അവളിലേക്കുള്ള ദൂരം 4 [Little Boy] [Climax]

Posted by

പാത്രങ്ങൾ എല്ലാം കഴുകിവച്ച്.. മേഘ കട്ടിലിൽ കയറി മോളെയും കെട്ടിപിടിച്ചു കിടന്നു.. അപ്പോഴാണ് അമ്മുമോൾ മേഘയെ വിളിച്ചത്..

 

“മമ്മ..”

 

എന്താണെന്ന ഭാവത്തിൽ മേഘ മോളെ നോക്കി…

 

“മമ്മ, എന്റെ കൂട്ടുകാരി ഇല്ലെ അനു.. അവളുടെ അമ്മക്ക് ഒരു കുഞ്ഞാവ ഉണ്ടായി..”

 

മോൾ അതിയായ സന്തോഷത്തിൽ മേഘയോട് പറഞ്ഞു…

 

മേഘ ചിരിച്ചു കൊണ്ട് മോളെ ഒന്നൂടെ ചേർത്തു പിടിച്ചു…

 

” അവൾക്കിനി കളിക്കാൻ കൂട്ടായല്ലോ..

 

മമ്മ എനിക്ക് എപ്പോഴാ ഒരു അനിയൻ ഉണ്ടാകുക.. ”

 

മോളുടെ ആ ചോദ്യത്തിൽ മേഘ ഒന്ന് നടുങ്ങി..

 

പറ മമ്മ.. മേഘ മറുപടി ഒന്നും കൊടുക്കാതെ ആയപ്പോൾ മോൾ ഒന്നൂടെ ചോദിച്ചു…

 

” മിണ്ടാതെ കിടക്ക് അമ്മു.. ” മേഘ ദേഷ്യത്തോടെ മോളോട് പറഞ്ഞു…

 

അതോടെ മോള് തിരിഞ്ഞു ഒന്നും മിണ്ടാതെ കിടന്നു..

 

അപ്പോഴും മേഘയുടെ ഹൃദയമിടിപ്പ് കൂടിതന്നെയിരുന്നു… ഇനിയും ഈ ചോദ്യം മോള് ആവർത്തിക്കും എന്ന് മേഘക്ക് അറിയാമായിരുന്നു.. ഒരു നെടുവീർപ്പോടെ മേഘ മോളെയും കെട്ടിപിടിച്ചു ഉറക്കത്തിലാണ്ടു….

 

“മേഘാ..”

 

ആരോ വിളിക്കുന്നതുപോലെ തോന്നി മേഘ ക്ക്

 

ഇച്ഛയാ.. ഇച്ചായന്റെ ശബ്ദം അല്ലെ അത്..

ഞാൻ ചുറ്റും നോക്കി.. പെട്ടെന്ന് ഒരു രൂപം എന്റെ മുന്നിൽ തെളിഞ്ഞു വന്നു.

 

ചെറിയ ഭയം എന്നിൽ നിറയുന്നത് ഞാൻ അറിഞ്ഞു..

 

കുറച്ചു കഴിഞ്ഞു ആ രൂപം എന്റെ മുമ്പിൽ തെളിഞ്ഞുവന്നു..

 

ആരാണെന്നു മനസിലായതും ഞാൻ ഒരു നിമിഷം ഷോക്കടിച്ചപോലെ നിന്നും പോയി..

 

ജോമിച്ചാ.. ഞാൻ ഓടിചെന്ന് കെട്ടിപിടിച്ചു ഒരുപാട് കരഞ്ഞു…

 

ജോമിച്ചന്റെ കൈകൾ എന്റെ മുടിയിൽ അശ്വസിപ്പിക്കൽ എന്നോണം തലോടി കൊണ്ടിരുന്നു..

 

“ഇച്ചായ.. എന്തിനാ എന്നെ വിട്ടേച്ചു പോയെ..”ഞാൻ കരഞ്ഞുകൊണ്ട് പറഞ്ഞു..

 

“എന്തിനാ മേഘ കരയുന്നെ…നീ ഇങ്ങനെ വിഷമിച്ചിരുന്നാൽ ഞാൻ എങ്ങനെ സന്തോഷത്തോടെ ഇരിക്കും…”

 

മേഘ അതിനു മറുപടി ഒന്നും പറഞ്ഞില്ല..

Leave a Reply

Your email address will not be published. Required fields are marked *