അവളിലേക്കുള്ള ദൂരം 4 [Little Boy] [Climax]

Posted by

 

“പപ്പാ…. ഇന്നുണ്ടല്ലോ… ” എന്നെ കണ്ടതും അമ്മുമോള് വിശേഷങ്ങൾ തുടങ്ങി…മമ്മയെ എല്ലാം പറഞ്ഞുകേൾപ്പിച്ചു കഴിഞ്ഞാൽ പിന്നെ ഇവിടെ ആണ് കക്ഷി… അവിടെ പറഞ്ഞെതെല്ലാം ഇവിടെ വന്നു പറയും…

 

മോളുടെ വിശേഷങ്ങൾ കേട്ട് സമയം പോയതറിഞ്ഞില്ല.. താഴെ നിന്ന് അത്താഴം കഴിക്കാനുള്ള മേഘയുടെ വിളിതുടങ്ങി…

 

പേരെടുത്തു വിളിച്ചില്ലെങ്കിലും അത് എനിക്കുകൂടിയുള്ള വിളി ആണ്..

 

” വാ പപ്പാ.. “മോളു ഭക്ഷണംകഴിക്കാൻ തിടുക്കംകൂട്ടി…

 

ഞാൻ മോളെയും എടുത്തു താഴെ ചെല്ലുമ്പോൾ മേഘ എല്ലാം എടുത്തു വച്ചിരുന്നു..

 

മോളും ഞാനും കൈകഴുകി ഇരുന്നു… കുറച്ചു കഴിഞ്ഞു മോൾക്കും മേഘക്കും ചോറെടുത്ത് അവളും കസേര വലിച്ചിട്ടിരുന്നു..

 

ഒരുമിച്ച് എല്ലാവരും ഇരിക്കുന്ന അപൂർവ നിമിഷങ്ങളിൽ ഒന്ന്..

 

ഭക്ഷണം കഴിച്ചു എല്ലാവരുടെയും പ്ലേറ്റുമായി മേഘ അടുക്കളയിലേക്ക് തന്നെ പോയി..

 

അബത്തത്തിൽ പോലും മേഘയുടെ കണ്ണുകൾ എന്നിൽ വീഴാതെ ഇരിക്കാൻ അവൾ പണിപ്പെട്ടു..

 

കൈകഴുകി കുറച്ചു നേരം അവിടെ തന്നെ നിന്ന് പിന്നെ രണ്ടും കല്പ്പിച്ചു മേഘയുടെ പുറകെ ഞാൻ പോയി.. അടുക്കളയിൽ നോക്കിയപ്പോൾ മേഘ പാത്രങ്ങൾ കഴുകുകയായിരുന്നു..

 

ഞാൻ മെല്ലെ മുരടനക്കി…

 

മേഘ തിരിഞ്ഞു നോക്കി.. ഞാനാണെന്ന് കണ്ടതും പഴയതുപോലെ തിരിഞ്ഞ് പണി തുടർന്നു…

 

” എന്നോട് ക്ഷമിച്ചൂടെ മേഘ…. ഒറ്റപ്പെടൽ സഹിക്കാൻ കഴിയുന്നില്ല… അറിയാം തെറ്റ് ചെയ്തു… എന്നോട് ഒന്ന് സംസാരിക്കുക എങ്കിലും ചെയ്തുകൂടെ… ” പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും തൊണ്ട ഇടറിയിരുന്നു…

 

പ്രതീക്ഷിച്ചപോലെ മേഘ ഒന്നും മിണ്ടിയില്ല.. തിരിഞ്ഞുപോലും നോക്കാതെ മേഘ പണി തുടർന്നു…

 

ഞാൻ തോറ്റവനെപോലെ തിരിഞ്ഞു നടന്നു..

മേഘയുടെ കണ്ണുകളും നിറഞ്ഞു വന്നു.. ” എല്ലാം അറിയാം അലക്സ്‌ പക്ഷെ നിന്നോട് അത്ര പെട്ടെന്നൊന്നും എനിക്ക് ക്ഷമിക്കാൻ കഴിയില്ല ” മേഘയുടെ മനം ഉരുവിട്ടു…

 

ഞാൻ പെട്ടെന്നു തന്നെ മുറിയിൽ എത്തി കട്ടിലിലേക്ക് കമിഴ്ന്നു കിടന്നു…മേഘയുടെ മൗനം എന്നത്തെയും പോലെ എന്റെ കണ്ണുകളെ നനയിച്ചു… എല്ലാത്തിനും ഞാൻ അർഹനാണെന്നുള്ള ചിന്ത അവളുടെ പ്രവർത്തിയെ നായീകരിക്കത്തക്കതായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *