പ്രഭാവലയം [Kafka]

Posted by

പ്രഭാവലയം

Prabhavalayam | Author : Kafka


വലിയച്ഛൻ മരിച്ചു, എല്ലാവരും ഏറെക്കുറെ പ്രതീക്ഷിച്ചതാണ് ഈ മരണം . ഒരു വർഷത്തിലേറെ ആയി കിടപ്പായിരുന്നു. വയറിൽ കാൻസർ ആയിരന്നു. അന്നൊരു ഞാറാഴ്ച, അച്ഛന്റെ ഫോൺലേക്കു അവരുടെ അയൽപക്കത്തുള്ള ആരോ വിളിച്ചു പറഞ്ഞതാണ്.

കഴിഞ്ഞ ആഴച ഞങ്ങൾ എല്ലാവരും കൂടെ മൂപ്പരെ പോയി കണ്ടിരുന്നു. തിരിച്ചു വരുന്ന വഴി അമ്മ കാറിൽ ഇരുന്നു പറയുന്നുണ്ടായിരുന്നു “അതിനെ എന്തിനാ ഈശ്വരൻ ഇങ്ങനെ ഇട്ടു നരകിപ്പിക്കുന്നത് , ആ പ്രഭേച്ചിടെ ഒരു വിധി, ഒന്ന് കഴിഞ്ഞപ്പോ അടുത്തത്, അതിനു ഈ ജന്മം സന്തോഷം ന്ന് ഒന്ന് വിധിച്ചിട്ടില്ലായിരിക്കും” ന്ന്. കാര്യം അമ്മ വെല്ലിമ്മ യെ  പ്രഭേച്ചി ന്നു ആണ് വിളിക്കുന്നത് ന്നാലും അത് പ്രായം കൊണ്ടല്ല സ്ഥാനം കൊണ്ടാണ്. പ്രായം നോക്കിയാൽ അമ്മയേക്കൽ ഇളപ്പം ആണ് വെല്ലിമ്മക്ക്.

അച്ഛന്റെ നേരെ മൂത്തത് ആണ് വലിയച്ഛൻ. അവര് തമ്മിൽ ഒരു 5 വയസ്സിന്റെ വ്യത്യാസം ഉണ്ട്, അച്ചാച്ചൻ, അച്ഛനൊക്കെ ഒരു 10 ക്ലാസ്സിൽ പഠിക്കുമ്പോ മരിച്ചു. അന്ന് തൊട്ടു കുടുമ്പത്തിലെ കാര്യങ്ങൾ ഒക്കെ നടത്തിയിരുന്നത് വലിയച്ഛൻ ആണ്‌. അതുകൊണ്ടു എന്താ പറ്റിയത് ന്നു വച്ച മൂപ്പരുടെ കല്യാണം ഒക്കെ വൈകി.

അച്ഛന്റെ താഴെ ഉള്ള 2 പെങ്ങന്മാരുടെ കാര്യങ്ങളും കഴിഞ്ഞിട്ടാണ് മൂപ്പര് കെട്ടിയതു. കല്യാണം വേണ്ട ന്നൊക്കെ  പറഞ്ഞു ഇരുന്നുതാണു, പക്ഷെ എല്ലാരും കൂടെ നിര്ബന്ധിച്ചപ്പോ അവസാനം സമ്മതിച്ചു. അതല്ല വെല്ലിമ്മ നെ കണ്ടു മൂപ്പര് മൂക്ക് കുത്തി വീണതാ ന്നും ഇടയ്ക്കു പറഞ്ഞു കളിയാക്കാറുണ്ട്.

വലിയമ്മ  ഒരു സുന്ദരി ആണ്, ഒരു വെളുപ്പ് കൂടിയ ഇരു നിറം ആണ് അവർക്കു. അത്യാവശ്യം തടിച്ച ഒരു പ്രകൃതം. രണ്ടാളും തമ്മിൽ നല്ല പ്രായ വ്യത്യാസം ഉണ്ട് ഒരു 10 – 12 വയസ്സിന്റെ.  അതുകൊണ്ട് വലിയമ്മ യുടെ നല്ല പ്രായം മുഴുവൻ വലിയച്ഛനെ പരിചരിക്കൽ ആയിരന്നു. 4 വര്ഷം മുന്നെ ഒരു അറ്റാക്ക് വന്നു, മേജർ അറ്റാക്ക് ആയിരന്നു, അത് കൊണ്ട് ജോലി ന്നു VRS എടുത്ത് വീട്ടിൽ തന്നെ ആയി. അങ്ങനെ 54 വയസിൽ തന്നെ വലിയച്ഛൻ ഒരു വൃദ്ധനെ പോലെ ആയി.