മിഴി 8 [രാമന്‍] [Climax]

Posted by

അനു ആ അരമതിലിൽ തന്നെ മിണ്ടാതിരുന്നു. ഇനിയും വയ്യ! എനിക്ക് ഇനിയും ഇങ്ങനെ പിടിച്ചിരിക്കാൻ കഴിയില്ല! തെറ്റ് എന്‍റെ ഭാഗത്തുണ്ട് ഞാൻ വിഷമിപ്പിച്ചിട്ടുണ്ട്. എല്ലാം തുറന്നു പറയണം. അവളിരിക്കുന്ന തിണ്ണയിലേക്ക് ഞാൻ മെല്ലെ നടന്നു

“അ നു………” വാക്ക് മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല. അവളെഴുന്നേറ്റ് ഞാൻ ഒരാളവിടെ ഉണ്ടെന്ന് പോലും നോക്കാതെ ഉള്ളിലേക്ക് നടന്നു കളഞ്ഞു. തലക്കടി കിട്ടിയ പോലെയായി. പൂട്ടിപോയ കൺപീലിക്ക് ഇടയിലൂടെ കണ്ണുനീരിറങ്ങി.സ്റ്റെപ്പ് ഓരോന്നായി കേറുന്നത് കേൾക്കാം. അവൾ റൂമിലേക്ക് പോവാണ്. ഞാൻ അവിടെ കുറേ നേരം ഇരുന്നു. പിന്നെ താഴെ റൂമിൽ കൂടെ വെറുതെ നടന്നു.ഒഴിവാക്കാൻ നോക്കിയാലും കുഴപ്പല്ല. എനിക്ക് പറയാനുള്ളത് പറയാലോ.

ന്നാലും ഇന്നലെയൊക്കെ ന്തൊരു ചിരിയായിരുന്നു. വയ്യാതെ കിടക്കാന്ന് കരുതി നാട് മൊത്തം ഓടിച്ചു. പറ്റിച്ചില്ലേ? ന്നട്ടും ഞാനൊന്നും പറഞ്ഞില്ലല്ലോ. ശേ അങ്ങനെ ഒന്നും ചിന്തിക്കരുത് അത്രേം നേരം കെട്ടിയിട്ട് റൂം അടച്ചു പോയ ഞാൻ അത്രേം ക്രൂരത ചെയ്തിട്ട് അവൾ എന്നെ ഒന്ന് പേടിപ്പിച്ചതിന് ഇങ്ങനെ ഒന്നും ചിന്തിക്കാൻ പാടില്ല. കാറിൽ നിന്ന് വീട്ടിലേക്ക് അവൾ പോയത് പേടി കൊണ്ടാവും. ന്തേലും ആവട്ടെ ഇങ്ങനെ ശോകം അടിച്ചിരുന്നാൽ ഇങ്ങനെ ഇരിക്ക തന്നെയുള്ളൂ.തലയിൽ ഇരിക്കുന്ന നെഗറ്റീവ് ചിന്തകളെ!! വല്ല പണിക്കും പൊയ്ക്കൂടേ എന്നൊക്കെ ഇത്തിരി ഉഷാറാവൻ പറഞ്ഞു നോക്കി.ഹാ ഇത്തിരി മോട്ടിവേഷൻ കിട്ടി.

ഡൈനിങ് ടേബിളിൽ വെച്ച കഞ്ഞിയും, ഒരു പത്രത്തിൽ രണ്ടു മൂന്നു ദോശയും, കൂടെ ചമ്മന്തിയും അതൊക്കെ കൊണ്ട് ചെറിയമ്മയുടെ റൂമിലേക്ക് നടന്നു. വിശന്നു കരിഞ്ഞു കൊണ്ടിരിക്കുന്ന കുടൽ വയറ്റിൽ നിന്ന് മണം പിടിക്കുന്നപോലെ തോന്നിയപ്പോ. ഞാൻ ആലോചിച്ചു പോയി എന്‍റെ ത്യാഗം. ന്താല്ലേ!! കോപ്പ് അവളുടെ അടുത്തേക്ക് പോവുന്നതിനുള്ള പേടിക്ക് ഞാൻ ഇങ്ങനെ ഓക്ക് ചിന്തിക്കേണ്ട കാര്യമുണ്ടോ. അതും പൊട്ടത്തരം.

റൂമിന്‍റെ അടുത്ത് ആ അടഞ്ഞു കിടക്കുന്ന വാതിൽ കാലുകൊണ്ട് തള്ളി  അവളെ നോക്കാൻ ഒന്നും നിൽക്കാതെ ഞാൻ അങ്ങ് കേറി. എന്നോട് മുഖം കാണിക്കാതെ നിൽക്കാൻ പറ്റുമെങ്കിൽ എനിക്കാണോ ഇനി പ്രശ്നം. ന്നാലും ഞാനിങ്ങനെയൊക്കെ കൊണ്ട് കൊടുക്കുന്നുണ്ടല്ലോ ന്ന് അവൾക്ക് തോന്നണം. ആ ഒരു പ്രേതീക്ഷ മനസ്സിൽ ഉള്ളത് കൊണ്ട് ചുറ്റുപാടൊന്നും നോക്കീല്ല. ഒരു അനക്കമോ, ശ്വാസമെടുക്കുന്ന ശബ്‌ദമെങ്കിലും കേൾക്കണ്ടേ? ടേബിളിൽ പാത്രമൊക്കെ വെച്ചപ്പോ, ഇവിടെ തന്നെയുണ്ടോ കക്ഷിയെന്ന് ചിന്തിക്കാതിരുന്നില്ല. പതിഞ്ഞ വെള്ളം ഒഴുകുന്ന ശബ്‌ദം.ഏഹ്!! ചുറ്റുപാടു മുഴുവനും ഒറ്റ കറങ്ങലിനു നോക്കി.അവളില്ല. എങ്ങനെയിരിക്കണ്?..

Leave a Reply

Your email address will not be published. Required fields are marked *