മിഴി 8 [രാമന്‍] [Climax]

Posted by

“അനൂ …”ഞാൻ ഈണത്തിൽ വിളിച്ചു.

“ഉഫ് ന്‍റെ മോനേ എനിക്ക് ന്തോ അവണ്‌ നീയിങ്ങനെ വിളിക്കുമ്പോ. കുളിരു കേറുന്ന പോലെ…ഇയ്യോ….” അവളൊന്നിളകിയിരുന്നു. മുന്നിൽ ഞങ്ങളെ അറിയുന്ന ചേച്ചി നോക്കി നല്ല ചിരി തന്നു പോയി.

“നീ പറ… ന്തിനാ വിളിച്ചേ.?…” അത് പോവുന്നതും നോക്കി ചെറിയമ്മ അടുത്തേക്ക് അമർന്നിരുന്നു.

“അത്രക്ക് കൊതിയാണോ…?!’

“ന്തിന്….”

“അണോ…”

“ന്തിനെടാ…..?”

“കഴുത്തിൽ ഞാൻ താലി കെട്ടാൻ …”  ഒന്നും മിണ്ടീല്ല.ഇനി ഞാൻ ചോദിച്ചതിൽ ന്തേലും തെറ്റുണ്ടോ. കഴുത്തിൽ അവളുടെ കൈ പെട്ടന്ന് മുറുകി.. ഏഹ്…! ഞാൻ ശ്വാസം വലിച്ചെടുത്തു.

” തെണ്ടി ചെക്കാ ഞാൻ അല്ലാതെ വേറെ ആരേലും മനസ്സിലുണ്ടെൽ മോനെ. കൊന്നുകളയും ഞാൻ… ” കഴുത്തു ശെരിക്കും മുറുക്കിയവൾ..ഞാൻ കഴുത്തെങ്ങനെയോ മോചിപ്പിച്ചെടുത്തു. അവളുടെ കണ്ണിലേക്കു നോക്കി ഞാനാ കവിൾ തലോടി.പറ്റിയാ ഇപ്പോ തന്നെ ആ ആഗ്രഹം സാധിച്ചു കൊടുക്കാൻ തോന്നി.എന്തായാലും  അമ്മ പറഞ്ഞപോലെ അവളോട് പറയാൻ നിന്നില്ല. വേഗം ഞാനൊരു താലി വാങ്ങാന്നു പറഞ്ഞു അവളെ സമാധാനിപ്പിച്ചു. ഹരി പതുങ്ങി നിന്നു വിളിച്ചു. ഇപ്പോ വരാമെന്ന് ചെറിയമ്മയോട് പറഞ്ഞു ഞാൻ മുങ്ങി.എന്താ ചെയ്തേ എന്നൊന്നും അറിയില്ല അവൻ താലത്തിൽ പൂക്കളുടെ കൂടെ വെച്ച ആ താലി എടുത്തു തന്നു. തോളിൽ രണ്ടു തട്ട് തട്ടി അവന്‍റെ ആശംസകൾ.

വീട്ടിലേക്ക് നടക്കുമ്പോ ഞാൻ ഇനിയുള്ള സംഭവങ്ങളെ പറ്റിയുള്ള ആലോചനയിലായിരുന്നു.കഴുത്തിൽ ഇത് കെട്ടുമ്പോ അവളുടെ മുഖവും ചിരിയും സന്തോഷവും ഞാൻ മുന്നിൽ കണ്ടു പോയി.. ഫോണിന്‍റെ വെളിച്ചത്തിൽ ഇരുട്ടിൽ ഞങ്ങൾ പടത്തിന്‍റെ വരമ്പിലൂടെ വീട്ടിലേക്ക് നടന്നു.

വീട് ഇരുട്ടിലാണ്.ചെറിയമ്മയോടമ്മ വാതിൽ തുറക്കാൻ പറഞ്ഞു എന്‍റടുത്തേക്ക് വേഗം വന്നു. മാലയുടെ കാര്യം ചോദിക്കാനാണ് ഞാൻ ഹരിക്കുകൊടുത്തു വാങ്ങിയ കാര്യം പറഞ്ഞു. ലൈറ്റ് തെളിയിച്ചു വരാന്തയിലേക്ക് വീണ്ടും വന്നവൾ നോക്കുമ്പോ ഞങ്ങൾ മുറ്റത്തു തന്നെയാണ്. അവളുടെ നോട്ടം കണ്ടിട്ടാണേൽ എനിക്കെന്തോ പോലെയുണ്ട്. ഇത്തിരി കഴിഞ്ഞാ എന്‍റെ ഭാര്യകൂടെ ആവുമല്ലോന്നോർക്കുമ്പോ ഒരത്ഭുതം പോലെ.

അമ്മയവളെയും കൂട്ടി ഉള്ളിലേക്ക് കേറി. ഇത്തിരി നേരം നിന്നും കളിച്ചാണ് ഞാൻ അകത്തേക്ക് ചെന്നത്.ചെറിയമ്മ ഫോണിൽ തോണ്ടി സോഫയിൽ ഇരിക്കുന്നുണ്ട്. ഞാൻ വിചാരിച്ചു അമ്മ അവളെ ഇനിയും ഒരുക്കാനോ മറ്റോ കൊണ്ടുപ്പോയതാന്ന്.എവിടെ.

Leave a Reply

Your email address will not be published. Required fields are marked *