അനുഭവത്തിലെ ചേച്ചിമാർ
എനിക്കന്ന് പ്രായം ഇരുപത്തി രണ്ടു വയസ്സ്.
സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ പോളിയിൽ നിന്നും പാസ്സായി വീട്ടിൽ ഇരിക്കാൻ തുടങ്ങിയിട്ട് രണ്ടു മാസം ആയിരിക്കുന്നു , ഇതു വരെ ജോലി ഒന്നും ശരി ആയിട്ടില്ല . വീട്ടിലെ സ്ഥിതികൾ അത്ര എളുപ്പമല്ല , പണത്തിന്റെ ബുദ്ധിമുട്ടുകൾ നിറയെ ഉണ്ട്. എന്ത് ചെയ്യും എന്നറിയാതെ ആകെ വിഷ്മിച്ചിരിക്കുകയാണ് ഞാൻ. ആ സമയത്താണ് അമ്മേടെ അകന്ന ബന്ധത്തിൽ ഉള്ള ഒരു കുഞ്ഞമ്മ വീട്ടിൽ വരുന്നത്.
ചായ കുടിച്ചോണ്ട് കുഞ്ഞമ്മ പറയുന്നത് ഞാനും കേട്ടു –
” വിജയെ, ഇവൻ പഠിപ്പൊക്കെ കഴിഞ്ഞില്ലേ, വലിയ ചെക്കൻ ആയി !! കണ്ടില്ലേ ആറടി പൊക്കത്തിൽ വലിയ കട്ടി മീശ ഒക്കെ വന്നു.”
“എന്ത് പറഞ്ഞിട്ടെന്താ കുഞ്ഞമ്മേ, അവനൊരു ജോലി ഇതു വരെ ആയില്ല. ഇവിടുത്തെ കാര്യം ഒക്കെ അറിയാല്ലോ”. അമ്മയുടെ വിഷമം ആ വാക്കുകളിൽ നിറഞ്ഞു നിന്നു.
ഞാൻ പതിയെ മുറ്റത്തേക്കിറങ്ങി, മഴ ചാറ്റൽ ഏറ്റ് നനഞ്ഞ മണ്ണിൽ നഗ്ന പാദം പതിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഒരു നിർവൃതി. ഒരു തണുപ്പ് , കാലിലൂടെ നെജ്ജിലേക്ക് പടരുന്നു.
കുറച്ചു നേരം അങ്ങന അവിടെ നിന്നു
കുഞ്ഞമ്മ പറയുന്നത് കേട്ടു , “എടീ ഞാൻ വേണേൽ കവിതയോട് ഒന്ന് പറഞ്ഞാലോ ഇവന്റെ കാര്യം? അനീഷ് ഗൾഫിൽ എന്തെങ്കിലും ഒരു ജോലി ഇവന് ശരി ആക്കട്ടെ. തരക്കേ ടില്ലാത്ത ശമ്പളവും കിട്ടുമായിരിക്കും.”
അമ്മയുടെ മുഖം തെളിയുന്നത് കണ്ടു
കുഞ്ഞമ്മ പോകാൻ ഇറങ്ങുമ്പോൾ അമ്മ വഴി വരെ കൊണ്ട് വിട്ടു.
“എന്തായാലും കവിതക്ക് നിന്നെ വലിയ കാര്യമല്ലേ , അത് കൊണ്ട് അവള് അനീഷിനോട് പറഞ്ഞു ജോലി ശരി ആക്കിക്കോളും എന്നാണ് കുഞ്ഞമ്മ പറയുന്നെ.”
വഴിയിൽ നിന്നും മടങ്ങി വന്ന അമ്മയുടെ വാക്കുകളിൽ നിറയെ ഒരു പുതിയ പ്രതീക്ഷ ആയിരുന്നു; അത് കേട്ടപ്പോൾ എനിക്കും.
വൈകിട്ട് ഏതോ ഒരു നോവലും വായിച്ചിരിക്കുംപോഴാണ് മൊബൈൽ അടിക്കുന്നത്
“കുഞ്ഞമ്മ ആയിരിക്കും , നീ നോക്കിയേ..”