അകവും പുറവും 6 [ലോഹിതൻ]

Posted by

ഹമീദേ വൈകുന്നേരം നമ്മൾക്ക് ഒരുമിച്ചു പോകാം.. ഞാൻ ജീപ്പിൽ പോകുന്നില്ല.. നമുക്ക് തന്റെ സ്‌കൂട്ടറിൽ പോകാം.. എന്നെ കുമ്പിടിയിൽ ഇറക്കിയാൽ മതി.. അവിടുന്ന് ഞാൻ ഓട്ടോയിൽ പൊയ്ക്കോളാം..

ഹമീദ് സന്തോഷത്തോടെയും അത്ഭുതത്തോടെയും ശരി സാർ നമ്മൾക്ക് ഒരുമിച്ചു പോകാം എന്ന് പറഞ്ഞു…

വൈകുന്നേരം ഹമീദിന്റെ ആക്റ്റീവയിൽ കയറി ഇരുന്നിട്ട് ഞാൻപറഞ്ഞു..

നേരെ കുറ്റിപ്പുറത്തിനു വിട്ടോ..

തിരിച്ചു് ഒന്നും ചോദിക്കാതെ അയാൾ ഉറ്റിപ്പുറത്തേക്ക് വണ്ടി വിട്ടു..

കുറ്റിപ്പുറം പാലം കഴിഞ്ഞ് വണ്ടി റോഡ് സൈഡിൽ ഒതുക്കി വെച്ചിട്ട് ഞങ്ങൾ പുഴയിലേക്ക് ഇറങ്ങി…

വേനൽ കാലം.. പുഴ മെലിഞ്ഞ് ഒരു സൈഡിൽകൂടി ഒഴുകുന്നു.. ഞങ്ങൾ ഭാരതപ്പുഴയുടെ വിശാലമായ മണൽ മെത്തയിൽ ഇരുന്നു…

ഞാൻ കാര്യമായി എന്തോ പറയാനുള്ള തയാറെടുപ്പ് ആണെന്ന് ഹമീദിന് മനസിലായി…

ഞാൻ വല്ലാത്ത മാനസിക അവസ്ഥയിൽ ആയിരുന്നു.. ഹമീദിനോട് സുഹൃത്ത് എന്ന നിലയിൽ എല്ലാം തുറന്നു സംസാരിക്കാം എന്നു കരുതിയാണ് വന്നത്…

പക്ഷേ ഇപ്പോൾ എനിക്ക് അതു വേണോ എന്നൊരു ചിന്തപിടികൂടിയിരിക്കുന്നു..

എന്റെ മനസിലുള്ള ദുരഭിമാനം കൊണ്ടാകാം ഇപ്പോൾ അങ്ങിനെ തോന്നുന്നത്…

മണപ്പുറത്തു ഇരിക്കാൻ തുടങ്ങിയിട്ട് ഏതാനും മിനിട്ടുകൾ ആയി… ഞാൻ എന്തെങ്കിലും പറയുമോ എന്നറിയാൻ ഹമീദ് എന്നെ ഇടക്കിടക്ക് നോക്കുന്നുണ്ട്…

ഒടുവിൽ ക്ഷമ കെട്ടപോലെ അയാൾ പറഞ്ഞു തുടങ്ങി…

സാറേ.. എനിക്കറിയാം.. സാർ പറയാൻ മടിക്കുന്ന കാര്യം..നമ്മുടെ പ്രായത്തിലുള്ള മിക്കവർക്കും ഈ പ്രശ്നം ഉണ്ട്…

ഞാൻ അമ്പരപ്പോടെ അയാളെ നോക്കി..

എന്റെ നോട്ടം കണ്ട് ചെറു ചിരിയോടെ അയാൾപറഞ്ഞു..

എനിക്കും ഈ പ്രശ്‌നം ഉണ്ടായിരുന്നു സാർ.. ഇപ്പോൾ ഇല്ല.. ഞാൻ അതിൽ നിന്നും മുക്തി നേടി…

ഇയാൾ ഇതെന്താ പറയുന്നത് എന്നപോലെ ഞാൻ അയാളെ നോക്കി…

എന്റെ നോട്ടം ശ്രദ്ദിക്കാതെ പടിഞ്ഞാറ് ചായുന്ന സൂര്യനെ നോക്കികൊണ്ട് അയാൾ തുടർന്നു..

സാറേ.. എന്റെ ഭാര്യ മരിക്കുമ്പോൾ എനിക്ക് നാല്പത്തിയാറുവയസാണ്..

എനിക്ക് മൂന്ന് മക്കൾ ആണെന്ന് സാറിന് അറിയാമല്ലോ.. ഒരു മകളും രണ്ട് ആൺ മക്കളും.. മകളുടെ വിവാഹം ഭാര്യ ഉള്ളപ്പോൾ തന്നെ നടത്തി.. ആഹ് സാറും വന്നതല്ലേ അവളുടെ കല്യാണത്തിന്..

Leave a Reply

Your email address will not be published. Required fields are marked *