മിഴി 8 [രാമന്‍] [Climax]

Posted by

“എവിടെ ആയിരുന്നു മക്കളേ..?” അവരുടെ അടുത്തേക്ക് എത്തിയതും ഉഷാന്‍റിയാണ് വായ തുറന്നു. ഇത്ര നേരമുണ്ടായിരുന്ന  ചിരിയുടെ ഒരംശം ചെറിയമ്മ ഇരിക്കുന്നത് കണ്ടപ്പോഴെനിക്ക് പോയിട്ടുണ്ട്. ആ ഇരിപ്പ് കാണുമ്പോ എന്തോ ആവുന്നുമുണ്ട്.

ഉഷാന്‍റിയുടെ ചോദ്യം കേട്ട് തലതാഴ്ത്തി ഇരുന്നിരുന്ന ചെറിയമ്മയൊന്നിളകി.. തല മെല്ലെ ചെരിച്ചു ഞങ്ങളുടെ നേരെയാ കണ്ണ് നീണ്ടപ്പോ എന്തോ!! നോക്കാൻ കഴിയാതെ ഞാൻ തല മാറ്റി കളഞ്ഞു.

മുന്നിൽ  ഞങ്ങളുടെ കാറും കൊണ്ട് ഷാജി അങ്കിൾ വന്നു. കൂടെ അതിൽ നിന്ന് ഇറങ്ങി അച്ചനും. ആന്‍റിമാരും അങ്കിളും, ഗായത്രിയും ഗൗരിയേച്ചിയും അതിലേക്ക് കേറി വീട്ടിലേക്ക് വിട്ടു.എന്‍റെ കയ്യിൽ അങ്കിളിന്‍റെ കാറുണ്ടല്ലോ.ഞങ്ങൾക്കതിൽ പോവാം.

ചെറിയമ്മയുടെ കണ്ണ് ഞങ്ങളുടെ നേരെ തന്നെയാണെന്ന് മനസ്സിലായിരുന്നു. എന്നെ നോക്കണോന്ന് തോന്നാതിരുന്നില്ല. എന്തായാലുമാ മുഖത്തേക്ക് എങ്ങനെ ഞാൻ നോക്കും?.കാണാത്ത പോലെ നിന്നഭിനയിച്ചു തകർക്കാനൊന്നും അറിയില്ല. കള്ളത്തരമെന്‍റെ മുഖത്തു നിന്ന് വായിച്ചെടുക്കാനും പറ്റും. പോവാൻ വണ്ടിയെ കുറിച്ച് അച്ഛൻ ചോദിക്കുമ്പോ, മിണ്ടാതെ നിന്നു പോയി. ആ മുഖത്തേക്ക് നോക്കി കഥകളി കാണുന്ന പോലെ നിന്നു. അമ്മയെന്തോ പറയുകയും ചെയ്തു.എന്നാലും അനുവിന്‍റെ മുഖമെന്‍റെ നേരെ തന്നെയാണെന്ന എനിക്ക് തോന്നുന്നത്.

കയ്യിൽ മുറുകി നിൽക്കുന്ന അമ്മയുടെ വിരലുകള്‍ അനുസരണയില്ലാതെ ഇടക്ക് വിടുകയും,ചലിപ്പിച്ചു മുറുക്കെ പിടിക്കുന്നുമുണ്ട്. ചെറിയമ്മ നോക്കുന്നതൊന്നും തള്ളയറിയുന്നില്ലേ.?. അച്ഛൻ വന്നു കീ ചോദിച്ചപ്പോ വീണ്ടും ഞാൻ പോക്കറ്റിൽ തപ്പി. അത് കാണില്ലേ? ഭാഗ്യം അതുണ്ട്. കയ്യിൽ കൊടുത്തപ്പോ. പുള്ളിക്ക് എന്തെന്നില്ലാത്ത നോട്ടമുണ്ട്. നനഞ്ഞിരിക്കുന്നത് കൊണ്ടാണോ? ഒന്ന് ചിന്തിച്ചപ്പോ ചെറിയമ്മ വന്നപ്പോഴുള്ള ഡ്രെസ്സല്ല ഇട്ടിരിക്കുന്നതെന്ന് തോന്നി.ആണോ? അല്ലെ? വീണ്ടും സംശയം. മെല്ലെയൊന്ന് തല തിരിച്ചവളെ നോക്കി.മാറ്റിയിട്ടുണ്ട്. ഇതിനിടക്ക് ഡ്രെസ്സൊക്കെ എവിടുന്ന് കിട്ടി?

വേഗം തല മാറ്റി കളഞ്ഞു. നോക്കുന്നുണ്ടവൾ .അല്ലേൽ ആ തല ഞങ്ങളുടെ നേരെയാണ്. തിരിഞ്ഞു കളിക്കുന്നയമ്മ അതിലൂടെ പോവുന്ന ഏതോ പെണ്ണുപിള്ളയോടും കുറച്ചു നേഴ്സ് കുട്ടികളോടും ചിരിച്ചു കളിച്ചു നിൽക്കാണ്.എന്നാലെന്‍റെ കൈയ്യൊന്ന് വിട്ട് തന്നൂടെ. അതില്ല.!! കൈ വഴുതി പോവുമ്പോത്തോന്നും ഇപ്പോ വിടുമെന്ന്. കയ്യിൽ കിട്ടിയ നിധി പോലെ വീണ്ടുമത് മുറുക്കെ പിടിച്ചിടക്ക് എന്നെ നോക്കി ചിരിച്ചു അവരോട് എന്തൊക്കെയോ പറയും. എല്ലാവർക്കും നല്ല ബഹുമാനമുണ്ട് അമ്മയോട്. ആ നിൽപ്പ് കണ്ടാലറിയാം ഇത്തിരി പേടിച്ചു കൂടെയാണ് ആ ചിരി ചിരിക്കുന്നതെന്ന്.ചെറിയമ്മയെ നോക്കി ഇടക്കതിൽ പലതും എന്തോ ആംഗ്യം കാണിച്ചു കൊടുത്തോന്ന് തോന്നി.പനി അന്വേഷിച്ചതാവും.

Leave a Reply

Your email address will not be published. Required fields are marked *