ഫാന്റസി ഓഫ് ബാംഗ്ലൂർ 2 [Introvert]

Posted by

 

കുറച്ചു  മുൻപോട്ട്  നടന്നപ്പോൾ  ഏതാണ്ട്  ഒരു  കൊള്ള സങ്കേതത്തിൽ കയറുന്ന  ഫീൽ  ആയിരുന്നു എനിക്ക് ..

 

അങ്ങനെ  കുറച്ചു  മുൻപോട്ട് നടന്നപ്പോൾ  വലിയ  ഒരു  ഡോർ  കണ്ടു . അവിടെ  കുറെ  സെക്യൂരിറ്റികളും . അവർ  ഞങ്ങളെ കണ്ട  ഉടനെ  അവർ  ഞങ്ങളോട്  പാസ്  ചോദിച്ചു . അപ്പഴാണ്  തോമസ്  ചേട്ടൻ  ഇന്നലെ  എന്നെ  കാണിച്ച പാസ് എടുത്തു  കൊടുത്തത് .. എന്നിട്ട്  ഐഡി കാർഡ്  കാണിക്കാൻ  പറഞ്ഞു . എന്നിട്ട്  ചേട്ടൻ  കമ്പനിയിലെ കാർഡ് എടുത്ത് കാണിച്ചു .. തോമസ്  ചേട്ടൻ  പറഞ്ഞു എന്റെ  കമ്പനിയിലെ ഐഡി കാർഡ് കാണിക്കാൻ . ഞാൻ  എന്റെ  ഐഡി  കാർഡ്  കാണിച്ചു . എന്നിട്ട്  അവർ ഞങ്ങളെ  അകത്തോട്ട്  വിട്ടു …

 

എനിക്ക് ഒന്നും  മനസിലാവുന്നില്ല . ഞാൻ  അകത്തോട്ട് കയറിയപ്പോൾ ഞെട്ടി  പോയി . വലിയ  ക്ലബ്  പോലെ ആണ്  അകത്തു . കുറെ  പേര് ഉണ്ട്  ഇവിടെ  അത്  എല്ലാം  കോട്ട് ഇട്ട  ആൾക്കാർ . എനിക്ക്  മനസിലായി  ഇതെല്ലാം വലിയ  കോടിശ്വരൻ  മാരാണ് … എനിക്ക്  ഒരു  പിടിയും  കിട്ടുന്നില്ല . ഒരു  ക്ലബിന്  അകത്തു വേറെ ക്ലബോ ..ഞാൻ  ചിന്തിച്ചു ..

 

ഞാൻ : തോമസ്  ചേട്ടാ  ഇത്  എന്തുവാ  എനിക്ക്  ഒന്നും  മനസിലാവുന്നില്ല …

 

തോമസ് : ഡാ  ഇതാണ്  കോടിശ്വരൻ മാരുടെ ക്ലബ്.. ഇത്  മാസത്തിൽ  ഒരു  തവണ  മാത്രമേ  ഈ  ക്ലബ്  നടക്കത്തൊള്ളൂ ….

 

ഞാൻ : ചേട്ടൻ  തെളിച്ചു  പറ .. എനിക്ക്  ഒന്നും  മനസിലാവുന്നില്ല ….

 

തോമസ് : ഡാ ഈ  ബാംഗ്ലൂരിൽ  ഒത്തിരി കമ്പനികൾ  ഉണ്ട് . ആ കമ്പനിയിലെ  എംഡി മാരും , ഓണർമാരും ഒക്കെ  പങ്കെടുക്കുന്ന ക്ലബ്ബാണ്  ഇത് ….

 

ഞാൻ : അവര്  എന്തിനാ  ഇവിടെ  ഇങ്ങനെ  കൂടുന്നത് …

 

തോമസ് : അവര്  ബിസിനസ് വളർത്തുന്നതും , ബിസിനസ്  പാർട്ട്നെഴ്സിനെ കൂട്ടുന്നതും ഇതുപോലത്തെ ബിസിനസ്  മീറ്റിങ്ങിലാണ് …

Leave a Reply

Your email address will not be published. Required fields are marked *