നാമം ഇല്ലാത്തവൾ 8 [വേടൻ]

Posted by

“” ഒന്ന് പോടാ.. അവര് മാരീഡ് പോലുമല്ല.. “” ന്ന് ഞാൻ പറഞ്ഞതും

“” അതിന് ഗർഭിണി ആകാൻ കല്യാണം കഴിക്കണമെന്നുണ്ടോ… “”

“” അയ്യേ.. ന്തൊക്കെയാ വിഷ്ണുവേട്ടാ നിങ്ങള് വിളിച്ചു പറയണേ… ഉള്ള ബോദോം പോയോ .. “”

ആമിക് അവൻ പറഞ്ഞത് തീരെ ഇഷ്ടമായില്ല, അല്ലേലും ഈ പുന്നാര മോൻ എന്തൊക്കെയാ പറയുന്നേ..

“” അല്ലേടി മോളെ ഇവിടെ ചെലരോട് അകത്തു കിടക്കുന്ന ചിലർക്ക് എന്തൊക്കെയോ.. ഹും. മ്മ്മ്.. “”

അവനൊന്നു അർത്ഥം വച്ച് ചിരിച്ചു, ശെടാ ഈ കോപ്പൻ ന്ത്‌ നാറിത്തരമാണ് വിളിച്ചു പറയുന്നേ..

“” ഇനി നീയെങ്ങാനും….!!!””

അതുംകൂടെ ചോദിച്ചോന്ന് നിർത്തി, അതിന് ന്റെ മുഖത്ത് ”ഞാനോ… പോടാ….” ചട്ടമ്പി നാട് മൂവിയിലെ സുരാജ് ഏട്ടന്റെ മുഖമാണ് ഓർമ്മ വന്നത്, എല്ലാർക്കും പ്രതേകിച്ചു മുഖമാറ്റമൊന്നുമില്ല

പിന്നതു ഒരു ചിരിയിലേക്ക് ചേക്കേറി ഓ എനിക്കെട്ട് വച്ചതാ.. അതിന് അവന്റെ തന്തയടക്കം തെറി വിളിച്ചു ഇതിന്റെ ഇടക്ക് ആമി വന്ന്

“” ഇനി അവളെങ്ങാനും നിങ്ങടെ പേര് പറയുമൊന്നാ… ന്റെ പേടി…!”” ന്നൊരു ഡയലോഗും അതിന് അതെ ടോണിൽ തന്നെ മറുപടിയും കൊടുത്ത്

“” പരമ നാറി…പട്ടി കഴുവർടെ മോളെ.. “”

അതിനും ചിരിച്ചാവിടെ നിൽകുമ്പോൾ പെട്ടെന്ന്

“” ഇവിടെകിടന്ന് ബഹളം വയ്ക്കരുതെന്ന് അറിയാൻ മേലെ. ഇതൊരു ഹോസ്പിറ്റലാണ്..””

ന്ന് അത്യവശ്യം പ്രായമായ ഒരു നേഴ്‌സ് പെണ്ണുമ്പുള്ള വന്ന് ഞങ്ങളുടെ അടുത്ത് രണ്ട് ചാട്ടം.

“” ഇത് ഹോസ്പിറ്റലാണോ….! ഇയ്യോട ഞാൻ കരുതി പാലാരിവട്ടം ജംഗ്ഷൻ ആണെന്ന്.. നിങ്ങളൊന്ന് കേറി പോ പെണ്ണുമ്പുള്ളെ.. !! ഇതോസ്പിറ്റൽ ആണെന്നറിയാതെ ഇരിക്കാൻ ഞങ്ങളെന്നാ പൊട്ടന്മാരാണോ..എല്ലാടത്തും കാണും ഇങ്ങനെ കുറെ എണ്ണം.””

നഴ്സുമാരുടെ സ്ഥിരം ക്ലീഷേയായത്കൊണ്ട് അവനങ് ചാടി ഏറ്റെടുത്തു, ഉടനെ അവര് റിപ്പോർട്ട്‌ ചെയ്യുമെന്ന് പറഞ്ഞതും കൈയും കാലും പിടിച്ച് ആമിയും മാഗിയും അവരെ സമാദാനപ്പെടുത്തി.

“”നീയൊന്ന് അടങ്ങേന്റെ വിഷ്ണു.. “” അവനേം വിളിച്ചു ഗായത്രി കിടക്കുന്ന റൂമിലേക്ക് കയറി.. അവരപ്പോ കണ്ണ് തുറന്നിരുന്നു. ഞങ്ങളെ കണ്ട് പുള്ളിക്കാരി ക്ഷീണത്തിൽ കലർന്നൊരു ചിരി പാസ്സാക്കി.,

Leave a Reply

Your email address will not be published. Required fields are marked *