സുനില്‍ എന്ന എന്റെ പ്രിയ സുഹൃത്തിന്…..[Kambi Master]

Posted by

ഞാന്‍ സഹോദര തുല്യനായി കാണുന്ന പ്രിയ സുനില്‍,

ഈ പോസ്റ്റ്‌ താങ്കള്‍ക്ക് വേണ്ടി മാത്രമാണ്.

ചെറിയ ഒരു സൌന്ദര്യപിണക്കത്തിന്റെ പേരില്‍ താങ്കള്‍ മാറി നില്‍ക്കുന്നതില്‍ ദുഖിക്കുന്ന പലര്‍ക്കും ഒപ്പം ഉള്ള ഒരാളാണ് ഈ ഞാനും. കണ്ണ് ഉള്ളപ്പോള്‍ അതിന്റെ വില അറിയില്ല എന്നതുപോലെ ഉള്ള വിരലില്‍ എണ്ണാവുന്ന ചില മനുഷ്യരില്‍ ഒരാളാണ് താങ്കള്‍.  താങ്കളുടെ അസാന്നിധ്യം ഇവിടെ വളരെ വലുതായി മുഴച്ചു നില്‍ക്കുന്നു. ചിലര്‍ ഇവിടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും ആരും അറിയാറില്ല..പക്ഷെ താങ്കളുടെ അസാന്നിധ്യം വളരെ വളരെ സ്പഷ്ടമാണ്. ഈ അടുത്തിടെ ഷഹാന, കരയോഗം പ്രസിഡന്റ്‌, പങ്കാളി, തുടങ്ങി ധാരാളം പേര്‍ താങ്കളുടെ അസാന്നിധ്യം അറിഞ്ഞ് താങ്കളെ ഇവിടേക്ക് വീണ്ടും ക്ഷണിച്ചിരുന്നു.. അതൊക്കെ ആത്മാര്‍ഥതയുടെ സ്പന്ദനങ്ങള്‍ ആണ്.

ഡോക്ടര്‍ ശശി പല തവണ അദ്ദേഹത്തിന്റെ സാഹചര്യം വിശദീകരിക്കുകയും ചെയ്തു..

താങ്കള്‍ ഒരു സത്യം മനസിലാക്കണം. മനുഷ്യജീവിതം ഹ്രസ്വമാണ്..ആരും പൂര്‍ണ്ണരല്ല..അതുകൊണ്ട് മറ്റുള്ളവരുടെ തെറ്റുകളോ കുറവുകളോ കണ്ട് അവരെ വെറുക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് നാളെ ദുഃഖം നല്‍കാന്‍ ഇടയുള്ള സംഗതിയാണ്..ഇത് ഈ സൈറ്റില്‍ എന്നല്ല, ജീവിതത്തില്‍ എല്ലാ മേഖലകളിലും ബാധകമായ കാര്യമാണ്.

അതേപോലെ തന്നെ, ഈ സൈറ്റിന് താങ്കള്‍ ഒരു സ്വത്താണ്..എഴുത്ത് ലോകത്തിന് താങ്കള്‍ ഒരു സ്വത്താണ്.. വെറും ഓഞ്ഞ കമ്പികഥകള്‍ എഴുതിക്കൊണ്ടിരുന്ന എനിക്ക്  വേറിട്ട്‌ ഒന്ന് ചിന്തിക്കാന്‍ കാരണമായത് താങ്കള്‍ ആണ്..താങ്കളുടെ മനസിലെ എഴുത്തുകാരന്റെ പ്രചോദനം ആണ് മൃഗം, ചിലന്തിവല എന്നീ നോവലുകള്‍ എഴുതാന്‍ എനിക്ക് കാരണം. ഈ നോവലുകള്‍ താങ്കള്‍ ഇല്ലാതെ മുന്‍പോട്ടു പോകുന്നത് എനിക്ക് വളരെ വലിയ ഒരു ശൂന്യത സമ്മാനിക്കുന്നു.

അതുകൊണ്ട് പ്രിയ സഹോദരാ, പ്രിയപ്പെട്ട സ്നേഹിതാ..താങ്കള്‍ തിരികെ വരുക..ഒരു മനോഹരമായ കഥയുമായി താങ്കള്‍ തിരികെ വരുക..താങ്കളുടെ സാന്നിധ്യം ഞാന്‍ ഉള്‍പ്പടെ ധാരാളം പേര്‍ അതിയായി ആഗ്രഹിക്കുന്നു…

സസ്നേഹം……..

Leave a Reply

Your email address will not be published. Required fields are marked *