ഹൈഡ്രാഞ്ചിയ പൂക്കൾ [Sojan]

Posted by

ഹൈഡ്രാഞ്ചിയ പൂക്കൾ

Hydrangea Pookkal | Author : Sojan


ഏതാണ്ട് 20 വർഷങ്ങൾക്ക് മുമ്പാണ് ഈ കഥ നടന്നത്. ശ്യാം ടൗണിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ പഠിച്ചുകൊണ്ടിരിക്കുന്ന സമയം. താമസത്തിനായി കൂട്ടുകാർ എല്ലാവരും ചേർന്ന് ഒരു വീട് വാടകയ്ക്ക് എടുത്തു.

സാധാരണയായി ബാച്ചിലേഴ്‌സിന് വീട് വാടകയ്ക്ക് കിട്ടാറില്ല. ആരും കൊടുക്കാറില്ല എന്നതാണ് സത്യം.

ശ്യാമിനൊപ്പം പഠിക്കുന്ന ഒരു കട്ടപ്പനക്കാരൻ ജെറി ഉണ്ടായിരുന്നു. ജെറിയുടെ അമ്മയുടെ സഹോദരിയോ, അച്ഛന്റെ സഹോദരിയോ മറ്റോ ഒരു കന്യാസ്ത്രി ഉള്ളത് ആ ടൗണിലെ പ്രശസ്ഥമായ ഒരു ആശുപത്രിയിലെ നേഴ്‌സിങ്ങ് കോളേജിലെ പ്രിൻസിപ്പാൾ ആയിരുന്നു. ശ്യാം അവരെ ആ കാലത്ത് കണ്ടിട്ടില്ല – പറഞ്ഞു കേട്ടിട്ടേ ഉള്ളൂ..

സിസ്റ്ററിന്റെ പേര് നമ്മുക്ക് ബെറ്റി എന്ന് വിളിക്കാം. ( സിസ്റ്റർമാർക്ക് ബെറ്റി എന്ന പേരുണ്ടോ എന്തോ ?)

ശ്യാം ഒഴികെയുള്ളവർ ബെറ്റിയെ കണ്ടിട്ടുണ്ട്, അവർ ഹോസ്പിറ്റലിൽ സിസ്റ്ററിനെ പോയി കാണുകയും വീട് തരപ്പെടുത്തി കിട്ടാൻ മാർഗ്ഗമുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു. ജെറിയുടെ അമ്മായി ആയതിനാൽ സിസ്റ്റർ പള്ളിയിലെ കാര്യസ്ഥരോട് പറഞ്ഞ് ബ്രോക്കർമാർ വഴി ലൂക്കാച്ചനിലെത്തുകയാണ് ചെയ്തത്.

ലൂക്കാച്ചന്റെ തറവാട് വീടാണ് ഇത്, പക്ഷേ പരിതാപകരം.!! മഴപെയ്താൽ ചോരും!  എന്നിരുന്നാലും അത്യാവശ്യം സൗകര്യങ്ങൾ ഉള്ള ഓടിട്ട വീടായിരുന്നു അത്, ലൂക്കാച്ചൻ മുഴുവൻ പുതപ്പിച്ചിരുന്നു എന്ന് പറയാം. ഫർണ്ണീച്ചറുകൾ സഹിതമാണ് ആ വീട് വാടകയ്ക്ക് നൽകിയത്.

വീടിന്റെ ഒരു വശത്തായി ഒരു ഭിത്തിയോട് ചേർന്ന് പാറപൊട്ടിച്ച ഒരു ചെറിയ കുളമുണ്ട്. ഈ കുളത്തിൽ കടുത്ത വേനൽ വരെ ഉറവ ഉണ്ടായിരുന്നു. പിള്ളേരുടെ കുളിയും മറ്റും അവിടെ നിന്നായി. കുടിക്കാൻ എടുക്കില്ലെങ്കിലും ആ കുളത്തിലെ വെള്ളത്തിൽ തുണിയലക്കും, കുളിയും നിർബാധം നടന്നുവന്നു.

ബെറ്റിയുടെ പൂർണ്ണമായ നിയന്ത്രണത്തിലായിരുന്നു ശ്യാമും, ജെറി അലക്‌സും, അരുണും പ്രഭാകറും, ബെന്നി സെബാസ്റ്റ്യനും മറ്റും ആ വീട്ടിൽ താമസം ആരംഭിച്ചത്.

ശ്യാമാണ് ഏറ്റവും അവസാനം ഈ ഗ്യാങിൽ ചേരുന്നത്, അപ്പോഴേയ്ക്കും മറ്റ് മൂന്നുപേരും ആ വീട്ടിൽ സെറ്റായിക്കഴിഞ്ഞിരുന്നു.