മിഴി 8 [രാമന്‍] [Climax]

Posted by

“വിഷമം മാറീല്ലേ ഇപ്പോ ന്താ ചെയ്യാ..”നീട്ടിയ ഈണത്തോടെ  അമ്മ ആലോചിക്കാണ്. “മിട്ടായി വാങ്ങി തന്നാ മാറോ? ചോക്കലേറ്റസ്, ഇല്ലേൽ ഐസ്ക്രീമായാലോ? വേണ്ടല്ലേ? ഇന്ന് കുറേ തിന്നല്ലേ?  ഇനിയിപ്പോ ന്താ ” പറയുന്നതെല്ലാം പ്രാന്താണെന്ന് അമ്മയ്ക്കും അറിയാം. നീറി നിൽക്കുന്നയെന്നെ മാറ്റാനാണ്.ആ വട്ടുകൾ കേട്ട് ചിരി വന്നു.

“പാട്ടു പാടിത്തന്നാലോ… ?”നേരിയ പതുങ്ങിയുള്ള ചോദ്യം. ഞാൻ കേൾക്കണം എന്നാ കേൾക്കരുതെന്ന് കരുതിപ്പറഞ്ഞത് പോലെയുണ്ട്.അമ്മയൊരിക്കലും പാടുന്നത് കേട്ടിട്ടില്ല.. ഇനിയത് പാടുവോ?അറിയില്ല!!. ഇത്തിരി നേരം കേൾക്കും എന്നൊക്കെ കരുതിയപ്പോ എവിടെ!!പാടാൻ പോയെന്ന് തോന്നുന്നു. ഒരു ശ്രമം പോലെ.ഞാൻ കളിയാക്കുവോന്ന് തോന്നിക്കാനും ഒന്നു മിണ്ടിയത് പോലുമില്ല.

“അതൊന്നും വേണ്ടല്ലേ?? എന്‍റെ കുട്ടിക്ക് വിഷമം ന്നിട്ടും മാറീല്ലേല്ലോ …അതോണ്ട് പണ്ടൊക്കെ നീങ്കരയുമ്പോ… ഞാൻ ചെയ്യണപോലെ .”പറഞ്ഞു തുടങ്ങി.പിന്നങ്ങു നിർത്തി. പറയാൻ വരുന്നത് എന്താണെന്ന ചെറിയ ബോധം ഉള്ളിൽ വന്നപ്പോഴേ..മുഖത്തേക്ക് ചെറുതായമ്മ പാളി നോക്കുന്നുണ്ടോന്ന് തോന്നൽ. ഞാൻ വേഗമാ മുഖത്തേക്ക് നോക്കി.പിടിച്ചു വെച്ച ചിരിയുണ്ട്.

“ങ്ങ ങ്ങ ങ്ങ !! അങ്ങനെയിപ്പോ ചിരിക്കണ്ട… നാണമുണ്ടോ തള്ളേ.. ന്നോടമ്മിഞ്ഞ വേണോന്ന് ചോദിക്കാൻ..?.” നൈസ് ആയിട്ട് അമ്മിഞ്ഞ തരാനുള്ള ശ്രേമം ഞാനങ്ങു പൊളിച്ചു കൊടുത്തു.അതിന് എന്തേലും ഭാവമാറ്റമുണ്ടോ?

“ഏഹ്…ന്താടാ. അയിന് ഞാഞ്ചോദിച്ചോ നിനക്കമ്മിഞ്ഞ വേണോന്ന്.??.” ഉള്ള കള്ളത്തരമെല്ലാം പൊളിഞ്ഞിട്ടും ഇരിക്കണ ഇരിപ്പ് കണ്ടില്ലേ.ആ മുഖത്തിപ്പോ ഇതൊന്നും മനസ്സിൽ കണ്ടില്ലന്നുള്ള ഭാവം മാത്രമേയുള്ളു .

“പറയണ്ട ആവശ്യമില്ലല്ലോ.. കാള വലുപ്പൊക്കണ കണ്ടാലറിയില്ലേ… ന്തിനാന്ന്..” ഞാനൊന്ന് ചൊടിച്ചു.മുന്നിലുള്ള ആ മുഖത്തു ചിരി തന്നെ. ആ കണ്ണിൽ ഫിറ്റ്‌ ചെയ്ത കാന്തം ഇങ്ങനെ വട്ട് പിടിപ്പിക്കും. ഇപ്പൊ ഇത്തിരി അത് ചുരുങ്ങി.കീഴ്ച്ചുണ്ട് മുഴുവനും മുകളിലെ പല്ലുകൊണ്ട് കടിച്ചു പിടിച്ചു ദേഷ്യഭാവം കാട്ടിയത് നോക്കി.

“ഡാ ഡാ നീയ്യുമവളും ഒരു കൂട്ടാണെന്നറിയ.. അവള് വിളിക്കുന്ന കേട്ടിനി എടീ പോടീ പട്ടിന്നെങ്ങാനും ന്നെ വിളിച്ചാലുണ്ടല്ലോ.? ” ഓഹ് കാള എന്ന് കേട്ടപ്പോ അമ്മയെ ഞാൻ മനപ്പൂർവം വിളിച്ചതാന്നു കരുതിക്കാണും.

“വിളിച്ചാ….? ” ഞാൻ മുഖം നീട്ടി ചിരിയോടെ ചോദിച്ചു.കവിളിൽ വിരൽ കൊണ്ടൊറ്റ കുത്ത്. കുറുമ്പ് ആ മുഖത്തു നിന്ന് വായിച്ചെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *