മിഴി 8 [രാമന്‍] [Climax]

Posted by

“എന്‍റമ്മേ അതിനെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കുന്നതെന്തിനാ.?.” നടക്കുന്നയമ്മയുടെ കുറുകെ നിന്നും ചോദിച്ചെങ്കിലും എന്നെ ബാക്കോട്ടേക്കുന്തി ഉന്തി അമ്മയുടെ റൂമിലേക്കെന്നെ നടത്തിച്ചു.

“പോടാ അവൾക്കിത്തിരി കൊള്ളട്ടെ! ഞാൻ കുറേ ദിവസായി അവൾ പറയിണതൊക്കെ കേൾക്കുന്നു ഞാൻ ന്തേലും തിരിച്ചു പറഞ്ഞോ?…” ഒരു വിഷമവോ ദേഷ്യമോ ഒന്നുമില്ലാതമ്മ കൂളായി പറഞ്ഞു. ഞാൻ തലയിൽ കൈ വെച്ചുപോയി.

“അതെന്തേലും ചെയ്യും ട്ടോ അമ്മേ.”

“അതൊന്നുല്ലടാ…യ്യോ…തട്ടി വീഴല്ലേ നീ..നോക്ക് ” അമ്മയുടെ റൂമിലേക്ക് കേറിയതും തിരിഞ്ഞു  നടക്കുന്നത് കൊണ്ട് ആ വാതിലും തട്ടി വീഴാൻ പോയി.ബാക്കിൽ ആതാ വരുന്നു കാറ്റു പോലെ ചെറിയമ്മ.

“അതാ വരുന്നമ്മേ..രണ്ടും കൂടെ എന്നെ തിന്നാതിരുന്നാ മതി ” നടുക്ക് കേറി എനിക്കിട്ടായിരിക്കും ഇനി കിട്ട. രണ്ടും വിഷമവും ദേഷ്യവും എന്‍റെ മേൽ തീർക്കും. ഞങളെക്കാളും മൂത്തതാണല്ലോന്ന് ഓര്‍ത്താണ് അമ്മയോട് പറയുന്നത്.ചെറിയമ്മ വരുന്നത് കണ്ട് ദൃതിയില്‍ അമ്മ വാതിലടക്കാൻ നോക്കിയെങ്കിലും പുറത്തുനിന്നുന്തി അനുവപ്പോഴേക്കും വാതിലു തുറന്നു. അമ്മ അവളെ  പുറത്താക്കാൻ അടച്ചതൊന്നുമല്ല. അവളെ എരു കേറ്റ.. ന്നട്ട് അതിന്‍റെ വായിലുള്ളത് മുഴുവനും കേൾക്ക ഇത് തന്നെ പണി.ഇനിയും അത് തന്നെയാവും നടക്ക. ഇത്തിരി ചുവന്ന കണ്ണും.വിളറിയ അവളുടെ മുഖവും കണ്ടപ്പൊഴേ പന്തികേടാണെന്ന് തോന്നി.

“അനൂ…” ഞാൻ മെല്ലെ വിളിച്ചു.അനുനയം തന്നെ ശരണം.

എന്നവൾ നോക്കുന്നില്ല. എന്‍റെ തോളിൽ തലവെച്ചവളെ കലി കേറ്റാൻ നിൽക്കുന്ന അമ്മയെയാണ് നോട്ടം

“ചേച്ചി..ഓവറാവരുത്. സഹിക്കുന്നതിനു പരിധിയുണ്ട്. എന്‍റെയും ഇവന്‍റെയും കാര്യം എല്ലാവർക്കും അറിയുന്നതല്ലേ?. നിങ്ങൾക്ക് അതിനു മുന്നേ അറിയില്ലേ തള്ളേ….??” ചെറിയമ്മ ശെരിക്കും ഒച്ചയിട്ടു.

” ഞങ്ങളെ ഇടയിലേക്ക് കേറുന്നതെന്തിനാ… ഇത്തിരി സ്വര്യം തന്നൂടെ?… ” ദേഷ്യം സഹിക്കവയ്യാതെ ചെറിയമ്മ പല്ല് കടിക്കുന്നുണ്ട്.എന്തേലും ബോധം അമ്മക്ക് വന്നോ അവോ? വന്നിട്ടിട്ടുണ്ടാവും അല്ലേലും ബോധം ഇല്ലാഞ്ഞിട്ടൊന്നുമല്ല ഈ കളി.ബാക്കിൽ നിന്നമ്മ പതുങ്ങി മുന്നിൽ വന്നു നിന്നു. ചെറിയമ്മയുടെ മുഖത്തേക്ക് നോക്കി അമ്മയെന്നെ ചേർത്ത് പിടിച്ചു.

“അനൂ….ഞാനിവന്‍റെ  അമ്മയാണ്.ഓക്കേ….. ന്നാലും ഞാൻ നിന്നോട് വേറൊന്നു കൂടെ പറഞ്ഞിരുന്നു..”മന്ദഹസിച്ചു കൊണ്ടുള്ള അമ്മയുടെ ഓർമപ്പെടുത്തൽ.ഈശ്വരാ എന്നെ ഇഷ്ടാന്ന് ചെറിയമ്മയോട് പറഞ്ഞ കാര്യമല്ലേ പറയുന്നത്. കേട്ടയവളുടെ കണ്ണ് നിറഞ്ഞിട്ടുണ്ട്. എന്ത് കാര്യത്തിനാ ഇതിപ്പോ പറയുന്നത്?

Leave a Reply

Your email address will not be published. Required fields are marked *