ജവാൻ (Shahana)

Posted by

ജവാൻ

Javan bY Shahana

 

ദേ ചേട്ടാ എന്താ ഈ കാണിക്കുന്നത്…. അമ്മ അപ്പുറത്തുണ്ട്…..കേട്ടോ ..

കുറച്ചു കൂടുന്നുണ്ട് ……”കണ്ണുരുട്ടിക്കൊണ്ട് അവൾ “

നീയൊന്നു അടങ്ങിനില്ല്.. ഞാനൊരു ഉമ്മ തന്നിട്ട് പൊയ്ക്കൊള്ളാം ..

ദേ ഞാനീ മുളകെടുത്തു കണ്ണിൽത്തേക്കുവേ……ആഹ്ഹ

ന്റെ പെണ്ണേ ആ മുളകെടുക്കുന്ന സമയംപോരെ ഒന്നുമ്മവെക്കാൻ..
(അമ്മേ ദേ ഈ സജിത്തേട്ടൻ…..)

എന്താ അപ്പു അവിടൊരു ബഹളം…
ഒന്നുമില്ല അമ്മേ…. ഞാനിച്ചിരി ചിരവിയ തേങ്ങയെടുത്തതിനാ അമ്മേടെ മരുമോൾ കിടന്നു കയറുപൊട്ടിക്കുന്നത്…”ഞാൻ അവളെ കൊഞ്ഞനം കാട്ടി”

അല്ലെ …..ചിരവിയ തേങ്ങതിന്നിട്ട് ചുണ്ടിൽ സിന്ദൂരം
പറ്റിപിടിക്കുന്നത് കാണുന്നത് ആദ്യായിട്ടാ.. ..”അമ്മയുടെ പരിഹാസം “

ഡാ ….സജി …. ഗർഭിണിയായ പെണ്ണാ .നിന്റെ കുസൃതി ഇത്തിരി കുറക്കുന്നത് നല്ലതാ. നീ നാളെ കഴിഞ്ഞാൽ ബാഗും തൂക്കി അതിർത്തിയിലോട്ടു പോകും. പിന്നെ ഇവളേം കൊണ്ടു ബുദ്ധിമുട്ടേണ്ടതു ഞാനാ….

അമ്മേടെ ആ തമാശ എനിക്കങ്ങു ദഹിച്ചില്ലട്ടോ..

തമാശയല്ല.. വിവാഹംകഴിഞ്ഞു മൂന്നു വർഷമായി.നീ ഇവളുടെ കൂടെ നിന്നതോ…! വിരലിലെണ്ണാവുന്ന കുറച്ചു ദിവസങ്ങളും.ഞാനൊന്നും പറയുന്നില്ല നീ കണ്ടതുപോലെ ചെയ്യ്.. മോളെ ഇന്ദു … ഞാനൊന്ന് ദിവാകാരന്റെ വീടുവരെ പോയേച്ചുവരാം..

Leave a Reply

Your email address will not be published. Required fields are marked *