യക്ഷി 5 [താർക്ഷ്യൻ]

Posted by

“എന്നാ സോഫി മുഖത്ത് ഒക്കെ ഒരു തിണർപ്പ്”..? പെട്ടന്ന് സത്യൻ പോലീസ് കണ്ണാടിയിൽ നോക്കി ചോദിച്ചു.

സോഫി അത് കേട്ട് ഒന്ന് പതറി. “ഓ ഉറക്കം ശരിയായില്ല. അതിൻ്റെ ക്ഷീണം ആയിരിക്കും”

“ഉം” സത്യൻ ഒന്ന് ഇരുത്തി മൂളി.. സോഫി പെട്ടന്ന് മുഖം തിരിച്ചു പുറത്തേക്ക് നോക്കി ഇരുന്നു.

അങ്ങനെ വിശേഷങ്ങൾ പറഞ്ഞ് കൊണ്ടിരിക്കെ സത്യൻ പറഞ്ഞു.

“അത് ശരി അപ്പോ വരവ് വെറുതെ ആയല്ലോ. ഞാൻ കരുതി എബ്രഹാം കാണുമെന്ന്”..

“ഇല്ലന്നേ… ഇന്നലെ വൈകീട്ട് പെട്ടന്ന് പോയതാ” സോഫിയ മറുപടി പറഞ്ഞു.

“സോഫി അപ്പോ അവിടാ കിടന്നത് അല്ലേ.. മനുവിന് കൂട്ട്”..? സത്യൻ പോലീസ് വിടുന്ന ഭാവം ഇല്ല.

“അതെ”…

സത്യൻ വീണ്ടും എന്തോ പറയാൻ വാ തുറന്നപ്പോഴേക്ക് സോഫിയ ചാടിക്കേറി പറഞ്ഞു: “അവരെ വീട്ടീന്ന് വല്ലോം പോയാ അറസ്റ്റ് ചെയ്യാൻ ആണോ സാറേ..? നേരെ എൻ്റെ ഷോപ്പിലോട്ട് പോരെ ഞാൻ അവിടെ കാണും”

സത്യൻ്റെ ഓവർ ചോദ്യങ്ങൾക്ക് സോഫിയ ഒരു മുഴം മുന്നേ തടയിട്ടു. സത്യന് അത് മനസ്സിലായി. അയാള് ചിരിച്ചുകൊണ്ട് ചളിപ്പു മാറ്റി. പക്ഷേ മാനസക്ക് ഒന്നും മനസിലായില്ല. അവള് മറ്റേതോ ലോകത്താണ്.

അവർ നരിമറ്റം വീട്ടിൽ എത്തി. മാനസ ചാടി ഇറങ്ങി. കോളിംഗ് ബെൽ അടിച്ചു. പക്ഷേ അകത്ത് ബെൽ അടിക്കുന്ന ശബ്ദം ഒന്നും കേട്ടില്ല.

“കരണ്ട് വന്നു കാണത്തില്ല മോളെ”..

“ആഹ അത് ശരിയാ… ഇന്നലെ എന്ത് മുടിഞ്ഞ കൊടുങ്കാറ്റ് ആയിരുന്നു”.. സത്യൻ പറഞ്ഞു.

മാനസ വാതിൽ ഒന്ന് തള്ളി. അത് തുറന്നു വന്നു.

“ഇതടച്ചിട്ടില്ല..!! എന്നാ ഞാൻ മനുവെട്ടനെ റൂമിൽ പോയി പൊക്കാം”.. മുകൾ നിലയിലെ മനുവിൻ്റെ റൂമിലേക്ക് മാനസ പടികൾ പടപടാ ഓടിക്കയറി. മനുവിൻ്റെ ബെഡ്റൂമിന്റെ ഹാൻഡിൽ പതിയെ പിടിച്ചു തിരിച്ചു. വാതിൽ തുറന്നു…

മനുവേട്ടന്റെ ബെഡ്റൂമിലെ കാഴ്ച കണ്ട് മാനസക്ക് മോഹാലസ്യം വരും പോലെ തോന്നി… കൈയിൽ നിന്നും പ്രസാദം അങ്ങനെ താഴെ വീണു…!

*****************************************************

“എന്താ എല്ലാവർക്കും ഒരു മൗനം? വരുന്ന വഴി അടി കൂടി പിണങ്ങിയോ..? എന്ത് പറ്റി നിലു മോളെ”..?

Leave a Reply

Your email address will not be published. Required fields are marked *