേരാണ്..

Dr : മോന്റെ പേര് പറയൂ..?

Lady : കുഞ്ചു.

Dr: ഫുൾ നെയിം ഇതാണോ?

Lady : ഹേയ്യ് അല്ലാ ഇത് ഞങ്ങ വീട്ടിൽ വിളിക്കുന്ന പേരാ..

Dr .:മോനു എന്താ പ്രശ്നം ?

Lady : ലൂസ് മോഷൻ.

Dr :എങ്ങന പോകുന്ന് ?.

lady : അത് വാതിൽ തുറന്ന് വെച്ചാ മതി .അപ്പ തന്നെ ഓടി പോകും.

Dr :ഹലോ ഹലോ മാഡം .നിങ്ങൾ എപ്പഴും ഇങ്ങനയാണോ .?

Lady :ഹേയ് അല്ലാ ഞാൻ ചുരിദാരും ഇടും . ഇന്ന് സാരി ഉടുത്ത്.

Dr :ദേവ്യേ……..മാഡം നിങ്ങളുടെ മോൻടെ അപ്പി അപ്പി… എന്ത് കളറിലാ പോകുന്നതെന്നാ
ചോദിച്ചത് … മനസ്സിലായോ…?

Dr :മം അതൊക്കെ പോട്ടെ കാര്യത്തിലേക്ക് വരാം …കഴിച്ചോ മോൻ. ?

Lady : ഇല്ല ഡോക്ട്ടർ അവനത് കൈയ്യിലെടുത്ത് ഭാഗ്യത്തിനു ഞാൻ കണ്ട് അപ്പ തന്നെ
അവന്റെ കൈ ഞാൻ കഴുകി വിട്ട് .

Dr :ഹേയ്യ് , ഞാൻ അതല്ലാ ചോദിച്ചത് .ഒരു തീരുമാനത്തിലാണല്ലേ വന്നിരിക്കുന്നത്
ല്ലേ…..? നിങ്ങളുടെ വീട്ടിൽ വേറ ആരും ഇല്യേ.?

Lady : ഇല്യാ ഡോക്ടർ .എന്റെ ഭർത്താവ് ദുബായ് പോയ് അഞ്ചു വർഷം ആകുന്നു..

Dr: ങേ ഹെന്താ ഇത്… മോന് 3 വയസ്സേ ആകുന്നുള്ളോ ഭർത്താവ് പോയ് 5 വർഷമെന്ന് പറയുന്നു
എങ്ങന ഇത് സംഭവിച്ച്…?

lady :ഛീ … ഈ ഡോക്ട്ടറിന്റെ ഒരു കാര്യം.അവരു ഇടക്ക് രണ്ട് ദിവസം നാട്ടിൽ
വന്നിരുന്നു ഒരു പ്രശ്നം കാരണം…

Dr : ഓഹോ അങ്ങന … മം പറ.. പറ ..

Lady : അതൊരു സ്വാത്തിന്റെ പ്രശ്നമാ ഡോക്ട്ടർ..

Dr : അതിനു നിങ്ങൾ വക്കീലിന്റെ അടുത്ത് അല്ലേ പോകേണ്ടത് ഇവിടെ എന്തിനു വന്ന് ..?
ഞാൻ മോന് എന്ത് പ്രശ്നമെന്ന ചോദിച്ചത്…?

Lady : അത് നേർത്തേ പറഞ്ഞല്ലോ. ലൂസ് മോഷണാന്ന്..

Dr : ഹോ .. സോറി.

Lady .എന്റെ മോനേ സുഖമാക്കുമല്ലോ പിന്നെന്തിണാ സോറി..?

Dr : അയ്യോ.. ദൈവമേ …. മോൻ എന്തെങ്കിലും കഴിച്ചോന്നാ ചോദിച്ചത്….. ?

Lady : ഇല്യാ രാവിലെ രണ്ട് പ്രാവശ്യം പാൽ മാത്രമേ കുടിച്ചൊള്ളോ…
ഡോക്ട്ടർ.

Dr :പഞ്ചാര എത്ര ഇട്ട് .?

Lady :മുലപാൽ കൊടുക്കുന്നതിന് എന്തിനാ പഞ്ചാര ഇടുന്നത് ഡോക്ട്ടർ…?

Dr : മുന്ന് വയസ്സുള്ള കുട്ടിക്ക് ഇപ്പഴും മുല പാൽ ആണോ കൊടുക്കുന്നത്…. ?

Lady : അതെ ഡോക്ട്ടർ അവൻ അവന്റ അപ്പന്റെ പോലെയാ .

Dr : ഹലോ എന്താ ഇങ്ങന പച്ചക്ക്..

Lady :ഇല്ല്യ ഡോക്ടർ മഞ്ഞ കളറിലാ പോകുന്നത്.

Dr: ഹലോ നിങ്ങ ഇങ്ങന പച്ച പച്ചയായ് സംസാരിക്കുന്ന കാര്യമാ ഞാൻ പറഞ്ഞത്

Lady : ഡോക്ട്ടർ നിങ്ങൾ തെറ്റ് ധരിച്ചു .അവന്റെ അപ്പൻ 5 വയസ്സ് വരെ മുലപാലാണ്
കുടിച്ചത് .ഞാൻ അതാണ് പറഞ്ഞത്…

Dr :ഹും എനിക്ക് ഇപ്പൊ ഈ ഇൻഫർമേഷൻ വളരെ ആവശ്യം. പെണ്ണുമ്പിള്ളേ മോൻ മിൽമാ പാൽ അങ്ങന
എന്തെങ്കിലുമാണോ കുടിക്കുന്നത്.?

Lady : ഇല്ലാ ഡോക്ടർ ഞാൻ രാമേട്ടന്റെ വീട്ടിൽ നിന്ന് പശുവിന്റെ പാലാണ് എന്നും
വാങ്ങാറ്..

Dr : ശിവനേ… ഹലോ എന്തിനാ എന്നെ ഇങ്ങന പരീക്ഷിക്കുന്നത്.. നിങ്ങളുടെ ഭർത്താവ് എപ്പഴാ
ഇനി വരുന്നത്. ?

Lady :ആള് ഇനി 5 വർഷം കഴിഞ്ഞട്ടേ വരു..

Dr : ഹാവ് പുണ്യം ചെയ്തവൻ.. ശരി നിങ്ങൾ എന്താ കഴിച്ചത്…

Lady : വരുന്ന വഴിക്ക് തലശ്ശേരി ബിരിയാണി ഒരു പ്ലായ്റ്റ് കഴിച്ച്..

Dr : ഹലോ എന്താ ഇത് .മോന് ലൂസ് മോഷൻ മുല പാൽ വേറ കൊടുക്കുന്ന് ബിരിയാണിയൊക്കെ
കഴിക്കാൻ പാടുണ്ടോ..?

Lady : അതെന്താ ഡോക്ട്ടർ . പാല് തരുന്ന പശുവിന് നമ്മൾ എന്തെല്ലാം കൊടുക്കുന്ന് …
അതൊന്നും പ്രശ്നമില്ലേ….?

Dr : അതെ … ഞാൻ നിങ്ങളെപ്പോലെ പശുവിനെയൊക്കെ ഇരുത്തി അഡ് വൈസ് ഒന്നും ചെയ്യാൻ
പറ്റിലാ… മം ശരി .. നിങ്ങളുടെ മോൻ എത്ര പ്രാവശ്യം പോയി..?

Lady : എവിടെ ഡോക്ട്ടർ .?

Dr : ങേ.. എന്റെ തലയിൽ .. ലൂസ് മോഷൻ എത്ര പ്രാവശ്യം പോയി….?

Lady : ഹോ ഇങ്ങന ചോദിക്കാർന്നു എന്ത് ഡോക്ട്ടറാ ഇത്…. നാല് പ്രാവശ്യം പോയി.

Dr :വെള്ളംപോലെയാണോ പോയത് ?

Lady : ഇല്ലാ ഡോക്ട്ടർ സാമ്പർ പോലെ മഞ്ഞ കളറിൽ…

Dr :മതി… ഇനി നിങ്ങൾ ഒരക്ഷരം മിണ്ടരുത്.. ഈ ഗുളിക മുന്ന് നേരം വെള്ളത്തിൽ കലക്കി
കൊടുക്ക്…. എന്നിട്ട് ഈ പൗഡർ…..

Lady :പുശിവിടാണാണോ ഈ പൗഡർ..?

Dr : മം അതെ അതിനു മുമ്പ് ആ സ്ഥലത്ത് fair and lovely കൊറച്ച് തേയ്ക്കണം…. എന്നെ
കൊല്ല് കൊല്ല്.. ഞാൻ എന്താ മേക്കപ്പ് ക്ലാസ്സാണോ നടത്തുന്നത്…. ? ചൂടു വെള്ളത്തിൽ
കലക്കി കൊടുക്കണം രണ്ട് ദിവസം കഴിഞ്ഞും മോഷൻ നിന്നില്ലെങ്കിൽ എന്നെ കൊണ്ട് വന്ന്
കാണിക്കണം

Lady :എതെങ്കിലും ഡപ്പയിൽ ഇട്ട് കൊണ്ട് വരട്ടെ ഡോക്ടർ…?

Dr : എന്റെ അങ്കലാ പരമേശ്വാരി…

Lady : എന്റെ പേര് മഞ്ജുന്നാ ഡോക്ട്ടർ..

Dr : നിങ്ങടെ മോൻ കുഞ്ചനെ എന്നെ കൊണ്ട് വന്ന് കാണിക്കണം. മോന്റെ പേര് കുഞ്ചുന്ന്
തന്നയല്ലേ….

Lady : ഇല്ലാ ഡോക്ട്ടർ അത് വീട്ടിൽ വിളിക്കുന്നത് പുറത്ത് അവനെ റിത്വിക്ക്
റോഷനെന്നാ വിളിക്കുന്നത്.

Dr : നിങ്ങ വേണമെങ്കിൽ ലൂസ് മോഷനെന്ന് വിളിച്ചോ അതൊന്നും എനിക്ക് വിഷയമേ അല്ലാ ..

Lady : ഡോക്ടർ ഡയറ്റ്. അതിനെ പറ്റി ഒന്നും പറഞ്ഞില്ലാ…. ?

Dr : അതിനു എന്നെ എന്തെങ്കിലും പറയാൻ സമ്മതിച്ചോ നീ….?

Dr : രാവിലെ മൂന്ന് ഇഡലി. ഉച്ചക്ക് തയിര് ഒഴിച്ച് കുറച്ച് ചോറ്. രാത്രി രണ്ട് ദോശ
ഇല്ലെങ്കിൽ മൂന്ന് ഇഡലി

Lady : അവൻ അത്രയൊന്നും കഴിക്കില്ലാ ഡോക്ട്ടർ

Dr : ഇത് നിങ്ങക്ക് വേണ്ടിയാണ് റോഷന്റെ മോഷൻ നിക്കുന്ന വരെ നിങ്ങൾ ഡയറ്റിൽ ഇരിക്കണം
.

Lady : അപ്പോ രാത്രി കഴിക്കാൻ വാങ്ങിയ പാർസൽ ബിരിയാണി എന്ത് ചെയ്യും..?

Dr : നിങ്ങളുടെ വീട്ടിൽ പട്ടിയില്ലെങ്കിൽ പുറത്ത് നിക്കുന്ന നേഴ്സിനു കൊടുത്തോ..

Lady : മം… മം., അത് ഡോക്ട്ടറിന്റെ സെറ്റപ്പാണോ…?

Dr :ദൈവമേ… ഒന്നു പോയ്തരോ പ്ലീസ്..

Lady : ഡോക്ട്ടർ ഫീസ്..?

Dr : നഴ്സിന്റെ അടുത്ത് കൊടുത്തട്ട് .. പോ

Lady : അപ്പ സെറ്റപ്പു തന്നെ …ശരി ഡോക്ട്ടർ ഞാൻ പോയിട്ട് വരാം

Dr : പ്ലീസ് വരരുത് …. അങ്ങന തന്നെ പോയ്ക്കോ.

Leave a Reply